ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ട്; ഗവര്‍ണ്ണറുടെ ഭാഗത്തുള്ള ദൗര്‍ബല്യങ്ങളെ സിപിഎം ചൂഷണം ചെയ്യുകയും അതിന് അദ്ദേഹം വഴങ്ങി കൊടുക്കുകയും ചെയ്തു; സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.സുധാകരന്‍ എംപി

സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യവുമായി കെ.സുധാകരന്‍ എംപി.അതില്‍ ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ട്. ഗവര്‍ണ്ണറുടെ ഭാഗത്തുള്ള ദൗര്‍ബല്യങ്ങളെ സിപിഎം ചൂഷണം ചെയ്യുകയും അതിന് അദ്ദേഹം വഴങ്ങി കൊടുക്കുകയും ചെയ്തു.
വിഷയത്തില്‍ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പലവിഷയങ്ങളിലും പരസ്യമായി തര്‍ക്കിക്കുകയും ഒടുവില്‍ രഹസ്യമായി സന്ധി ചെയ്യുകയുമാണ് പതിവ്.
മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഇപ്പോള്‍ നടത്തുന്ന പരസ്പര വിഴുപ്പലക്കല്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സുധാകരന്‍ പറഞ്ഞു.
ഭരണത്തലവനായ ഗവര്‍ണ്ണറുടെ ജീവന് പോലും ഭീഷണിയുള്ള സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളത്. വിയോജിക്കുന്നവരെ നിശബ്ദമാക്കുകയാണ് സിപിഎമ്മും ചെയ്യുന്നത്.നാളിതുവരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് ഗവര്‍ണ്ണറുടെ തുറന്ന് പറച്ചിലൂടെ വ്യക്തമായത്.
സര്‍വകലാശാല നിയമനങ്ങളിലെ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവര്‍ണ്ണര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളില്‍ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി പറഞ്ഞു.
https://www.facebook.com/Malayalivartha