Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ നാസയില്‍നിന്നുള്ള ദൃശ്യങ്ങള്‍ക്കായി സിറ്റി പൊലീസ് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ സമീപിക്കും. നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി സംവിധാനത്തില്‍ നിന്നുള്ള ഉപഗ്രഹദൃശ്യങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്

17 MARCH 2023 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ നാസയില്‍നിന്നുള്ള ദൃശ്യങ്ങള്‍ക്കായി സിറ്റി പൊലീസ് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ സമീപിക്കും. നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി സംവിധാനത്തില്‍ നിന്നുള്ള ഉപഗ്രഹദൃശ്യങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇതിന് വരും ദിവസങ്ങളില്‍ കാലാവസ്ഥാ വകുപ്പുമായി ബന്ധപ്പെടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍ പറഞ്ഞു.

ബ്ര്ഹ്‌മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീയിട്ടതാണെന്ന പ്രചരണം ശക്തമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ക്കായി സമീപിച്ചിരിക്കുന്നത്. നാസയുടെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ തീ കത്തിയതാണോ കത്തിച്ചതാണോയെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

തീപിടിത്തം ആദ്യമുണ്ടായത് ബ്രഹ്‌മപുരം പ്ലാന്റിലെ സെക്ടര്‍ ഒന്നിലാണെന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. ഒരേസമയം ഒന്നിലധികം ഇടങ്ങളില്‍ തീപടര്‍ന്നിട്ടുണ്ടെങ്കില്‍ അട്ടിമറിസാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതല്‍ വ്യക്തത വരുത്താനാണ് നാസയുടെ സഹായം തേടുന്നത്. പ്ലാന്റിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള പന്ത്രണ്ട് സിസിടിവി ക്യാമറകളില്‍ ആറെണ്ണം മാത്രമേ പ്രവര്‍ത്തുക്കുന്നുള്ളൂവെന്നും കണ്ടെത്തിയിരുന്നു. ഒന്നിലധികം സ്ഥലങ്ങളില്‍ ഒരുമിച്ച് തീ കത്തിയതിനാലാണ് അവ കെടുത്തുന്നതിന് അധിക സമയം എടുക്കേണ്ടി വന്നത്. മുന്‍പ് ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചപ്പോള്‍ അത് ഒരിടത്ത് മാത്രമായിരുന്നു. അതുകൊണ്ട് മണ്ണ് മൂടി തീ അണയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പന്ത്രണ്ട് ദിവസം നൂറുകണക്കിന് ആളുകളും സന്നാഹങ്ങളും കഷ്ടപ്പെട്ടാണ് തീ അണച്ചത്. അപ്പോഴേയ്ക്കും ചവറും പ്ലാസ്റ്റികും കത്തി പുകനിറഞ്ഞിരുന്നു.

ബ്രഹ്‌മപുരത്ത്  വിഷവായു ശ്വസിക്കാന്‍ കഴിയാതെ ആയിരക്കണക്കിന് ആളുകള്‍ വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലും മറ്റിടങ്ങളിലേയ്ക്കും പോയിരിക്കുകയാണ്. പുക ശമിച്ചതോടെ ഇവരില്‍ പലരും തിരികെ വന്നു തുടങ്ങി. വീടിന്റെ വാതില്‍ പോലും തുറക്കാന്‍ കഴിയാതെ ശ്വാസംമുട്ടി വീട്ടിനുള്ളില്‍ കഴിഞ്ഞവരും ബ്രഹ്‌മപുരം തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണമറിയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ വേണ്ടത്ര വിശ്വാസമില്ലാത്തവര്‍ മറ്റ് ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.

അതേസമയം ,കൊച്ചിയില്‍ ബുധനാഴ്ച രാത്രിയില്‍ പെയ്തത് ആസിഡ് മഴയാണെന്ന വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ആസിഡ് മഴ ആണെന്ന് തെളിയിക്കുന്ന യാതൊരു പഠനങ്ങളും നടത്തിയിട്ടില്ല. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ആസിഡ് മഴ പെയ്യാനുള്ള സാഹചര്യങ്ങളും വളരെ കുറവാണെന്നും  കുസാറ്റ് സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. അബേഷ് രഘുവരന്‍ പറഞ്ഞു. നിരന്തരം മലിനീകരണം നടക്കുന്ന സ്ഥലങ്ങളിലാണ് ആസിഡ് മഴ പെയ്യാനുള്ള സാദ്ധ്യതയുള്ളത്. കൊച്ചിയില്‍ അത്തരത്തില്‍ നിരന്തര മലിനീകരണങ്ങള്‍ നടന്നിട്ടില്ല.

കൊച്ചിയിലെ വായു ഗുണനിലവാരം താത്കാലികമായി ഉയര്‍ന്നെങ്കിലും സ്ഥിരമായി അപകടകരമായ അവസ്ഥയില്ലാത്തതിനാല്‍ ആസിഡ് മഴയ്ക്കുള്ള സാഹചര്യമില്ല. നിലവില്‍ തീപിടിത്തമുണ്ടായതുകൊണ്ട് അന്തരീക്ഷത്തില്‍ ഡയോക്‌സിന്‍, ഫുറാന്‍, താലേറ്റ്‌സ് എന്നീ രാസപദാര്‍ത്ഥങ്ങളും ഉണ്ടാകാം. എന്നാല്‍ ഇതൊന്നും ആസിഡ് മഴയ്ക്കുള്ള കാരണങ്ങളല്ല. അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡയോക്സൈഡിന്റെയും നൈട്രജന്‍ ഓക്സൈഡിന്റെയും അളവ് കൂടുമ്പോഴാണ് അമ്ല മഴ ഉണ്ടാവുന്നത്. ഇവ കലര്‍ന്നാല്‍ ലിറ്റ്മസ് ടെസ്റ്റ് വഴി ആസിഡ് മഴ ആണെന്ന് ഉറപ്പിക്കാനും കഴിയില്ല.

തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. കരാറുകാരായ സോണ്‍ട കമ്പനി പറയുന്നത് തീപിടുത്തമുണ്ടായതില്‍ നഷ്ടം തങ്ങള്‍ക്കാണെന്നാണ്. ചവര്‍ ശേഖരിച്ച് ബയെ മൈനിംഗ് നടത്താനാണ് കരാര്‍ . അതുകൊണ്ട് തീപിടുത്തവുമായി കമ്പനിയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സോണ്‍ട കമ്പനി പറയുന്നത്. എന്നാല്‍ ചവര്‍ താനെ കത്തിയതല്ലെന്നും മനപൂര്‍വ്വം കത്തിച്ചതെന്നുമുള്ള ആരോപണത്തിനാണ് ശക്തി  കൂടുതല്‍. കത്തിച്ചിരിക്കാമെന്നുള്ള സാധ്യത പോലീസും തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ കിട്ടാവുന്ന പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം തയ്യാറായിരിക്കുന്നത്. അതിനായി നാസയുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ വരുത്താനാണ് പരിപാടിയിട്ടിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (1 hour ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (2 hours ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (2 hours ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (3 hours ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (3 hours ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (4 hours ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (4 hours ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (4 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (4 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (5 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (5 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (5 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (5 hours ago)

Malayali Vartha Recommends