ഗവർണറെ വളഞ്ഞ് സിപിഎം... സർവകലാശാലാ ഭരണപരിഷ്കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോൻ കമ്മിഷന്റെ ശുപാർശ നടപ്പാക്കാൻ നീക്കങ്ങൾ ശക്തമാക്കി സർക്കാർ; ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലറെ നിയമിക്കണമെന്ന ശുപാർശ കമ്മിഷൻ ചെയ്തു

ഗവർണറെ വളഞ്ഞ് സിപിഎം... സർക്കാരുമായി നിരന്തരം വഴക്കിടുന്ന ഗവർണറെ ഒഴിവാക്കാനുള്ള നീക്കങ്ങൾ സർക്കാർ ശക്തമാക്കുകയാണ്. അതിന് മുന്നോടിയായി , സർവകലാശാലാ ഭരണപരിഷ്കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോൻ കമ്മിഷന്റെ ശുപാർശ നടപ്പാക്കാൻ സർക്കാർ നീക്കങ്ങൾ ശക്തമാക്കുകയാണ്. ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലറെ നിയമിക്കണമെന്ന ശുപാർശയും കമ്മിഷൻ ചെയ്തിരിക്കുകയാണ്. ഇത്തരത്തിലൊരു നീക്കം പെട്ടെന്ന് നടത്താൻ തീരുമാനിച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടില്ലെന്നു ഗവർണർ സൂചിപ്പിച്ചതിനാലും മുഖ്യമന്ത്രിക്കെതിരേ വിമർശനം ഉന്നയിച്ചത് കൊണ്ടുമാണ്. ഗവർണർ നടത്തിയ പരാമർശങ്ങൾ ചൊടിപ്പിച്ചിട്ട് ഉണ്ട്. അതുകൊണ്ടാണ് തിരക്ക് പിടിച്ച ഈ നീക്കം. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കാനുള്ള സാധ്യതകളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരോടും നിയമവിദഗ്ധരോടുമായി സർക്കാർ കൂടിയാലോചനകൾ നടത്തുകയാണ്.
കമ്മിഷൻ ശുപാർശങ്ങൾ ഇങ്ങനെയാണ്: സർവകലാശാലകളിൽ സെനറ്റിനു പകരമായി നിയമിക്കപ്പെടുന്ന ബോർഡ് ഓഫ് റീജന്റ്‌സിൽനിന്നും ചാൻസലറെ തിരഞ്ഞെടുക്കണം.ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലർ വേണം.അക്കാദമികം, ശാസ്ത്രം, സാംസ്കാരികം, ഭരണനിർവഹണം, പൊതുപ്രവർത്തനം തുടങ്ങിയ മേഖലകളിൽ നേതൃപാടവവും മികവും തെളിയിച്ചവരും ബഹുമാനിക്കപ്പെടുന്നവരുമായിരിക്കണം ചാൻസലർ ആകേണ്ടത് എന്നിങ്ങനെയാണ്.
അതേസമയം മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ച് ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന്. മുഖ്യമന്ത്രിയും സിപിഎമ്മുമായുള്ള പോര് കടുപ്പിക്കാൻ അസാധാരണ നീക്കമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. രാവിലെ 11.45 നാണ് ഗവർണറുടെ വാർത്താസമ്മേളനം. ചരിത്ര കോൺഗ്രസിലെ സംഘർഷത്തിലെ ഗൂഡോലചനയെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടാനാണ് രാജ്ഭവനിലെ അസാധാരണ വാർത്താസമ്മേളനം.
https://www.facebook.com/Malayalivartha