കൊല്ലത്ത് ചില പ്രവർത്തകർ വ്യാപാരികളോട് ബഹുമാനമില്ലാതെ സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു; പിന്നീട് വ്യാപാരി സ്വയം പച്ചക്കറികൾ നശിപ്പിച്ചത് വ്യക്തമാണെങ്കിലും ഇത്തരമൊരു മോശം സാഹചര്യം ഒഴിവാക്കാനുള്ള പക്വത കോൺഗ്രസ് പ്രവർത്തകർ കാണിക്കേണ്ടിയിരുന്നു; ജനങ്ങളോട് മാന്യമല്ലാത്ത ഭാഷയിൽ സംസാരിച്ച് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ മുഴുവൻ പ്രവർത്തകരെയും പുറത്താക്കി; വൻകിട കോർപ്പറേറ്റ് കമ്പനികളുടെ പണക്കൊഴുപ്പിലല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്; തുറന്നടിച്ച് കെ സുധാകരൻ എംപി

"ഭാരത് ജോഡോ യാത്ര" രാജ്യത്തെ ഒരുമിപ്പിക്കാൻ വേണ്ടിയാണ്. ചേർത്തു പിടിക്കലിൻ്റെ രാഷ്ട്രീയമാണ് കോൺഗ്രസ്സിൻ്റേത്. ഈ നാട്ടിലെ തികച്ചും സാധാരണക്കാർ അവരാൽ കഴിയുന്നതുപോലുള്ള പണം നൽകിയാണ് കോൺഗ്രസ് പാർട്ടിയെ സഹായിക്കുന്നത്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ പണക്കൊഴുപ്പിലല്ല കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് തുറന്നടിച്ച് കെ സുധാകരൻ എംപി.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "ഭാരത് ജോഡോ യാത്ര" രാജ്യത്തെ ഒരുമിപ്പിക്കാൻ വേണ്ടിയാണ്. ചേർത്തു പിടിക്കലിൻ്റെ രാഷ്ട്രീയമാണ് കോൺഗ്രസ്സിൻ്റേത്. ഈ നാട്ടിലെ തികച്ചും സാധാരണക്കാർ അവരാൽ കഴിയുന്നതുപോലുള്ള പണം നൽകിയാണ് കോൺഗ്രസ് പാർട്ടിയെ സഹായിക്കുന്നത്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ പണക്കൊഴുപ്പിലല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്.
ആളുകളെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് കോൺഗ്രസ് സംസ്ക്കാരമല്ല. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊല്ലത്ത് ചില പ്രവർത്തകർ വ്യാപാരികളോട് ബഹുമാനമില്ലാതെ സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു .
പിന്നീട് വ്യാപാരി സ്വയം പച്ചക്കറികൾ നശിപ്പിച്ചത് വ്യക്തമാണെങ്കിലും ഇത്തരമൊരു മോശം സാഹചര്യം ഒഴിവാക്കാനുള്ള പക്വത കോൺഗ്രസ് പ്രവർത്തകർ കാണിക്കേണ്ടിയിരുന്നു. ജനങ്ങളോട് മാന്യമല്ലാത്ത ഭാഷയിൽ സംസാരിച്ച് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ മുഴുവൻ പ്രവർത്തകരെയും പുറത്താക്കിയിരിക്കുന്നു.
https://www.facebook.com/Malayalivartha