Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

ആഴ്ചയില്‍ മൂന്നുനാലു ദിവസമല്ല, 365 ദിവസംനിന്നു പ്രവര്‍ത്തിച്ചാലും തെറ്റില്ല. ബിജെപിയുടെ വര്‍ഗീയനിലപാടിന് തൃശൂരുകാര്‍ വഴങ്ങുമെന്നു കരുതുന്നില്ല.

12 MARCH 2023 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു തൃശൂരിലെത്തുന്നു. ബിജെപിയുടെ ഏറ്റവും സ്വധീനമുള്ള മണ്ഡലങ്ങളിലൊന്നായി തൃശ്ശൂരില്‍ നിന്ന് കേരളത്തിന്റെ തിരഞ്ഞെടുപ്പ് പൂരത്തിന് തിരികൊളുത്തുകയാണ് ലക്ഷ്യം. അമിത് ഷായുടെ വരവ് വളരെ നാളുകളായി ബിജെപി നേതൃത്വം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ചില സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ കാരണം സന്ദര്‍ശനം നീണ്ടു പോവുകയായിരുന്നു.

സുരേഷ് ഗോപിയെ തൃ്ശ്ശൂരിലെത്തിച്ച് യോഗത്തില്‍ പ്‌ങ്കെടുപ്പിച്ച് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നറിയുന്നു. അദ്ദേഹമിപ്പോള്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ഇങ്ങെടുക്കുവാ എന്ന് പ്രഖ്യാപിച്ചത് വളരെ വലിയ ട്രോളുകള്‍ക്കിടയാക്കി. ബിജെപി പ്രവര്‍ത്തകരെ സിപിഎം കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ ട്രോളി ഒരുപരുവമാക്കിയിരുന്നു. ആ സാഹചര്യത്തില്‍ തൃശ്ശൂരില്‍ നിന്നുതന്നെ തുടങ്ങാനാണ് ബിജെപി തന്ത്രം ഒരുക്കിയിരിക്കുന്നത്.

ബിജെപിയുടെ സംസ്ഥാന നേതൃത്വവും കേരള പ്രഭാരി പ്രകാശ് ജാവദേക്കറും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് അമിത് ഷായോടൊപ്പം തൃശ്ശൂരിലുണ്ടാകും. സുരേഷ് ഗോപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നേടിയ വോട്ടുകളാണ് ബിജെപിയ്ക്ക് ആത്മവിശ്വാസം നല്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും അവയുടെ പ്രചരണവുമായിരിക്കും ഇനിയുള്ള നാളുകളിലെ മുഖ്യപ്രചരണ ആയുധം. കഴിഞ്ഞ രണ്ട് വര്‍ഷമായി സുരേഷ് ഗോപി തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി പേര്‍ക്ക് ധനസഹായം നല്കുകയും ദുരന്ത മേഖലകളില്‍ ഓടിയെത്തുകയും ചെയ്യുന്ന ജനകീയ നേതാവായ വളരാനാണ് അദ്ദേഹവും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

2024ലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു മുന്നോടിയായാണ് അമിത്ഷായെത്തുന്നത്. ഉച്ചയോടെ നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ 1.30നു ഹെലികോപ്റ്റര്‍ മാര്‍ഗം തൃശൂരിലെത്തും. 2നു ശക്തന്‍ തമ്പുരാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 3നു ജോയ്‌സ് പാലസ് ഹോട്ടലില്‍ നടക്കുന്ന പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. അടുത്ത ഒരു വര്‍ഷത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനരേഖ നേതാക്കന്മാര്‍ അവതരിപ്പിക്കും.

3.45 നു വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 4.30നു തേക്കിന്‍കാട്ടിലെ പൊതുയോഗത്തില്‍ പ്രസംഗിക്കും. ദേശീയ വക്താവ് പ്രകാശ് ജാവഡേക്കര്‍, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാര്‍, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. സുരേഷ് ഗോപി പ്രസംഗിക്കുമെന്നതാണ് ശ്രദ്ധേയം. പാര്‍ട്ടിപദവി അനുസരിച്ചു ഏറെപ്പേരെ മറികടന്നാണു സുരേഷ് ഗോപി വേദിയിലെത്തുന്നത്. പ്രസംഗിക്കാന്‍ അനുവദിച്ചാല്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാകുമെന്ന് കരുതുന്നു.
തൃശ്ശൂരിനെ ലക്ഷ്യമാക്കി ബിജെപിയും സുരേഷ് ഗോപിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സിപിഎം നെ വലിയ ബുദ്ധിമുട്ടികളിലേയ്ക്കാണ് നയിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം എംപി എന്ന നിലയിലും അല്ലാതെയും സാധാരണക്കാര്‍ക്കായി നല്കുന്ന സഹയാങ്ങള്‍ സിപിഎം നെ ചൊടിപ്പിച്ചിരിക്കുന്ന എന്ന് വ്യക്തമായത് എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരേധ ജാഥയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നാണ്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ സുരേഷ് ഗോപി തൃശൂരില്‍ സന്നദ്ധസേവനം നടത്തുന്നതില്‍  ആശങ്കയില്ലെന്നും സന്നദ്ധപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമാക്കി മാറ്റാന്‍ നോക്കിയാല്‍ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും ജാഥ ക്യാപ്ടനുമായ എം.വി.ഗോവിന്ദനും കൂടി പറഞ്ഞതോടെ സുരേഷ് ഗോപിക്ക് നേരെ സിപിഎം കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നതെന്ന് വ്യക്തം..

ആഴ്ചയില്‍ മൂന്നുനാലു ദിവസമല്ല, 365 ദിവസംനിന്നു പ്രവര്‍ത്തിച്ചാലും തെറ്റില്ല. ബിജെപിയുടെ വര്‍ഗീയനിലപാടിന് തൃശൂരുകാര്‍ വഴങ്ങുമെന്നു കരുതുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്നു പറഞ്ഞവര്‍ക്ക് ഉണ്ടായിരുന്ന 16% വോട്ട് 12 ശതമാനമായി കുറഞ്ഞത് നമ്മള്‍ കണ്ടതാണ് എന്നാണ് എം.വി.ഗോവിന്ദന്‍ പറഞ്ഞത്.

. എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേരം സുരേഷ് ഗോപിയെ വ്യക്തി പരമായി ആക്രമിക്കാനാണ് ഗോവിന്ദന്‍ സമയം കണ്ടെത്തിയത്.ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്നും ചാരിറ്റിയെ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചാല്‍ അതുപിന്നെ ചാരിറ്റിയല്ല, രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയപ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂ. തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി തിരഞ്ഞെടുപ്പ് ജയിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വോട്ടുശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബി.ജെ.പി.യുടെ നീക്കത്തെ ചെറുക്കുമെന്നും ഗോവിന്ദന്‍ പ്രഖ്യാപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (1 hour ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (2 hours ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (2 hours ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (3 hours ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (3 hours ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (4 hours ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (4 hours ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (4 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (4 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (5 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (5 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (5 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (5 hours ago)

Malayali Vartha Recommends