എ.കെ. ആൻ്റണി, വയലാർ രവി,രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം ഹസൻ, കെ. സി ജോസഫ്, ആൻ്റോ ആൻ്റണി, കെ. എസ് ശബരിനാഥൻ, പി സി വിഷ്ണുനാഥ്, എം.ലിജു തുടങ്ങി തെക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കന്മാർ വെറും ഊച്ചാളികൾ ആണെന്ന് പരസ്യമായി പ്രഖ്യാപിച്ച കെ.സുധാകരൻ മുത്താണ്; പരിഹസിച്ച് സന്ദീപ് വാചസ്പതി

ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. തെക്കൻ കേരളത്തിലേയും വടക്കൻ കേരളത്തിലെയും രാഷ്ട്രീയക്കാരെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ശ്രീരാമന്റെ പേരിലുള്ള ഒരു കഥ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ''അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട് .
ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തിൽ ഭാര്യ സീതക്കും സഹോദരൻ ലക്ഷ്മണനും ഒപ്പം ലങ്കയിൽ നിന്ന് രാമൻ മടങ്ങുകയാണ് .കേരളത്തിന്റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോൾ ..ലക്ഷ്മണൻ ആലോചിച്ചു ... രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് . അപ്പോഴേക്കും വിമാനം തൃശൂർ എത്തുകയും ലക്ഷ്മണന്റെ മനസ്സ് മാറുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടായി. രാമനാകട്ടെ അവന്റെ തോളത്തു തട്ടി പറഞ്ഞു ..
'അതെ , നിന്റെ മനസ്സ് ഞാൻ വായിച്ചു. നിന്റെ കുറ്റമല്ല, നമ്മൾ കടന്നു വന്ന നാടിന്റെ പ്രശ്നമാ''- എന്നാണ് സുധാകരൻ പറഞ്ഞത് . ഇതോടെ കെ സുധാകരൻ ഉദേശിച്ചത് തെക്കൻ പ്രദേശത്തെ നേതാക്കൾ കൊള്ളാത്തവരാണെന്ന രീതിയിൽ അത് വ്യാഖ്യാനിക്കപ്പെട്ടു. ഇപ്പോൾ ഇതാ ആ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാചസ്പതി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സന്ദീപ് വാചസ്പതി എ.കെ. ആൻ്റണി, വയലാർ രവി,രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം ഹസൻ, കെ. സി ജോസഫ്, ആൻ്റോ ആൻ്റണി, കെ. എസ് ശബരിനാഥൻ, പി സി വിഷ്ണുനാഥ്, എം.ലിജു തുടങ്ങി തെക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കന്മാർ വെറും ഊച്ചാളികൾ ആണെന്ന് പരസ്യമായി പ്രഖ്യാപിച്ച കെ.സുധാകരൻ മുത്താണ്.
https://www.facebook.com/Malayalivartha