ഇന്ത്യയെന്ന രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ ചരിത്രപരമായ ഉത്തരവാദിത്തമാണ്; ഈ കെട്ട കാലത്ത് അത് അനിവാര്യതയുമാണ്; മതേതരത്വത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഒരു ജനാധിപത്യ സംസ്കാരത്തെ കുറിച്ച് ശക്തമായി സംസാരിക്കുകയാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും; നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മതേതരത്വത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഒരു ജനാധിപത്യ സംസ്കാരത്തെ കുറിച്ച് ശക്തമായി സംസാരിക്കുകയാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും . ഭാരത് ജോഡോ യാത്ര കേരളത്തിലെത്തി നിൽക്കുമ്പോൾ നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മതേതരത്വത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഒരു ജനാധിപത്യ സംസ്കാരത്തെ കുറിച്ച് ശക്തമായി സംസാരിക്കുകയാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും. ഇന്ത്യയെന്ന രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ ചരിത്രപരമായ ഉത്തരവാദിത്തമാണ്.
ഈ കെട്ട കാലത്ത് അത് അനിവാര്യതയുമാണ്. ആധുനിക ഇന്ത്യയെ നിർമ്മിച്ച കോൺഗ്രസെന്ന മഹാപ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാമെന്ന് സംഘപരിവാറോ മറ്റ് രാഷ്ട്രീയ എതിരാളികളോ സ്വപ്നം കാണേണ്ടതില്ല. കാരണം കോൺഗ്രസിന്റെ ചരിത്രം അതിജീവനത്തിന്റേതും ഉയർത്തെഴുന്നേൽപ്പിൻ്റേതുമാണ്. കോൺഗ്രസ് മനുഷ്യരെ കേൾക്കുകയാണ്. അവരുടെ പ്രതീക്ഷകളെ പ്രതിഫലിപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha