ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിന്റെ 75- ആം വാർഷികം ആഘോഷിക്കുന്ന 2022-ല്‍ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന; എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യത്തോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയില്‍ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവരെ യുംതാമസയോഗ്യമായ വീടില്ലാത്തവരെയുമാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത്; നിർണ്ണായകമായ കുറിപ്പുമായി കെ സുരേന്ദ്രൻ

ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിന്റെ 75- ആം വാർഷികം ആഘോഷിക്കുന്ന 2022-ല്‍ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യത്തോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയില്‍ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവരെയും താമസയോഗ്യമായ വീടില്ലാത്തവരെയുമാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത്. നിർണ്ണായകമായ കുറിപ്പുമായി കെ സുരേന്ദ്രൻ രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പ്രധാനമന്ത്രി ആവാസ് യോജന (PMAY) ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിന്റെ 75- ആം വാർഷികം ആഘോഷിക്കുന്ന 2022-ല്‍ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (PMAY). എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യത്തോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയില്‍ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവരെയും തമസയോഗ്യമായ വീടില്ലാത്തവരെയുമാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത് ..
കഴിഞ്ഞ 8 വർഷം കൊണ്ട് രാജ്യത്ത് 2 കോടി വിടുകളുടേ നിർമ്മാണ പ്രവർത്തനം അന്തിമ ഘട്ടത്തിലെത്തിക്കാൻ സർക്കാരിന് സാധിച്ചു. കേരളത്തിൽ 2 ലക്ഷം വീടുകൾ നിർമ്മാണ പ്രവർത്തനം അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്നു . സംസ്ഥാനത്ത് നഗര പ്രദേശത്ത് PMAY പേരിലും ഗ്രാമ പഞ്ചയത്തുകളിൽ ലൈഫ് മിഷൻ പദ്ധതി എന്ന പേരില്ലാണ് പദ്ധതി നടപ്പിലാക്കുന്നത്.
4 ലക്ഷം രൂപയാണ് ധന സഹായമായി ഗുണഭോക്താക്കൾക്ക് നൽക്കുന്നത് / കുടാതെ ബ്ലോക്ക് പഞ്ചായത്ത് മുഖേന ഗ്രാമ പഞ്ചായത്തിലും PMAY എന്ന പേരിൽ തന്നെയാണ് പദ്ധതി നടപ്പില്ലാക്കുന്നത്. നാല് വ്യത്യസ്തങ്ങളായ ഘടകങ്ങള്‍ സംയോജിപ്പിച്ച് കൊണ്ടാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചേരി വികസനം : 300 ആളുകള്‍ താമസിക്കുന്ന/60-70 വരെ കുടുംബങ്ങള്‍ ഉള്ള ചേരിയിലുള്ളവര്‍ക്ക് പ്രസ്തുത ചേരിയില്‍ത്തന്നെ ഭവനം നിര്‍മ്മിച്ചു നല്‍കല്‍.
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി : താഴ്ന്ന വരുമാനമുള്ളവര്‍ക്കും (LIG) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും (EWS) ഭവനം നിര്‍മ്മിക്കുന്നതിനായി/ ഭവനം വാങ്ങുന്നതിനായി/ ഭവനത്തിന്‍റെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി ബാങ്കില്‍ നിന്നും പരമാവധി 6 ലക്ഷം രൂപ വരെ കമ്പോളനിരക്കിലെ പലിശയില്‍ നിന്നും 6.5% കുറഞ്ഞ നിരക്കില്‍ വായ്പയായി നല്‍കല്‍.
കേരളത്തിലെ 93 നഗരസഭകളെയും (ഒന്നാം ഘട്ടത്തില്‍ 14 നഗരസഭകളും രണ്ടാം ഘട്ടത്തില്‍ 22 നഗരസഭകളും മൂന്നാം ഘട്ടത്തില്‍ 57 നഗരസഭകള്‍) ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അഫോര്‍ഡബിള്‍ ഹൗസിംഗ് സ്കീം : കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാക്കി വാങ്ങുന്നതിനുള്ള പദ്ധതി. വ്യക്തിഗത ഭവന നിര്‍മ്മാണിനുള്ള ധനസഹായം : സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന പദ്ധതി/ വാസയോഗ്യമല്ലാത്ത/ ഭവന പുനരുദ്ധാരണ പദ്ധതി.
*പദ്ധതിയെ കുറിച്ചുള്ള സംശയങ്ങൾ നിങ്ങൾക്ക് കമന്റ് ആയി ചോദിക്കാം, സംശയങ്ങൾക്കുള്ള ഉത്തരം വിശദമായ വീഡിയോയാക്കി ഈ പേജിൽ തന്നെ അപ്‌ലോഡ് ചെയ്യുന്നതാണ്*
https://www.facebook.com/Malayalivartha