സാധാരണക്കാരുടെ വൻ പങ്കാളിത്തമാണ് ഭാരത് ജോഡോ യാത്രയെ ശ്രദ്ധേയവും മനോഹരവുമാക്കുന്നത്. എല്ലാ പ്രായത്തിലുമുള്ളവർ യാത്രയുടെ ഭാഗമാകുന്നത് ആരും നിർബന്ധിച്ചിട്ടല്ല, ഒന്നും നേടാനല്ല, ഒരു അധികാര സ്ഥാനത്തെയും തൃപ്തിപ്പെടുത്താനുമല്ല; ഒരു നേതാവ് എന്നതിനപ്പുറം രാഹുൽ ഗാന്ധിയെന്ന മനുഷ്യനോട് രാജ്യത്തെ ജനങ്ങൾക്കുള്ള അഗാധമായ സ്നേഹാദരങ്ങളും അചഞ്ചലമായ വിശ്വാസവും ഈ യാത്രയെ പ്രകാശമാനമാക്കുന്നു; ഭാരത് ജോഡോ യാത്രയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സാധാരണക്കാരുടെ വൻ പങ്കാളിത്തമാണ് ഭാരത് ജോഡോ യാത്രയെ ശ്രദ്ധേയവും മനോഹരവുമാക്കുന്നത്. എല്ലാ പ്രായത്തിലുമുള്ളവർ, സ്ത്രീകൾ, കുട്ടികളുമായെത്തുന്ന കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ ഇവരെല്ലാം യാത്രയുടെ ഭാഗമാകുന്നത് ആരും നിർബന്ധിച്ചിട്ടല്ല, ഒന്നും നേടാനല്ല, ഒരു അധികാര സ്ഥാനത്തെയും തൃപ്തിപ്പെടുത്താനുമല്ല. ഇന്നത്തെ ഭാരത് ജോഡോ യാത്രയെ കുറിച്ച് വാചാലനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സാധാരണക്കാരുടെ വൻ പങ്കാളിത്തമാണ് ഭാരത് ജോഡോ യാത്രയെ ശ്രദ്ധേയവും മനോഹരവുമാക്കുന്നത്. എല്ലാ പ്രായത്തിലുമുള്ളവർ, സ്ത്രീകൾ, കുട്ടികളുമായെത്തുന്ന കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ ഇവരെല്ലാം യാത്രയുടെ ഭാഗമാകുന്നത് ആരും നിർബന്ധിച്ചിട്ടല്ല, ഒന്നും നേടാനല്ല, ഒരു അധികാര സ്ഥാനത്തെയും തൃപ്തിപ്പെടുത്താനുമല്ല.
രാജ്യസ്നേഹവും ജാനാധിപത്യത്തിലും സെക്കുലറിസത്തിലുമുള്ള ഉറച്ച വിശ്വാസവുമാണ് യാത്രക്കൊപ്പം ചേരാനും ഏറെ ദൂരം ഒപ്പം നടക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നത്. കോൺഗ്രസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നിലപാടുകളെ ജനങ്ങൾ ചേർത്തു പിടിക്കുന്നുണ്ട്. ഒരു നേതാവ് എന്നതിനപ്പുറം രാഹുൽ ഗാന്ധിയെന്ന മനുഷ്യനോട് രാജ്യത്തെ ജനങ്ങൾക്കുള്ള അഗാധമായ സ്നേഹാദരങ്ങളും അചഞ്ചലമായ വിശ്വാസവും ഈ യാത്രയെ പ്രകാശമാനമാക്കുന്നു.
ഫാസിസ്റ്റുകളും ഇടത് അന്ധവിശ്വാസികളും എത്ര ശ്രമിച്ചിട്ടും കാര്യമില്ല. രാഹുൽ എന്ന മനുഷ്യൻ്റെ ഇടം ജനകോടികളുടെ ഹൃദയത്തിലാണ്. ജനങ്ങളെയും ജനനായകനെയും പരസ്പരം ബന്ധിപ്പിക്കുന്നത് ബഹുമാനവും ഇഴ പൊട്ടിക്കാനാവാത്ത സ്നേഹ വായ്പുമാണ്. അണിചേരും ചുവടുകൾ ... പാരസ്പര്യത്തിൻ്റെ ഇഴയടുപ്പങ്ങൾ... വിശ്വാസത്തിൻ്റെ ആഴങ്ങൾ... ഒന്നിച്ചു നടക്കാം.. ഇന്ത്യയെ ഒന്നായി ചേർത്തു പിടിക്കാം.
https://www.facebook.com/Malayalivartha