Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

നിയമസഭയിലെ സൂത്രം സിബി ഐയോട് ചിലവാകില്ല. പിണറായിയെ വെള്ളം കുടിപ്പിക്കരുത്.. പ്ലീസ് .

17 MARCH 2023 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

നിയമസഭയില്‍ സ്പീക്കറെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വായടപ്പിച്ചതും തുടര്‍ന്ന് ധാര്‍ഷ്ട്യത്തിന്റെ പേരില്‍ സഭ പിരിച്ചു വിട്ടതും ഇങ്ങ് കേരളത്തില്‍ മാത്രമേ ചിലവാകുയുള്ളൂ എന്ന് പിണറായി വിജയനും ഇടതുപക്ഷവും അറിയാന്‍ ാേകുന്നതേയുള്ളു. ലൈഫ് മിഷന്‍ കോഴ കേസിനെ കുറിച്ച് പ്രതിപക്ഷം സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കാനും ആ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനുമുള്ള അവസരങ്ങള്‍ ഉണ്ടാക്കുകയാണ് മന്ത്രിമാരുടെയും സ്പീക്കറുടെയും ്പ്രധാന പണി. എന്നാല്‍ കേസില്‍ സിബി ഐ മുഖ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഇത്തരം പിപ്പിടി വിദ്യകളൊന്നും ചിലവാകില്ലെന്ന് വ്യക്തം.

ലൈഫ് മിഷന്‍ കോഴക്കേസില്‍ വളരെ വിവാദമായ വഴിതിരിവുകളാണുണ്ടായിരിക്കുന്നത്. കോഴ ഇടപാടില്‍ നിയമസഭയില്‍ മറുപടി പറയാതെ പൊറാട്ട് നടാകം കളിച്ച് മുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഉത്തരവാദിത്വപ്പെട്ട ഇടങ്ങളില്‍ മറുപടി പറയേണ്ടി വരും. മുഖ്യമന്ത്രി പാര്‍ട്ടിക്കാരോട് കാണിക്കുന്ന ദാര്‍ഷ്ട്യവും വിരട്ടലും പ്രതിപക്ഷത്തിനോട് വിലപ്പോവില്ലെന്നാണ് കഴിഞ്ഞ ദിവസം സഭയില്‍ നടന്ന സംഭവങ്ങള്‍ വെളിവാക്കുന്നത്. ലൈഫ് മിഷനില്‍ കോഴ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണ ഏന്‍സികള്‍ ഒന്നിലേറെ തവണ അക്കമിട്ട് പറഞ്ഞിട്ടും ഞാനൊന്ന്മറിഞ്ഞീലേ നാമനാരായണ എന്ന ഭാവത്തില്‍ മൗനത്തിന്റെ വാതായനത്തില്‍ ഒളിച്ചിരിക്കുന്ന മുഖ്യനെ പുകച്ച് പുറത്തു ചാടിക്കാന്‍ വീണ്ടും മുന്‍ എംഎല്‍എ അനില്‍ അക്കര രംഗത്തിറങ്ങിയിരിക്കുന്നു.

ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ഐംഎല്‍എയുമായ അനില്‍ അക്കര സിബിഐയ്ക്ക് പരാതി നല്‍കി. ഇടപാട് സംബന്ധിച്ച് ലൈഫ് മിഷന്‍ സിഇഒ, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയ കത്തുള്‍പ്പെടെയുള്ള രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടും കൈമാറി. ലൈഫ് മിഷന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പങ്കാളിയാണെന്ന് തെളിയിക്കുന്നതാണ് രേഖകളെന്നും ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് കടത്തിയ ഡോളര്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ ലഭിച്ച അഴിമതി പണമാണെന്നും പരാതിയില്‍ പറയുന്നു.

വിദേശ നാണയ വിനിമയ ചട്ടത്തിന് പുറമേ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കണം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നീ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ള്ാറ്റ് അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ സംഭാവന നിയന്ത്രണ നിയമം  ലംഘിച്ചെന്ന് അനില്‍ അക്കര നേരത്ത ആരോപണം  ഉന്നിച്ചിരുന്നു. ബന്ധപ്പെട്ട രേഖയും അനില്‍ പുറത്തുവിട്ടിരുന്നു. ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു.വി.ജോസ് തദ്ദേശ ഭരണ സെക്രട്ടറിക്ക് അയച്ച കത്താണു പുറത്തുവിട്ടത്. ലൈഫ് മിഷനും യുഎഎഇയിലെ റെഡ് ക്രസന്റും തമ്മില്‍ ഒപ്പുവച്ച കരാറില്‍ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ്  നിര്‍മിക്കുമെന്നു പറയുന്നില്ലെന്ന രേഖയാണ് പുറത്തു വിട്ടിരുന്നത്.

ഇന്നലെ നിയമസഭയില്‍ ചോദ്യോത്തരവേള തടസ്സമില്ലാതെ നടന്നിരുന്നെങ്കില്‍ ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട 3 ചോദ്യങ്ങള്‍ക്കാണു മുഖ്യമന്ത്രി ഉത്തരം നല്‍കേണ്ടിയികുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ നല്‍കാമെന്ന വാഗ്ദാനം ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണമുന്നയിച്ച ശേഷം ആദ്യമായാണു ലൈഫ് മിഷന്‍ സംബന്ധിച്ച ചോദ്യം സഭയില്‍ മുഖ്യമന്ത്രി നേരിടേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണോ ഇന്നലെ നിസ്സാര ന്യായം നിരത്തി സ്പീക്കറെ കരുവാക്കി പ്രകോപനം സൃഷ്ടിച്ചതെന്ന സംശയവും പ്രതിപക്ഷ നിരയില്‍ ശ്ക്തമാണ്.

ലൈഫ് പദ്ധതിക്കായി റെഡ് ക്രസന്റിന്റെ സഹായം സ്വീകരിക്കാന്‍ ധാരണാപത്രം ഒപ്പിട്ടതു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണോ എന്നതാണ് ആദ്യത്തെ ചോദ്യം. യോഗത്തിന്റെ മിനിറ്റ്‌സും തീരുമാനങ്ങളും എ.പി.അനില്‍കുമാറിന്റെ ചോദ്യത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് പദ്ധതിക്കു വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ചും ഇതിനു കേന്ദ്രാനുമതിയുണ്ടായിരുന്നോ എന്നതിനെക്കുറിച്ചും അന്‍വര്‍ സാദത്തിന്റെ ചോദ്യമാണു രണ്ടാമത്തേത്.

റെഡ് ക്രസന്റില്‍നിന്നു സഹായം സ്വീകരിക്കുന്നതിനു യുഎഇ കോണ്‍സുലേറ്റ് ജനറലും ജീവനക്കാരുമായി മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തിയോ എന്ന കെ.കെ.രമയുടെ ചോദ്യവുമുണ്ട്. കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കിയിരുന്നെങ്കിലും ലൈഫ് മിഷനിലെ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം മാത്രമാണുണ്ടായിരുന്നത്. ഉപചോദ്യങ്ങളില്‍ നിന്നും സ്പീക്കര്‍ ഷംസീര്‍ മുഖ്യനെ കാത്തു എന്നു വേണം കരുതാന്‍.  

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (5 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (5 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (5 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (5 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (6 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (7 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (9 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (10 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (10 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (10 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (10 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (10 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (10 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends