ഈ യാത്ര ഒരു നിയോഗമാണ്; വർഗ്ഗീയത തലച്ചോറിൽ പടർത്തി ഇന്ത്യയെ തകർക്കാൻ പോകുന്ന തീവ്ര മതവാദികൾക്കെതിരെ ഈ രാജ്യത്തെ ഹൃദയത്തിൽ പേറുന്ന മനുഷ്യ സ്നേഹികളുടെ ചുവടുകൾ ഒരുമിപ്പിക്കുന്ന യാത്ര; പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം വിഹരിക്കുന്ന നേതാക്കളുടെ പാർട്ടികൾക്ക് പാവപ്പെട്ടവൻ്റെ ചായക്കടകളോട് പുച്ഛമാണ്; ആഞ്ഞടിച്ച് കെ സുധാകരൻ എം പി

സാധാരണക്കാരൻ്റെ രാഷ്ട്രീയം നാട്ടിൻപുറത്തെ ചായക്കടകളിൽ കാണാം. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം വിഹരിക്കുന്ന നേതാക്കളുടെ പാർട്ടികൾക്ക് പാവപ്പെട്ടവൻ്റെ ചായക്കടകളോട് പുച്ഛമാണ്രാഹുലിന്റെ ''ഭാരത് ജോഡോ യാത്രയെ കുറിച്ച് കെ സുധാകരൻ എം പി പങ്കു വച്ചിരിക്കുന്ന കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സാധാരണക്കാരൻ്റെ രാഷ്ട്രീയം നാട്ടിൻപുറത്തെ ചായക്കടകളിൽ കാണാം. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം വിഹരിക്കുന്ന നേതാക്കളുടെ പാർട്ടികൾക്ക് പാവപ്പെട്ടവൻ്റെ ചായക്കടകളോട് പുച്ഛമാണ്.
സംഘപരിവാറിനെതിരെയുള്ള ഈ യാത്രയിൽ കേരളത്തിലെ സിപിഎം എന്തിനാണിത്ര അസഹിഷ്ണുത കാണിക്കുന്നത്? നിങ്ങൾ എത്ര ഉറക്കെ വിലപിച്ചാലും ചായക്കടകളുൾപ്പടെ സാധാരണ മനുഷ്യരുടെ എല്ലാ ഇടങ്ങളും സന്ദർശിച്ച്, സംവദിച്ച് തന്നെ "ഭാരത് ജോഡോ യാത്ര" ഒരു ചുവടു പോലും പതറാതെ മുന്നോട്ടു പോകും.ഈ യാത്ര ഒരു നിയോഗമാണ്. വർഗ്ഗീയത തലച്ചോറിൽ പടർത്തി ഇന്ത്യയെ തകർക്കാൻ പോകുന്ന തീവ്ര മതവാദികൾക്കെതിരെ ഈ രാജ്യത്തെ ഹൃദയത്തിൽ പേറുന്ന മനുഷ്യ സ്നേഹികളുടെ ചുവടുകൾ ഒരുമിപ്പിക്കുന്ന യാത്ര.
"ഭിന്നിപ്പിച്ച് ഭരിക്കുക " എന്ന തന്ത്രം അധികാരത്തിൽ തുടരാൻ മുമ്പ് പ്രയോഗിച്ചത് ബ്രിട്ടീഷുകാരാണ്. ചിന്നിച്ചിതറിക്കിടന്നിരുന്ന നാട്ടുരാജ്യങ്ങളെ ഒരുമിച്ച് ചേർത്ത് ഇന്ത്യ എന്ന മഹാരാജ്യത്തെ കോൺഗ്രസ് സൃഷ്ടിച്ച കാലം മുതൽ ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാൻ സംഘപരിവാർ ശ്രമിക്കുന്നതാണ്. അതേ പാതയിൽ ജനമനസ്സുകളിൽ വർഗ്ഗീയ വിഷം കുത്തിവെച്ച് അധികാരത്തിൽ തുടരുന്ന നയമാണ് കേരളത്തിലെ സിപിഎമ്മും സ്വീകരിക്കുന്നത്.
ഇവരൊക്കെ ഭിന്നിപ്പിക്കുന്ന ഈ രാജ്യത്തെ വീണ്ടും ഒരുമിപ്പിക്കാനാണ് "ഭാരത് ജോഡോ യാത്ര". ഇനി കുറച്ചു ദിവസങ്ങൾ രാഹുൽജിയുടെ യാത്ര കേരളത്തിലൂടെയാണ്. ഈ നാടിനെ സ്നേഹിക്കുന്ന ജനകോടികൾക്ക് "ഒരുമിക്കുന്ന ചുവടു "കളുടെ ഭാഗമായി മാറാം.
https://www.facebook.com/Malayalivartha