Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

നിയമസഭയില്‍ ചരിത്രത്തില്ലാത്ത അക്രമപരമ്പരകളാണ് അരങ്ങേറികൊണ്ടിരിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന കേരളം പൊട്ടിച്ചിരിയോടെയാണ് കേട്ടത്. വാസവദത്തയുടെ ചാരിത്ര്യ പ്രംസഗം പോലെ വികൃതമായിരുന്നെന്ന് സ്വയം തിരിച്ചറിയാ്ത്ത മണ്ടത്തരമായിരുന്നെന്ന് സമാധാനിക്കാം. ഇന്ന് നിയമസഭ കൂടിയത് വെറും പതിനെട്ട് മിനിട്ടാണ്.

16 MARCH 2023 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

നിയമസഭയില്‍ ചരിത്രത്തില്ലാത്ത അക്രമപരമ്പരകളാണ് അരങ്ങേറികൊണ്ടിരിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന കേരളം പൊട്ടിച്ചിരിയോടെയാണ് കേട്ടത്. വാസവദത്തയുടെ ചാരിത്ര്യ പ്രംസഗം പോലെ വികൃതമായിരുന്നെന്ന് സ്വയം തിരിച്ചറിയാ്ത്ത മണ്ടത്തരമായിരുന്നെന്ന് സമാധാനിക്കാം. ഇന്ന് നിയമസഭ കൂടിയത് വെറും പതിനെട്ട് മിനിട്ടാണ്. സഭ എത്രയും പെ്‌ട്ടെന്ന് പിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെ എത്തിയ സ്പീക്കര്‍ കൃത്യമായി മുന്‍തീരുമാന പ്രകാരം ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി സഭ പിരിച്ചുവിട്ട് പിണറായിയോടുള്ള കൂറ് പ്രഖ്യാപിച്ചു. ഇന്ന സഭയില്‍ ഉന്നയിക്കേണ്ടിയിരുന്ന വിഷയങ്ങളെ ഭയന്നാണ് സഭ പതിനെട്ട് മിനിട്ട് കൊണ്ട് സഭ സമ്മേളനം അവസാനിപ്പിച്ചതെന്നാണ് കരുതുന്നത്.

ഇന്നലെ സഭയില്‍ നടന്ന ബഹളത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യമല്ലാത്ത ഒന്‍പത് വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഭരണപക്ഷത്തെ സച്ചിന്‍ദേവ്, എച്ച്.സലാം എന്നിവര്‍ക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്തതിലും വിവേചനം നടത്തിയിരിക്കുകയാണ്. ഇന്നലത്തെ സംഭവത്തില്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗവും പരാജയമായിരുന്നു. നിയമസഭയില്‍ സ്പീക്കറെ പ്രതിപക്ഷം ആക്രമിക്കാന്‍ ശ്രമിച്ചതിനെ വാച്ച് ആന്റ് വാര്‍ഡാണ് തടഞ്ഞതെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. ഇത് അടവാക്കി മാറ്റി സ്പീക്കര്‍ സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി പ്രഖ്യാപിച്ചു.

നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞത് മുഖ്യമന്ത്രി മറുപടി പറയാനുള്ള വിഷയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്നലെ സ്പീക്കറുടെ ഓഫിസിനു മുന്നില്‍ നടന്ന സമരത്തെക്കുറിച്ച് സ്പീക്കര്‍ സംസാരിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്. സ്പീക്കറുടെ മുഖംമറച്ച് ഉള്‍പ്പെടെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി.

ഇതിനുശേഷം സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, അടിയന്തര പ്രമേയം അവകാശമാണെന്നും അനുവദിച്ചേ തീരുവെന്നും വ്യക്തമാക്കി. സഭ ടിവി ഏകപക്ഷീയമാണെന്നും ഇവിടെ നടക്കുന്നത് ജനം കാണണ്ടേയെന്നും സതീശന്‍ ചോദിച്ചു. ഇതിനടയില്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്ത് ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ ഇന്നത്തേയ്ക്കു പിരിയാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

സഭാസ്തംഭനം ഒഴിവാക്കാന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം സമവായമാകാതെ പിരിഞ്ഞിരുന്നു. എംഎല്‍എമാരെ മര്‍ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡ്മാര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. നടുത്തളത്തില്‍ സമാന്തരസമ്മേളനം ചേര്‍ന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടു.

സ്പീക്കര്‍ വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും തമ്മില്‍ വാദപ്രതിവാദമായി. പ്രതിപക്ഷ നേതാവ് വൈകാരികമായി പെരുമാറിയെന്ന് മുഖ്യമന്ത്രി ആരോപിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ബാലന്‍സാണ് പോയതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ അക്രമത്തില്‍ നാല് എംഎല്‍എ മാര്‍ക്ക് പരുക്കേറ്റെന്നും സതീശന്‍ ആരോപിച്ചു.

ഇന്നു നിയമസഭയില്‍ ചോദ്യോത്തരവേള തടസ്സമില്ലാതെ നടന്നിരുന്നെങ്കില്‍ ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട 3 ചോദ്യങ്ങള്‍ക്കാണു മുഖ്യമന്ത്രി ഉത്തരം നല്‍കേണ്ടിയികുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ നല്‍കാമെന്ന വാഗ്ദാനം ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണമുന്നയിച്ച ശേഷം ആദ്യമായാണു ലൈഫ് മിഷന്‍ സംബന്ധിച്ച ചോദ്യം സഭയില്‍ മുഖ്യമന്ത്രി നേരിടേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണോ ഇന്നലെ നിസ്സാര ന്യായം നിരത്തി സ്പീക്കറെ കരുവാക്കി പ്രകോപനം സൃഷ്ടിച്ചതെന്ന സംശയവും പ്രതിപക്ഷത്തിനുണ്ട്.

ലൈഫ് പദ്ധതിക്കായി റെഡ് ക്രസന്റിന്റെ സഹായം സ്വീകരിക്കാന്‍ ധാരണാപത്രം ഒപ്പിട്ടതു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണോ എന്നതാണ് ആദ്യത്തെ ചോദ്യം. യോഗത്തിന്റെ മിനിറ്റ്‌സും തീരുമാനങ്ങളും എ.പി.അനില്‍കുമാറിന്റെ ചോദ്യത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് പദ്ധതിക്കു വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ചും ഇതിനു കേന്ദ്രാനുമതിയുണ്ടായിരുന്നോ എന്നതിനെക്കുറിച്ചും അന്‍വര്‍ സാദത്തിന്റെ ചോദ്യമാണു രണ്ടാമത്തേത്. റെഡ് ക്രസന്റില്‍നിന്നു സഹായം സ്വീകരിക്കുന്നതിനു യുഎഇ കോണ്‍സുലേറ്റ് ജനറലും ജീവനക്കാരുമായി മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തിയോ എന്ന കെ.കെ.രമയുടെ ചോദ്യവുമുണ്ട്. കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കിയിരുന്നെങ്കിലും ലൈഫ് മിഷനിലെ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം മാത്രമാണുണ്ടായിരുന്നത്.

ലൈഫ് മിഷന്‍ ചോദ്യം സഭയില്‍ വരുമ്പോള്‍ പ്രകോപനപരമായ പല ഉപചോദ്യങ്ങളും പ്രതിപക്ഷത്തുനിന്നുണ്ടാകാന്‍ സാധ്യതയുണ്ട്. സ്പീക്കറുടെ നടപടിയിലും എംഎല്‍എമാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് ഇന്നു പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്താല്‍ ചോദ്യത്തിനു മുഖ്യമന്ത്രി നേരിട്ടു സഭയില്‍ ഉത്തരം നല്‍കേണ്ടിവരില്ലെന്നറിയാമായിരുന്നു. ഉപചോദ്യങ്ങളും ഒഴിവായി കിട്ടി. കഴിഞ്ഞയാഴ്ച ലൈഫ് മിഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പൊരിഞ്ഞ വാക്ക് പോരാണ് നടന്നത്. വികാര വിക്ഷോഭത്തോടെ മുഖ്യമന്ത്രി സഭയില്‍ പ്രതികരിക്കുന്നതും കണ്ടിരുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാനായി ആസൂത്രിതമായി നടത്തിയ നടപടികളായിരുന്നു വാച്ച് ആന്റ് വാഡ് ആക്രമണവും തുടര്‍ന്നുള്ള സഭപിരിച്ചുവിടലും എന്ന് അനുമാനിക്കുന്നു.

സഭയില്‍ നടന്ന അക്രമത്തില്‍ പ്രതിപക്ഷത്തെ കെ.കെ.രമ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. എന്നിട്ടും കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത് പ്രതിപക്ഷത്തിനെതിരെയാണ്. വാച്ച് ആന്റ് വാഡും, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും എംഎല്‍എമാരും പ്രതിപക്ഷ ബഹളത്തിനിടയിലേയ്ക്ക് തള്ളിക്കയറിയാണ് വിഷയം ഉണ്ടാക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം. കക്ഷി നേതാക്കളുടെ യോഗത്തില്‍ മുഖ്യനും പ്രതിപക്ഷ നേതാവും തമ്മില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയതില്‍ നിന്നും സഭവരും ദിവസങ്ങളിലും കലുഷിതമായി മാറുമെന്ന മുന്നറിയിപ്പാണ് നല്കുന്നത്. നിയമസഭയില്‍ ഉത്തരം തേടേണ്ട ചോദ്യങ്ങളുടെ ഭാവിയും ്അവതാളത്തിലാകും. ഭരണ പക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നും സഭയില്‍ നിന്നും പ്രതിപക്ഷം ഒഴിഞ്ഞു പോകണമെന്നും അഭിപ്രായമുള്ളവരാണ്.

ഭരണപക്ഷത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ആഗ്രഹങ്ങള്‍ക്കനുസരിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീറും കൂടി ഉള്‍പ്പെട്ടതോടെ പ്രതിപക്ഷം തികച്ചും ഒറ്റപ്പെട്ടു പോയി.

സ്പീക്കര്‍ മുഖ്യനെ സുരക്ഷിതമായി പ്രതിപക്ഷ ചോദ്യാക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ച് ഭരണപക്ഷം നടത്തുന്ന ഒളിച്ചു കളികള്‍ കൂടുതല്‍ അഴിമതിയുടെ കഥകള്‍ മറനീക്കി പുറത്തു കൊണ്ടു വരികയാണ്. സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിട്ടും പിണറായി വിജയനും കുടുംബത്തിനും എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും കേസ് കൊടുക്കാന്‍ പോലും തയ്യാറാകാത്തതിന് പിന്നില്‍ മുഖ്യന്‍ എന്തിനെയോ ഭയക്കുന്നുവെന്ന വിഷയം ഇന്ന സഭയില്‍ കലുഷിതമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കേണ്ടിയിരുന്നതാണ്. എല്ലാം സ്പീക്കര്‍ പിണറായിയ്ക്കായി ശരിയാക്കി കൊടുത്തു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (1 hour ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (2 hours ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (2 hours ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (3 hours ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (3 hours ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (4 hours ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (4 hours ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (4 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (4 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (5 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (5 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (5 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (5 hours ago)

Malayali Vartha Recommends