സുരേഷ് ഗോപിയെ കോർ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തതിൽ താൻ അതീവ സന്തോഷവാനാണ്; കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചെടുത്ത തീരുമാനമാണ് ഇത്; നിർണ്ണായക പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു എന്ന് വിവരങ്ങൾ പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹത്തെ കോർ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തതിൽ താൻ അതീവ സന്തോഷവാനാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേന്ദ്രവും സംസ്ഥാനവും കൂട്ടായിട്ടാണ് ഈ തീരുമാനം എടുത്തത്. ഈയൊരു തീരുമാനത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തനിക്കാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചിരിക്കുകയാണ്.
അതേസമയം ബിജെപിയുടെ മുൻ എം പി സ്ഥാനത്ത് നിന്നും പടിയിറങ്ങിയതോടെ സുരേഷ് ഗോപി മറ്റു സ്ഥാനങ്ങൾ ഒന്നും ഇല്ലാതെ നിൽക്കുകയായിരുന്നു . ഇതിനടിയിലാണ് അദ്ദേഹത്തെ കോർ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തി എന്ന വിവരം വന്നിരിക്കുന്നത്. കേരളത്തില്‍ ബിജെപി മുന്നേറുക എന്നതാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. സുരേഷ് ഗോപിയെന്ന താരത്തെ മുന്‍ നിര്‍ത്തി കേരളത്തില്‍ ശക്തി പ്രാപിക്കുക എന്ന ലക്ഷ്യം ബിജെപി കേന്ദ്ര നേതൃത്വത്തിന് കുറെ കാലമായി ഉള്ളതാണ്.
എന്നാൽ കേന്ദ്രത്തിന്റെ ആ താല്പര്യത്തിന് എതിരായി നിന്നത് മറ്റാരുമല്ല സുരേഷ് ഗോപി തന്നെയായിരുന്നു.എന്നാൽ ഇപ്പോൾ ഇതാ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് . സാധാരണയുള്ള പതിവ് നടപടികളെ മറികടന്നാണ് താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയിരിക്കുന്നത് . പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രെട്ടറിമാരും മാത്രമേ സാധാരണ കോർ കമ്മിറ്റിയിൽ വരുകയുള്ളൂ. ഇങ്ങനത്തെ പതിവാണ് പാർട്ടിക്കുള്ളത് . താരത്തെ ഉള്‍പ്പെടുത്തിയത് കേന്ദ്ര നിർദേശ പ്രകാരമാണ്.
പലപ്പോഴും പാര്‍ട്ടി ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴൊക്കെ സുരേഷ് ഗോപി ഒഴിഞ്ഞു മാറുകയായിയുരുന്നു. എന്നാൽ അപ്പോഴൊക്കെ തന്‍റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി. എന്നാൽ ഇപ്പോൾ ഇതാ നിർണ്ണായക തീരുമാനമെടുത്തിരിക്കുകയാണ് . . സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി.
അതിലേക്കാണ് ഇപ്പോള്‍ യാതൊരു വിധത്തിലുള്ള മറ്റ് പദവികളും ഇല്ലാതെ സുരേഷ് ഗോപി എത്തുന്നത്. കേന്ദ്രത്തിന്റേത് വളരെ അസാധാരണ നടപടിയാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതൊരു തുടക്കം മാത്രമായി കാണാമെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന സൂചന. അടുത്ത് തന്നെ സുരേഷ് ഗോപിയെ തന്നെ പാര്‍ട്ടിയുടെ മറ്റൊരു സ്ഥാനം കൂടി എത്താനുള്ള സാധ്യതയുണ്ട്. പക്ഷേ, സുരേഷ് ഗോപി എത്രത്തോളം സജീവമായ പാര്‍ട്ടിയുടെ പൊതു പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്നുള്ളതാണ് പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
https://www.facebook.com/Malayalivartha