അപ്രതീക്ഷിതമായി പിഞ്ചോമനയെ നഷ്ടമായ കുടുംബത്തിൻ്റെ സങ്കടം എങ്ങനെ പരിഹരിക്കും? അലസതയും കെടുകാര്യസ്ഥതയും കാട്ടിയ ഭരണകൂടത്തിനും ഈ പിഞ്ചോമനയെ മരണത്തിലേക്ക് തള്ളിവിട്ടതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും കൈകഴുകാനാകില്ല; തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോഴും മന്ത്രിക്ക് പരിഹാസമായിരുന്നു; ഫലപ്രദമായ ഇടപെടൽ നടത്താൻ സർക്കാർ ഇനിയെങ്കിലും തയാറാകണം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട റാന്നി പെരുനാട് ചേര്‍ത്തലപ്പടിയിലെ അഭിരാമിയുടെ വീട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശേഷം അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട റാന്നി പെരുനാട് ചേര്‍ത്തലപ്പടിയിലെ അഭിരാമിയുടെ വീട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചു. അപ്രതീക്ഷിതമായി പിഞ്ചോമനയെ നഷ്ടമായ കുടുംബത്തിൻ്റെ സങ്കടം എങ്ങനെ പരിഹരിക്കും? അലസതയും കെടുകാര്യസ്ഥതയും കാട്ടിയ ഭരണകൂടത്തിനും ഈ പിഞ്ചോമനയെ മരണത്തിലേക്ക് തള്ളിവിട്ടതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും കൈകഴുകാനാകില്ല.
സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്കും വയോധികര്‍ക്കും വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോഴും മന്ത്രിക്ക് പരിഹാസമായിരുന്നു. ഫലപ്രദമായ ഇടപെടൽ നടത്താൻ സർക്കാർ ഇനിയെങ്കിലും തയാറാകണം.
https://www.facebook.com/Malayalivartha