കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ഉടനെ കേരളത്തിലേക്കില്ല; മാർച്ച് അഞ്ചാം തീയതിയിലെ തൃശൂർ സന്ദർശനം മാറ്റി വച്ചു; തീയ്യതി പിന്നീട് അറിയിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

അമിത് ഷാ ഉടനെ കേരളത്തിലേക്കില്ല. അദ്ദേഹത്തിന്റെ തൃശൂർ സന്ദർശനം തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.അദ്ദേഹത്തിന്റെ സന്ദർശന തീയതി പിന്നീട് അറിയിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത് . നേരത്തെ പുറത്ത് വന്ന അറിയിപ്പ് അഞ്ചാം തീയതി അമിത് ഷാ തൃശൂരിൽ എത്തുമെന്നായിരുന്നു. പക്ഷേ എന്തായാലും അഞ്ചാം തീയതി അദ്ദേഹമെത്തില്ല എന്ന ഏറ്റവും പുതിയ വിവരമാണ് നമുക്ക് കിട്ടുന്നത്. എന്ത് കൊണ്ടാണ് അമിത് ഷായുടെ സന്ദർശനം മാറ്റി വച്ചത് എന്നതിനെ കുറിച്ചുള്ള കാരണം വ്യക്തമല്ല.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം കേരളം പിടിക്കാനുള്ള ശക്തി അനന്തപത്മനാഭന്റെ മണ്ണിൽ നിന്നോ വടക്കുന്നാഥന്റെ മണ്ണിൽ നിന്നോ നേടണമെന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇപ്പോഴേ ബിജെപിയുടെ ഒരുക്കങ്ങൾ തൃശൂരിൽ തുടങ്ങാനാണ് അമിത് ഷായുടെ വരവ് എന്നാണ് കണക്ക് കൂട്ടൽ . അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗിക്കുന്ന അതേ മൈതാനത്ത് തൊട്ടടുത്ത ദിവസം അമിത് ഷായുടെ മറുപടി പ്രസംഗം എന്നായിരുന്നു നേരത്തെ കണക്ക് കൂട്ടിയിരുന്നത് .
ബിജെപിയുടെ പുതിയ ശക്തി കേന്ദ്രമെന്നു അവർ വിലയിരുത്തുന്ന സ്ഥലത്തു തന്നെ അമിത് ഷാ എത്തുന്നു എന്നതും അടുത്ത വർഷം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിന്റെ പ്രാധാന്യത്തിനു തെളിവാണ്. ശനിയാഴ്ചയാണു എം.വി.ഗോവിന്ദൻ ജനകീയ പ്രതിരോധ ജാഥ നയിച്ചു തേക്കിൻകാട് മൈതാനത്തെത്തുന്നത്. തൊട്ടടുത്ത ദിവസം ഇതേ സ്ഥലത്ത് അമിത് ഷാ എത്തി മറുപടി നൽകും എന്നൊക്കെയായിരുന്നു കണക്ക് കൂട്ടലുകൾ . പക്ഷേ അഞ്ചാം തീയതി അദ്ദേഹമെത്തില്ല .
https://www.facebook.com/Malayalivartha