സ്വർണക്കടത്തിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ചു; സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ല; മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യമല്ല; യാത്ര രഹസ്യമാക്കിയതിൽ ദുരൂഹതയുണ്ട്; കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കും; ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഗുരുതര വീഴ്ച; സ്വപ്നയുടെ പുസ്തകത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സ്വർണ്ണക്കടത്ത് കേസും മുഖ്യമന്ത്രിയുടെ വിദേശയാത്രയും അടക്കം നിരവധി വിഷയങ്ങളെ വി ഡി സതീശൻ വിമർശിച്ചിരിക്കുകയാണ്. പ്രധാനമായും സ്വർണ്ണ കടത്ത് കേസിനെ കുറിച്ചുള്ള വിമർശനമിങ്ങനെയാണ് സ്വർണക്കടത്തിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ലെന്നും വി ഡി സതീശൻ വിമർശിച്ചു.
ഗുരുതരമായ കാര്യങ്ങൾ 164 മൊഴിയിൽ ഉണ്ടായിട്ടും അന്വേഷണം നടന്നില്ല എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. സ്വർണക്കടത്തിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യം അല്ല എന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. യാത്രയുടെ പുരോഗതി ജനങ്ങൾക്ക് മുന്നിൽ വയ്ക്കണം. നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
യാത്ര രഹസ്യമാക്കിവച്ചതിൽ ദുരൂഹത ഉണ്ട് . കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാണിച്ചു . ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് വി ഡി സതീശൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. കേസിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്നയുടെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരിക്കുകയാണ്.
സ്വപ്നയുടെ ആത്മകഥയിൽ മുഖ്യനെതിരെയും കുടുംബത്തിനെത്തിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് . സർക്കാരിന്റെ പേര് കേസിലേക്ക് വന്നതോടെ കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം സ്വപ്ന സുരേഷ് അയച്ചിരുന്നു. എന്നാൽ ആ ശബ്ദ സന്ദേശത്തെ കുറിച്ച് സ്വപ്ന വെളിപ്പടുത്തൽ തന്റെ ആത്മകഥയിലൂടെ നടത്തിയിരിക്കുകയാണ്.
താൻ അന്ന് റിക്കോർഡ് ചെയ്തത് എൽഡിഎഫിനു തുടർഭരണം ഉണ്ടാവാനായിരുന്നുവെന്നു സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നു. അധികാരം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും തുടർഭരണം വരേണ്ടതു തന്റെ കൂടി ആവശ്യമാണെന്നും വിശ്വസിപ്പിച്ച് ഓഡിയോ റിക്കോർഡ് ചെയ്യിക്കുകയായിരുന്നുവെന്നാണ് സ്വപ്‌ന പറയുന്നത്. ഈ വിഷയങ്ങളിൽ പിന്നീട് പ്രതികരിക്കാമെന്ന് വി ഡി സതീശൻ പറഞ്ഞിരിക്കുന്നത്.
അതേസമയം കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാ ബായിയെ പ്രതിപക്ഷ നേതാവ് സമരപന്തലിൽ സന്ദർശിച്ചിരുന്നു .
സമാനതകളില്ലാത്ത ആരോഗ്യ പ്രശ്നങ്ങളാണ് കാസർകോടുകാർ ഇന്നും അനുഭവിക്കുന്നത് എന്നദ്ദേഹം പറഞ്ഞു . നിസഹായരായ അമ്മമാർ സമരം നടത്തിയെങ്കിലും അജ്ഞാത രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ ജില്ലയിൽ മതിയായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല എന്നദ്ദേഹം വിമർശിച്ചു .
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വിദഗ്ധ ചികിത്സാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ദയാ ഭായിയുടെ നേതൃത്വത്തിൽ സമരം ചെയ്യുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വർഷത്തിലൊരിക്കൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന സർക്കാർ തീരുമാനവും പാലിക്കപ്പെട്ടിട്ടില്ല.
ദുരിതം അനുഭവിക്കുന്ന ഒരു ജനവിഭാഗത്തിൻ്റെ മൗലികാവകാശങ്ങൾക്ക് വേണ്ടിയുള്ള ഈ സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യവിരുദ്ധമാണ് എന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു . സമരക്കാരുമായി അടിയന്തിരമായി ചർച്ച നടത്താൻ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് ഫോണിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനം സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. .
https://www.facebook.com/Malayalivartha