ഒരിക്കലും പദവിയ്‌ക്ക് വേണ്ടിയല്ല താൻ ബിജെപിയിൽ ചേർന്നത്; നാളിതുവരെ പ്രവർത്തിച്ചതും അങ്ങനെ തന്നെ; ബിജെപിയ്‌ക്കായി ഇതുവരെ നിസ്വാർത്ഥമായാണ് പ്രവർത്തിച്ചത്; പ്രധാനമന്ത്രി നരേന്ദ്രമോദി വാക്ക് പാലിച്ചു; രാജ്യസഭാംഗമായി രാഷ്‌ട്രപതി ദ്രൗപദി മുർമു തന്നെ നാമനിർദ്ദേശം ചെയ്ത സന്തോഷത്തിൽ ഗുലാം അലി

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദിയറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജമ്മുവിലെ ബിജെപി നേതാവ് . ഗുലാം അലി. രാജ്യസഭാംഗമായി രാഷ്‌ട്രപതി ദ്രൗപദി മുർമു തന്നെ നാമനിർദ്ദേശം ചെയ്തതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദി പറഞ്ഞ് അദ്ദേഹം രംഗത്ത് വന്നത്. പ്രധാന മന്ത്രി വാക്ക് പാലിച്ചതിന്റെ അധികാരത്തിലേറിയാൽ സാധാരണക്കാരെ ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഈ വാക്കാണ് ജമ്മു കശ്മീരിൽ പാലിക്കപ്പെട്ടിരിക്കുന്നതെന്ന് ഗുലാം അലി ചൂണ്ടിക്കാണിച്ചു . ഇത് തന്റേത് മാത്രമല്ല, മറിച്ച് ജമ്മു കശ്മീരിലെ മുഴുവൻ ജനങ്ങളുടെയും വിജയമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഒരിക്കലും പദവിയ്‌ക്ക് വേണ്ടിയല്ല താൻ ബിജെപിയിൽ ചേർന്നത്. നാളിതുവരെ പ്രവർത്തിച്ചതും അങ്ങനെ തന്നെ . ബിജെപിയ്‌ക്കായി ഇതുവരെ നിസ്വാർത്ഥമായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു . ഇത് പാർട്ടിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ നിമിഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു .
രാജ്യസഭയിലേക്ക് തന്നെ നാമനിർദ്ദേശം ചെയ്തത് താനുൾപ്പെടുന്ന ഗുജ്ജാർ വിഭാഗത്തിന്റെ മാത്രം വിജയമല്ല എന്നുമദേഹം പറഞ്ഞു . എല്ലാ വിഭാഗത്തിന്റെയും വിജയമാണ് ഇത് . അധികാരത്തിലേറിയാൽ കശ്മീർ ജനതയെ ശാക്തീകരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി തനിക്ക് നൽകിയ വാക്ക്. അദ്ദേഹം വാക്ക് പാലിച്ചെന്നും ഗുലാം അലി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഗുലാം അലിയെ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.
https://www.facebook.com/Malayalivartha