കേരളം എന്ന പച്ച തുരുത്തു വിട്ടാൽ ജോഡോ യാത്ര അഭിമുഖീകരിക്കാൻ പോകുന്നത് പരുക്കൻ യാഥാർഥ്യങ്ങളാണ്; അവിടെ കേരളത്തിൽ കാഴ്ച്ചക്കാരായി ഇരിക്കുന്ന ഇടതുപക്ഷത്തെ പോലെയാവില്ല പ്രതിരോധം; സ്ഥിരതയില്ലാത്ത ഒരു നേതാവുമായി ചിതറിയ ഒരാൾക്കൂട്ടത്തെ എങ്ങനെ നയിക്കാനാണ്! പ്രതിജ്ഞയല്ല മറിച്ച് വിശ്വാസ്യതയാണ് ജനങ്ങൾക്ക് കൊടുക്കേണ്ടത്; കോൺഗ്രസ് ബിജെപിയുടെ റിക്രൂട്ട്മെൻ്റ് ഏജൻസിയായി മാറിയിരിക്കുന്നു; അറുപത് ശതമാനത്തോളം വരുന്ന സംഘ പരിവാർ വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ചാൽ ബി ജെ പി ഭരണത്തിൻ്റെ അടിത്തറയിളക്കാം; വിമർശനവുമായി ജസ്‌ല

അറുപത് ശതമാനത്തോളം വരുന്ന സംഘ പരിവാർ വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ചാൽ ബി ജെ പി ഭരണത്തിൻ്റെ അടിത്തറയിളക്കാൻ പ്രതിപക്ഷത്തിന് കഴിയും. അതിന് ശ്രമിക്കുക എന്നതാണ് കോൺഗ്രസിന് ഇനി ചെയ്യാനുള്ളതെന്ന് അറിയാൻ പൊളിറ്റിക്കൽ സയൻസ് ക്ലാസിൻ്റെ വരാന്തയിൽ പോലും പോകേണ്ട, കോമൺസെൻസ് മതി.കോൺഗ്രസ് ഇന്ന് ബിജെപിയുടെ റിക്രൂട്ട്മെൻ്റ് ഏജൻസിയായി മാറിയിരിക്കുന്നുവെന്ന വിമർശനവുമായി ജസ്‌ല മാടശേരി.
ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അറുപത് ശതമാനത്തോളം വരുന്ന സംഘ പരിവാർ വിരുദ്ധ വോട്ട്കൾ ഏകോപിപ്പിച്ചാൽ ബി ജെ പി ഭരണത്തിൻ്റെ അടിത്തറയിളക്കാൻ പ്രതിപക്ഷത്തിന് കഴിയും. അതിന് ശ്രമിക്കുക എന്നതാണ് കോൺഗ്രസിന് ഇനി ചെയ്യാനുള്ളതെന്ന് അറിയാൻ പൊളിറ്റിക്കൽ സയൻസ് ക്ലാസിൻ്റെ വരാന്തയിൽ പോലും പോകേണ്ട, കോമൺസെൻസ് മതി.
കോൺഗ്രസ് ഇന്ന് ബിജെപിയുടെ റിക്രൂട്ട്മെൻ്റ് ഏജൻസിയായി മാറിയിരിക്കുന്നു. പഴയ രജ ഗുണത്തിലും, കുലഗുണത്തിലും വിശ്വസിച്ച് ജാഥയുമായി നടന്നാൽ ജമ്മുവിൽ ചെല്ലുമ്പോൾ ഈ പാർട്ടി ഉണ്ടാവില്ല. കേരളം എന്ന അവശേഷിക്കുന്ന പച്ച തുരുത്തു വിട്ടാൽ ജോഡോ യാത്ര അഭിമുഖീകരിക്കാൻ പോകുന്നത് പരുക്കൻ യാഥാർഥ്യങ്ങളാണ്.
അവിടെ, കേരളത്തിൽ കാഴ്ച്ചക്കാരായി ഇരിക്കുന്ന ഇടതുപക്ഷത്തെ പോലെയാവില്ല പ്രതിരോധം എന്ന് മനസിലാക്കിയാൽ മതി. ഗോവയിൽ കൂറുമാറുകയല്ല, മറിച്ച് കോൺഗ്രസ് ബി ജെ പിയിൽ ലയിച്ചു ചേരുകയാണ്. സ്ഥിരതയില്ലാത്ത ഒരു നേതാവുമായി ചിതറിയ ഒരാൾക്കൂട്ടത്തെ എങ്ങനെ നയിക്കാനാണ്.! പ്രതിജ്ഞയല്ല മറിച്ച് വിശ്വാസ്യതയാണ് ജനങ്ങൾക്ക് കൊടുക്കേണ്ടത്. വിഷമമുണ്ട് പറയേണ്ടി വന്നതിൽ.
https://www.facebook.com/Malayalivartha