രാജ്യത്തിന് നഷ്ടമായ ഐക്യവും സൗഹാർദവും സമാധാനവും തിരിച്ചു കൊണ്ട് വരേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്; എല്ലാവരും ഒരേ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നടക്കുന്നു; രാജ്യം കോൺഗ്രസിനെ വിശ്വസിക്കുന്നു; പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവത്തകരിലും പാർട്ടിയെ സ്നേഹിക്കുന്നവരിലും ആവേശം നിറച്ചാണ് രാഹുൽ ഗാന്ധിയുടെ യാത്ര മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഭാരത് ജോഡോ യാത്ര തിരുവനന്തപുരം ജില്ല പിന്നിട്ട് കൊല്ലത്തേക്ക് കടന്നു... പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവത്തകരിലും പാർട്ടിയെ സ്നേഹിക്കുന്നവരിലും ആവേശം നിറച്ചാണ് രാഹുൽ ഗാന്ധിയുടെ യാത്ര മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നാല് ദിവസം...
ഭാരത് ജോഡോ യാത്ര തിരുവനന്തപുരം ജില്ല പിന്നിട്ട് കൊല്ലത്തേക്ക് കടന്നു... പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവത്തകരിലും പാർട്ടിയെ സ്നേഹിക്കുന്നവരിലും ആവേശം നിറച്ചാണ് രാഹുൽ ഗാന്ധിയുടെ യാത്ര മുന്നോട്ട് പോകുന്നത്. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള വരുമായി എല്ലാ ദിവസവും രാഹുൽ ആശയ വിനിമയം നടത്തി.
ഇന്ന് രാവിലെ വർക്കല ശിവഗിരി മഠം സന്ദർശിച്ച ശേഷമാണ് യാത്ര തുടങ്ങിയത്. രാജ്യത്തിന് നഷ്ടമായ ഐക്യവും സൗഹാർദവും സമാധാനവും തിരിച്ചു കൊണ്ട് വരേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്. എല്ലാവരും ഒരേ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നടക്കുന്നു.
രാജ്യം കോൺഗ്രസിനെ വിശ്വസിക്കുന്നു.ഇന്ത്യയെന്നാൽ കോൺഗ്രസാണ്... ഫാസിസ്റ്റ് ശക്തികളിൽ നിന്നും രാജ്യത്തെ ഈ മഹാപ്രസ്ഥാനം മോചിപ്പിക്കുക തന്നെ ചെയ്യും. ബഹുസ്വരതയിലെ ഏകത്വത്തിൻ്റെ സൗന്ദര്യം നമുക്ക് ഇനിയും തിരികെ പിടിക്കണം. അതിന് വേണ്ടിയുള്ള തുടക്കമാണിത് എന്ന പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha