കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് അമേരിക്കയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചപ്പോള്‍ അവര്‍ നല്‍കിയ മൊമന്റോ ഏറ്റവും വലിയ അവാര്‍ഡും അംഗീകാരവുമായി ഘോഷിച്ചവര്‍ക്ക് ഇന്ന് മാഗ്‌സസെ അവാര്‍ഡ് മാത്രം കമ്യൂണിസ്റ്റ് വിരുദ്ധമാണത്രേ; മുതലാളിത്ത -വലതുപക്ഷ ആശയങ്ങളുടെ ഏറ്റവും വലിയ വക്താവും പ്രയോക്താവുമായ അമേരിക്ക കമ്യൂണിസ്റ്റ് സൗഹൃദവും മാഗ്‌സസെ കമ്യൂണിസ്റ്റ് വിരുദ്ധവുമാവുന്നതിന്റെ രാഷ്ട്രീയമാണ് മനസിലാകാത്തത്; വിമർശനവുമായി ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ

മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ മാഗ്‌സസെ അവാർഡ് നിരസിച്ചിരുന്നു. ഈ വിഷയം വലിയ വിവാദമായിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ മുഖ്യമന്ത്രിയെയും കെ കെ ശൈലജയെയും വിമർശിച്ച് ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ രംഗത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് അമേരിക്കയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചപ്പോൾ ലഭിച്ച മൊമന്റോ പോലും ഏറ്റവും വലിയ അംഗീകാരമായി കരുതിയവർക്ക് മാഗ്‌സസേ മാത്രം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന വിമർശനമാണ് അദ്ദേഹം ഫേസ്ബുക്കിൽ ഉന്നയിച്ചിരിക്കുന്നത്.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും കെ കെ ശൈലജയും മൊമന്റോ സ്വീകരിക്കുന്നതിന്റെ ചിത്രമടക്കമാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് അമേരിക്കയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചപ്പോള്‍ അവര്‍ നല്‍കിയ മൊമന്റോ ഏറ്റവും വലിയ അവാര്‍ഡും അംഗീകാരവുമായി ഘോഷിച്ചവര്‍ക്ക് ഇന്ന് മാഗ്‌സസെ അവാര്‍ഡ് മാത്രം കമ്യൂണിസ്റ്റ് വിരുദ്ധമാണത്രേ.
മുതലാളിത്ത -വലതുപക്ഷ ആശയങ്ങളുടെ ഏറ്റവും വലിയ വക്താവും പ്രയോക്താവുമായ അമേരിക്ക കമ്യൂണിസ്റ്റ് സൗഹൃദവും മാഗ്‌സസെ കമ്യൂണിസ്റ്റ് വിരുദ്ധവുമാവുന്നതിന്റെ രാഷ്ട്രീയമാണ് മനസിലാകാത്തത്. ഒന്നുമേ പുരിയലേ...
https://www.facebook.com/Malayalivartha