Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

ഏത് പുല്ലന്‍ വന്നാലും ഇത് തടയാന്‍ പറ്റില്ല: അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ ഹൈക്കോടതിയെ വെല്ലുവിളിച്ച് എം എം മണി എം എല്‍ എ: സൂര്യന് താഴെയുള്ള ഒരു ശക്തിക്കും പാര്‍ക്ക് നിര്‍മാണം തടയാനാകില്ല...

13 MARCH 2023 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരിനെയും കോടതിയേയും മൂന്നാറിലെ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ വെല്ലുവിളിച്ച് സി പി എം. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സി പി എം നേതൃത്വത്തില്‍ പുനരാരംഭിച്ചു. സൂര്യന് താഴെയുള്ള ഒരു ശക്തിക്കും അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണം തടയാനാകില്ല എന്ന് എം എം മണി എം എല്‍ എ വ്യക്തമാക്കി.

മുന്‍ മന്ത്രി കൂടിയായ എം എം മണിയുടെ പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഏത് പുല്ലന്‍ വന്നാലും ഇത് തടയാന്‍ പറ്റില്ല എന്നും ആര് തടയാന്‍ വന്നാലും നമ്മള്‍ പാര്‍ക്ക് നിര്‍മാണം പുനരാരംഭിക്കും എന്നുമാണ് എം എം മണി പ്രസംഗത്തില്‍ പറയുന്നത്. നിങ്ങള്‍ പാര്‍ക്കിന്റെ പണി നടത്തണം. അവിടെ ടൂറിസ്റ്റുകളെ സ്വീകരിക്കണം എന്നുമൊക്കെ എം എം മണി പറയുന്നുണ്ട്. എന്നിട്ട് നല്ല ഭംഗിയായി പാര്‍ക്ക് നടത്തണം എന്നും സൂര്യനുതാഴെ ഏതവന്‍ പറഞ്ഞാലും അതൊന്നും നമ്മള്‍ സ്വീകരിക്കേണ്ട കാര്യമില്ല എന്നുമാണ് എം എം മണി പറയുന്നത്.

ഇത് തടയാന്‍ ആര് വന്നാലും വഴങ്ങി കൊടുക്കരുത്. നടത്തുക തന്നെ ചെയ്യണം. പിന്നെ എന്തുചെയ്യണം എന്നൊന്നും താന്‍ ഇപ്പോള്‍ പറയുന്നില്ല എന്നും അത് പറയേണ്ട കാര്യമില്ല എന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള, പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കിന് ഉള്ളിലെ നാല് ഏക്കര്‍ ഭൂമി പാട്ടത്തിന് എടുത്താണ് മൂന്നാര്‍ സഹകരണ ബാങ്ക് അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മിക്കുന്നത്.

 

വൈദ്യുത വകുപ്പിൽ നിന്ന് പാട്ടത്തിനെടുത്ത പഴയ മൂന്നാർ ഹൈഡൽ പാർക്കിലെ നാലേക്കർ ഭൂമിയിൽ അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കുന്നെന്ന പരാതി ഹൈക്കോടതിയിലെത്തിയിരുന്നു. കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് റവന്യൂവകുപ്പ് പാർക്കിന് എൻഒസി. നിരസിച്ചത്. ഇതിനെതിരേ ബാങ്ക് അധികൃതർ, ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയിരുന്നു. ഇതിൽ തീരുമാനമാകും മുമ്പാണ് ഇപ്പോൾ നിർമ്മാണം പുനരാംഭിച്ചിട്ടുള്ളത്. നിർമ്മാണം റവന്യൂവകുപ്പും നിരോധിച്ചിട്ടുണ്ട്. മുൻ മന്ത്രി എംഎം മണിയാണ് മുമ്പിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ തടയാൻ ആർക്കും കഴിയുന്നില്ല.

പ്രദേശത്ത് നിർമ്മാണനിരോധനം നിലനിൽക്കുന്നതിനാൽ അമ്യൂസ്മെന്റ് പാർക്കിന് എൻഒസി നൽകാനാകില്ലെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. പാർക്കിന്റെ നിർമ്മാണം പുഴയിൽനിന്ന് വേണ്ടത്ര അകലത്തിലല്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. പിന്നീട് സബ് കളക്ടറും നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകി. ഇവിടെയാണ് സിപിഎം നേതൃത്വം വെല്ലുവിളിയുമായി നിർമ്മാണത്തിന് എത്തുന്നത്.

 

ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഉദ്ഘാടനം. പാർക്ക് വരുന്നത് തടയാൻ ചിലർ ശ്രമിക്കുന്നുവെന്നാരോപിച്ച് രാവിലെ മൂന്നാറിൽ, ബാങ്കിന്റെ നേതൃത്വത്തിൽ അമ്യൂസ്മെന്റ് പാർക്ക് സംരക്ഷണസമിതി രൂപവത്കരിച്ചിരുന്നു. തുടർന്ന് പ്രകടനമായി ഹൈഡൽ പാർക്കിലെത്തിയാണ് ഉദ്ഘാടനംചെയ്തത്. എ.രാജ എംഎ‍ൽഎ. ബാങ്ക് പ്രസിഡന്റ് കെ.വി. ശശിക്ക് ആദ്യ ടിക്കറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഇതിന് മുമ്പ് തന്നെ ചില പ്രഖ്യാപനങ്ങൾ എംഎൽഎ കൂടിയായ എംഎം മണി നടത്തിയിരുന്നു.

 

സൂര്യനു താഴെ ആരെതിർത്താലും പഴയമൂന്നാറിലെ അമ്യൂസ്മെന്റ് പാർക്കിന്റെ പണികളുമായി മുമ്പോട്ടുപോകുമെന്ന് എം.എം. മണി സംരക്ഷണസമിതി രൂപവത്കരണയോഗത്തിൽ പറഞ്ഞിരുന്നു. തോട്ടംതൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇതിന്റെ പണികൾ പൂർത്തിയാക്കണം. കളക്ടറോ, സർക്കാരോ ആര് എതിർത്താലും പണികളുമായി മുന്നോട്ടുപോകും.

മൂന്നാറിന്റെ സമഗ്ര വികസനത്തിന് പാർക്ക് അനിവാര്യമാണെന്നും എം.എം. മണി പറഞ്ഞു. സഞ്ചാരികള്‍ക്കായി കൂടുതല്‍ വിനോദോപാധികള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്നും മൂന്നാറിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുക എന്നതാണ് ലക്ഷ്യം എന്നുമാണ് സി പി എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (1 hour ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (2 hours ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (2 hours ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (3 hours ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (3 hours ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (4 hours ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (4 hours ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (4 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (4 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (5 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (5 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (5 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (5 hours ago)

Malayali Vartha Recommends