തെരുവിൽ കിടന്ന് കുട്ടികൾ തെറി വിളിക്കുന്നത് പോലെയാണ് വഴക്ക്; ഈ വിഷയത്തിൽ കേന്ദ്രം ഇടപെടണം; ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ ഇടപെടാതെ കേന്ദ്രം നോക്കി നിൽക്കുകയാണ്; വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ ഇടപെടാതെ കേന്ദ്രം നോക്കി നിൽക്കുകയാണെന്ന വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. ഗവർണറും സർക്കാരും പരസ്പരമുള്ള കൊമ്പ് കോർക്കലിൽ കേന്ദ്രം ഇടപെടണമെന്നാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. തെരുവിൽ കിടന്ന് കുട്ടികൾ തെറി വിളിക്കുന്നത് പോലെയാണ് ഗവർണറുടെയും സർക്കാരിന്റെയും ഇപ്പോഴത്തെ പ്രശ്നം. ഈ പ്രശ്നങ്ങളെല്ലാം കണ്ടുകൊണ്ട് കേന്ദ്രസർക്കാർ ഒരു നിലപാട് എടുക്കാൻ ഇരിക്കുന്നതെന്നും കെ സുധാകരൻ വിമർശിക്കുകയുണ്ടായി .
അതേസമയം ഇന്ന് രാവിലെ ആയിരുന്നു ഗവർണർ സർക്കാരിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നത്. സർവ്വകലാശാല അധികാരത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പറഞ്ഞ് തനിക്ക് മുഖ്യമന്ത്രി അയച്ച കത്ത് മറ്റന്നാൾ പുറത്ത് വിടുമെന്നും ഗവർണ്ണർ പറയുകയുണ്ടായി . മുഖ്യമന്ത്രി ഭരണഘടനാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ല . വിസിയെ സർക്കാർ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ഗവർണ്ണർ പറഞ്ഞു. കത്തുകൾക്ക് പോലും മറുപടിയില്ല എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. താൻ അയക്കുന്ന കത്തുകൾ ക്കൊന്നും മുഖ്യമന്ത്രി മറുപടി പറയാറില്ല.
പതിവായി കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു മുഖ്യമന്ത്രി അതിനു തയ്യാറാവുന്നില്ലെന്നും ഗവർണർ പറയുകയുണ്ടായി. ഗൂഢാലോചനയ്ക്ക് പിന്നിലെ തെളിവുകൾ പുറത്തുവിടും എന്ന വെല്ലുവിളിയാണ് ഗവർണർ ഉന്നയിച്ചിരിക്കുന്നത്. കണ്ണൂരിൽ തനിക്കെതിരെ ഉണ്ടായ വധ ശ്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഗവർണ്ണർ വീണ്ടും ഉന്നയിക്കുകയുണ്ടായി.
പിന്നിൽ നിന്ന് കളിക്കുന്നത് ആരൊക്കെയെന്ന് തനിക്ക് നന്നായി അറിയാം. മുഖ്യമന്ത്രി പിന്നിൽ നിന്ന് കളിക്കുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി യുദ്ധം അവസാനിപ്പിക്കണമെന്നും ഗവർണ്ണർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രി മറ നീക്കി പുറത്ത് വന്നത് നന്നായിയെന്നും ഗവർണ്ണർ പറഞ്ഞു . ഗവർണ്ണർ പദവിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായുംഅദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha