Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...


പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...


ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 400 രൂപയുടെ വർദ്ധനവ്


തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ മർദ്ദിച്ച് കൊലപ്പെടുത്തി... മരുകൻ പോലീസ് കസ്റ്റഡിയിൽ

ബ്രഹ്‌മപുരത്ത് ഹെലിഹോപക്ടറിലെങ്കിലും ഒന്ന് വന്ന് നോക്കാമായിരുന്നു. പൊതുജനങ്ങളുടെ പൈസയ്ക്ക് വാടകയ്‌ക്കെടുത്ത ഹെലികോപ്ക്ടറില്‍ കറങ്ങി നടക്കുമ്പോള്‍ അവര്‍ മരിച്ചു വീഴുന്നതു കൂടെ വന്ന് നോക്കാമായിരുന്നില്ലേ

13 MARCH 2023 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

അയ്യപ്പന്റെ സ്വർണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയത്; കേരളത്തിൽ തന്നെ വീഴും ഈ കമ്യൂണിസ്റ്റ് സർക്കാർ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

ഇന്നലെ ഏഷ്യാനെറ്റ് ചാനലിന്റെ അന്തിചര്‍ച്ച ക്യാപ്ടനെ കണ്ടവരുണ്ടോയെന്ന് വിഷയത്തിലാണ്. രാവിലെ മുതല്‍ ഏ്ഷ്യാനെറ്റ് അതിന്റെ പ്രെമോയോ കാണിച്ചു കൊണ്ടിരുന്നു. അപ്പോഴൊന്നും ക്യാപ്ടന്‍ രായാവിനെയോ സഹക്യാപ്ടന്‍ മരുമോനെയോ കാണാനില്ലായിരുന്നു. കൊച്ചിയില്‍ ശുദ്ധവായുവിനായി മല്ലിടുന്ന ലക്ഷങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെട്ട് ഒരുവാക്കു പോലും ഉരിയാടാതെ മാളത്തിലൊളിച്ച മുഖ്യമന്ത്രി ചൈനയ്ക്കും ഷീ ചിന്‍പിങിനും ആശംസ നേര്‍ന്നു കൊണ്ടുള്ള ട്വിറ്റിലൂടെ മലയാളികളെ മാത്രമല്ല ഇന്ത്യയെ ജനതയെ തന്നെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നതായാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

പത്ത് ദിവസമായി കത്തിയെരിയുന്ന അഴിമതിയുടെ പുകയില്‍ മനുഷ്യന്‍ ജീവവായുവിനായി മല്ലിടുമ്പോള്‍ മുഖ്യന്‍ അതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. മറുവശത്ത് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്‌ന സുരേഷ് മുഖ്യനും കുടുംബത്തിനും എതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനും മുഖ്യന്റെ കയ്യില്‍ മറുപടിയില്ല.ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷി ചിന്‍പിങ് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത് സൈബര്‍ ലോകത്ത് വലിയ വിമര്‍ശനങ്ങള്‍്ക്കിടയാക്കി.
ലോക രാഷ്ട്രീയത്തില്‍ ചൈന മുഖ്യശബ്ദമായി ഉയര്‍ന്നുവരുന്നത് പ്രശംസനീയമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ''പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് വിപ്ലവ ആശംസകള്‍. ആഗോള രാഷ്ട്രീയത്തിലെ ഒരു മുഖ്യ ശബ്ദമായി ചൈന ഉയര്‍ന്നുവന്നത് പ്രശംസനീയമാണ്. കൂടുതല്‍ അഭിവൃദ്ധിപ്പെടാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആശംസകള്‍''- ട്വീറ്റില്‍ പറയുന്നു.

ആശംസ അറിയിച്ചതിനു പിന്നാലെ, ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതു ചൂണ്ടിക്കാണിച്ച് ട്വീറ്റിനു താഴെ പ്രതിഷേധ കമന്റുകളും നിറഞ്ഞു. 'ഈ കരുതല്‍ സ്വന്തം നാടിനോട് കാണിച്ചൂടെ', 'ബ്രഹ്‌മപുരത്തെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വന്‍ വിപത്തിന് സാക്ഷിയാകും', 'ബ്രോ, ബ്രഹ്‌മപുരത്തെ കുറിച്ചു രണ്ടുവരി' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ചൈനയില്‍ പുതിയ ചരിത്രമെഴുതി പ്രസിഡന്റ് സ്ഥാനത്ത് ഷി ചിന്‍പിങ്ങിന് മൂന്നാം ഊഴവും എത്തിയതാണ് കേരള കമ്മ്യൂണിസ്റ്റായ പിണറായി വിജയന് സന്തോഷം നല്കിയിരിക്കുന്നത്. ചൈനീസ് ഭരണാധികാരികളിലെ ഏറ്റവും കരുത്തനായ നേതാവ് എന്ന വിശേഷണം ഊട്ടിയുറപ്പിച്ചാണ് ഷി ചിന്‍പിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനായി ഇക്കഴിഞ്ഞ ഒക്ടോബറില്‍ അഞ്ച് വര്‍ഷത്തേക്കു കൂടി ഷി ചിന്‍പിങ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അദ്ദേഹത്തെ ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും ഔപചാരികമായി തിരഞ്ഞെടുത്തത്.

10 വര്‍ഷത്തിനുശേഷം സ്ഥാനമൊഴിയുന്ന രീതിയാണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴ്വഴക്കം. അതേസമയം, ഷി ചിന്‍പിങ്ങിനെ പാര്‍ട്ടിയുടെ പരമോന്നത നേതാവായി തിരഞ്ഞെടുത്ത ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ്, കഴിഞ്ഞ ഒക്ടോബറില്‍ മൂന്നാം ഊഴത്തിന് അംഗീകാരം നല്‍കി പാര്‍ട്ടി ഭരണഘടനാ ഭേദഗതി വരുത്തിയിരുന്നു.ചിന്‍പിങ്ങിന്റെ മൂന്നാം തുടര്‍ഭരണത്തിന്റെ ഔപചാരിക തുടക്കം പ്രഖ്യാപിച്ച് അവതരിപ്പിച്ച ദേശീയ ബജറ്റില്‍ ചൈന പ്രതിരോധച്ചെലവ് വര്‍ധിപ്പിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിനു പിന്നാലെ അതിര്‍ത്തി മേഖലകളില്‍ യുദ്ധസജ്ജരായിരിക്കാന്‍ സൈന്യത്തോട് പ്രധാനമന്ത്രി ലീ കെച്യാങ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
പ്രതിരോധ ചിലവ് കൂട്ടിയത് ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കാനെന്ന സാമാന്യ ബോധം പോലുമില്ലാത്ത ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ അപമാനം തോന്നുവെന്നാണ് മുഖ്യന്റെ ആശംസയ്ക്ക് താഴെ വന്ന കമന്റുകളില്‍ ഒന്ന്. നരേനദ്്രമോദി രണ്ടാം തവണയും പ്രധാനമന്ത്രിയായി വന്നപ്പോള്‍ മുഖ്യന് ഒരു ആശംസ നേരാന്‍ മൂന്നു ദിവസമെടുക്കേണ്ടി വന്നത് നിരാശാജനകമാണ്. ബിജെപി അധികാരത്തില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ ന്യൂനപക്ഷത്തിന് രക്ഷയില്ലെന്ന് പറയുന്ന മുഖ്യന്‍ ചൈനയില്‍ ആയിരക്കണക്കിന് റോഹിംഗ്യകളെ കൊന്നെടുക്കുന്നത് കാണുന്നില്ലേ. ചൈനയിലെ ഷീയ്ക്ക് ആശംസ നേര്‍ന്നത് മാന്‍ഡ്രേക്കാണെന്ന് ഓര്‍ക്കണം, ചൈനയുടെ സ്ഥിതി കണ്ടു തന്നെ അറിയണം തുടങ്ങിയ നിരവധി കമന്റുകളാണ് ഉയര്‍ന്നിരിക്കുന്നത്

എന്നാലും ബ്രഹ്‌മപുരത്ത് ഹെലിഹോപക്ടറിലെങ്കിലും ഒന്ന് വന്ന് നോക്കാമായിരുന്നു. പൊതുജനങ്ങളുടെ പൈസയ്ക്ക് വാടകയ്‌ക്കെടുത്ത ഹെലികോപ്ക്ടറില്‍ കറങ്ങി നടക്കുമ്പോള്‍ അവര്‍ മരിച്ചു വീഴുന്നതു കൂടെ വന്ന് നോക്കാമായിരുന്നില്ലേ. സിപിഎം നേതാവിന്റെ മകന് മാലിന്യ സംസ്‌കരണത്തിന് ക്വട്ടേഷന്‍ ഒപ്പിച്ചു കൊടുത്തിട്ട് ഒടുവില്‍ അതിനെ കത്തിച്ച് ജനങ്ങളെ കൊല്ലാന്‍ കൂട്ടുനിന്ന ഭരണാധികാരിക്ക് ചരിത്രം ഒരിക്കലും മാപ്പ് നല്കില്ലെന്ന് പ്രഖ്യപനമാണുയരുന്നത്. ക്യപ്ടനെ കണ്ടവരുണ്ടോയെന്ന ചോദ്യത്തിന് ഷീയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് പ്രത്യക്ഷപ്പെട്ട മുഖ്യനെ കേരളം കണക്കറ്റ് അപഹസിക്കുന്നുണ്ട്. ഇങ്ങനെയുണ്ടോ ഒരു ഭരണാധികാരി. പത്ത് ദിവസ കഴിഞ്ഞിട്ടും പുകയണയാത്ത കൊച്ചിയില്‍ ആയിരങ്ങള്‍ വരും നാളുകളില്‍ രോഗികളായി തീരുമെന്ന കാര്യത്തിലും സംശയമില്ല.

തീയും പുകയും അണഞ്ഞാലും ബ്രഹ്‌മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ വയ്യ. രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി'.ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാന്‍ പുണെയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മുതല്‍ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോള്‍ വീടുവിട്ടു മാറിനില്‍ക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത് '' മമ്മൂട്ടി പറഞ്ഞു.

ബ്രഹ്‌മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കില്‍ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലില്‍ വച്ചു മാറിനിന്ന് ആരോപണങ്ങള്‍ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുതെന്നാണ് മമ്മൂട്ടി് പറയുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്തണം. ജൈവമാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ ഉറവിട സംസ്‌കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നു കഴിഞ്ഞു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത് അദ്ദേഹം ആവശ്യപ്പെട്ടു.

 ബ്രഹ്‌മപുരത്തെ തീപിടിത്തം കേരള ചരിത്രത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ദുരന്തമെന്ന് ചലച്ചിത്രകാരന്‍ രണ്‍ജി പണിക്കര്‍. വിഷയത്തില്‍ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രത എക്‌സിക്യൂട്ടീവില്‍ നിന്നുണ്ടായോ എന്നു പരിശോധിക്കണമെന്നും ലക്ഷക്കണക്കിനു ജനങ്ങളുടെ നേര്‍ക്കുണ്ടായ കുറ്റമാണ് ഇതെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

''എത്ര ദുരന്തങ്ങള്‍ കണ്ടാലും നമ്മള്‍ ഒന്നും പഠിക്കുന്നില്ല. ഏതെങ്കിലും പാര്‍ട്ടിയെയോ ഭരണസംവിധാനത്തേയോ അല്ല പറയുന്നത്. പൊതുവില്‍ സമൂഹത്തിന്റെ പ്രശ്‌നമാണ്. മാലിന്യസംസ്‌കരണത്തെക്കുറിച്ച് പല രാജ്യങ്ങളില്‍ പോയി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളര്‍ പഠിച്ചതാണ്. എന്നാല്‍ നമ്മുടെ സംവിധാനങ്ങള്‍ ഇതു പഠിക്കാതിരിക്കുന്നതിനെ കുറിച്ചും കേരളത്തില്‍ പ്രായോഗികമാക്കാന്‍ സാധിക്കാത്തതിനെക്കുറിച്ചും ഒരു പരിശോധന ആവശ്യമാണ്.

കോവിഡിനേക്കാള്‍ ഭീകരമായ ദുരന്തമാണ് ഇതെന്നാണ് തോന്നുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാവും പകലുമില്ലാതെ ബ്രഹ്‌മപുരത്തെ തീയണയ്ക്കാന്‍ നിരവധി ആളുകള്‍ കഷ്ടപ്പെടുന്ന കാഴ്ച ഭീകരമാണ്. ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചാല്‍ അതിനെ എങ്ങനെ നേരിടണമെന്ന് നമുക്ക് അറിയില്ല. ഇത്രയും ദിവസങ്ങളായിട്ട് നമുക്ക് ഒരു സിസ്റ്റമില്ലെങ്കില്‍ പിന്നെ എന്തു ധൈര്യത്തിലാണ് ഇത്രയും വലിയ മാലിന്യ പര്‍വ്വതം നഗരത്തിന്റെ ഹൃദയത്തില്‍ പൊങ്ങിയത്.''  രണ്‍ജി പണിക്കര്‍ ചോദിച്ചു.

അതേ തീര്‍ച്ചയായും കൊച്ചി ദുരന്തങ്ങളുടെ ദൂരവ്യാപകമായ പ്രത്യാഖാതങ്ങള്‍ അനുഭവിക്കാന്‍ പോവുകയാണ്. കത്തിച്ചവരും കരാറെടുത്തവരും കത്തിപ്പിച്ചവരും കൂട്ടുനിന്നവരും രക്ഷപ്പെടും പക്ഷേ കൊച്ചിയിലെ കുഞ്ഞൂങ്ങള്‍ മുതല്‍ ആബാലവൃദ്ധം ജനങ്ങളും ചുമച്ചും കുരച്ചും ശ്വാസം കിട്ടാതെ മരണത്തെ മുഖാമുഖം കാണുന്ന ദിനങ്ങളാണ് വരാനിരിക്കുന്നതെന്ന സത്യം വിസ്മരിച്ചു കൂടാ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാഫിക്ക ഒപ്പമുണ്ട്, രാഹുലിന് ചുറ്റും ജനസാഗരമിളകി.. സിപിഎം ക്രിമിനൽ എസ്‌പിയെ എടുത്ത് പൂശി എയറിലാക്കി.  (40 minutes ago)

അയ്യപ്പന്റെ സ്വർണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയത്; കേരളത്തിൽ തന്നെ വീഴും ഈ കമ്യൂണിസ്റ്റ് സർക്കാർ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

'ഷാഫിയെ തൊടുന്നോടാ' കട്ടകലിപ്പിൽ കോൺഗ്രസ് കേന്ദ്രത്തിൽ നിന്ന് നീക്കം AKG സെന്ററിൽ ഒളിച്ച് മുഖ്യൻ  (2 hours ago)

സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേ  (2 hours ago)

പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...  (2 hours ago)

ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ  (2 hours ago)

'ഷാഫിയെ തൊടുന്നോടാ' ICയുവിൽ കയറി പോലീസ് തൂക്കും, ഷാഫി പേടിയിൽ AKG സെന്ററിൽ ഒളിച്ച് മുഖ്യൻ  (2 hours ago)

തായ്‌ലൻഡിലേക്ക് കുടുംബസമേതം വിനോദയാത്രയ്ക്കു പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (3 hours ago)

എല്ലാ ബോയിംഗ് 787 വിമാനങ്ങളും സർവീസുകൾ നിർത്തി പൂർണമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി  (3 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.  (3 hours ago)

എം.ആർ. അജിത് കുമാറിന് ബിവറേജസ് കോർപ്പറേഷൻ ചെയർമാൻ പദവി കൂടി നൽകി ഉത്തരവ്...  (4 hours ago)

മരുകൻ പോലീസ് കസ്റ്റഡിയിൽ  (4 hours ago)

വെനിസ്വേലക്കെതിരെ അർജന്റീനക്ക് ഒരു ഗോൾ ജയം  (4 hours ago)

കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും കൈകോർക്കുന്നു  (4 hours ago)

കോട്ടയം റൂട്ടിൽ ട്രെയിൻ നിയന്ത്രണം‌ ഏർപ്പെടുത്തി  (4 hours ago)

Malayali Vartha Recommends