Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

ഗോവിന്ദന് സിപിഎമ്മില്‍ നിന്നും ഒന്നും വെട്ടിപിടിക്കണ്ട പകരം ഇങ്ങെടുത്താല്‍ മതി. അത്രത്തോളം ചീഞ്ഞളിഞ്ഞ അവസ്ഥയിലാണ് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും സ്ഥിതി. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ ചെറുത്ത് സര്‍ക്കാരിനും പാര്‍ട്ടിക്കും അനുകൂലമായ ജനകീയ അടിത്തറ വിപുലപ്പെടുത്തുകയായിരുന്നു എം.വി.ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ ലക്ഷ്യം . എന്നാല്‍ ജാഥയില്‍ നിന്നും പൂര്‍ണ്ണമായി പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പോലും മാറ്റിയതിന് പിന്നില്‍ ഗോവിന്ദന്റെ അധീശാധികാരം അരക്കിട്ടുറപ്

19 MARCH 2023 10:07 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഗോവിന്ദന് സിപിഎമ്മില്‍ നിന്നും ഒന്നും വെട്ടിപിടിക്കണ്ട പകരം ഇങ്ങെടുത്താല്‍ മതി. അത്രത്തോളം ചീഞ്ഞളിഞ്ഞ അവസ്ഥയിലാണ് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും സ്ഥിതി. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ ചെറുത്ത് സര്‍ക്കാരിനും പാര്‍ട്ടിക്കും അനുകൂലമായ ജനകീയ അടിത്തറ വിപുലപ്പെടുത്തുകയായിരുന്നു എം.വി.ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ ലക്ഷ്യം . എന്നാല്‍ ജാഥയില്‍ നിന്നും പൂര്‍ണ്ണമായി പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പോലും മാറ്റിയതിന് പിന്നില്‍ ഗോവിന്ദന്റെ അധീശാധികാരം അരക്കിട്ടുറപ്പിക്കുന്നതെന്ന് വ്യക്തമായി.

പാര്‍ട്ടിയിലെ രണ്ടാം തലമുറയേയും തള്ളി യുവാക്കളെ കൂടെ കൂട്ടി നടത്തിയ ജാഥ തുടക്കം മുതല്‍ വിവാദങ്ങളുടെ കൊടുമുടിയേറിയാണ് സഞ്ചരിച്ചത്. ഒരിക്കല്‍ പോലും ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിവരിക്കാനായില്ല. പകരം വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞും മുഖ്യമന്ത്രിയുടെ ചെയ്തികളെ ന്യായീകരിച്ചും ജാഥ മുന്നോട്ട് പോയെങ്കിലും പിണറായി വിജയന്റെ ഗ്രാഫ് കുത്തെ ഇടിച്ചു താഴ്ത്തുന്നതുമായി അന്തിമഫലം. പിണറായി വിജയന്റെ ഫ്‌ളകസ് ബോര്‍ഡുകളുടെ എണ്ണവും വലിപ്പവും നോക്കി സഖാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ വാരികൊടുത്തിരുന്ന ഒരുകാലമുണ്ടായിരുന്നു പിണറായിയ്ക്കും കൂട്ടര്‍ക്കും. സുഖിപ്പിക്കലിന്റെ കാലത്ത് കൂടെ നിന്ന് സുഖിപ്പിച്ചവരെല്ലാം ഇന്ന് പലവധ സ്ഥാനങ്ങളും കരാറുകളും നേടി ജീവിതം ഭദ്രമാക്കിയിരിക്കുന്നു. സര്‍ക്കാരില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധം വമിക്കുന്ന പല അഴിമതി കഥകളും പിണറായിയുടെ ഇഷ്ടക്കാര്‍ക്ക് നല്കി സമ്മാനങ്ങളായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനകീയ പ്രതിരാധ ജാഥ സമാപിക്കുമ്പോള്‍ ഇടത് സൈദ്ധാന്തികനായ ജി. ശക്തിധരന്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത് സിപിഎമ്മിനെ സംബന്ധിച്ച് തികഞ്ഞ വിലയിരുത്തലായി മാറുകയാണ്. അദ്ദേഹം ഇങ്ങനെ കുറിക്കുന്ന ചില വരികളിങ്ങനെയാണ്.

ഈ ജാഥയുടെ അനുഭവങ്ങള്‍ എം വി ഗോവിന്ദന്‍ ഭാവി പ്രവര്‍ത്തനത്തില്‍ സത്യസന്ധമായി പ്രയോഗിച്ചാല്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ ദൗര്‍ബല്യങ്ങള്‍ ചെറിയ പരിധിവരെ പരിഹരിച്ചു മുന്നോട്ടു പോകാന്‍ കഴിഞ്ഞേക്കും. പാര്‍ട്ടിയുടെ വിസ്തൃതമായ ഭൂപടം ഈ ജാഥയ്ക്ക് ശേഷം ഗോവിന്ദന് മുന്നില്‍ നിവര്‍ന്നു കിടക്കുകയാണ് . അതില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടാകും. .കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ` സര്‍വ്വസൈന്യാധിപന്‍ ആകാനുള്ള കരുത്തു ആര്‍ജ്ജിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.

രണ്ടാം പിണറായി മന്ത്രിസഭയുടെ വരവിനുശേഷം പുതിയ സംസ്ഥാന സെക്രട്ടറിയുടെ കയ്യില്‍ എത്തിയ പാര്‍ട്ടിയുടെ അവസ്ഥ ജീര്‍ണ്ണിച്ച് ചീഞ്ഞളിഞ്ഞ ഘട്ടത്തിലെത്തിയിരുന്നുയെന്നതും മറക്കാനാകില്ല.ജനകീയ പ്രതിരോധ ജാഥ കൊണ്ട് പാര്‍ട്ടിയന്ത്രം സടകുടഞ്ഞു എണീറ്റ് കഴിഞ്ഞു എന്ന് ആരും കരുതുന്നുണ്ടാകില്ല. അടിത്തട്ടില്‍ നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുന്ന അവസ്ഥ എങ്ങുമുണ്ടായില്ല എന്നുമാത്രമല്ല പല കേന്ദ്രങ്ങളിലും സദസ്സ് ശുഷ്‌ക്കമായിരുന്നു. എം വി ഗോവിന്ദന്‍, പിണറായി വിജയനെയോ കോടിയേരി ബാലകൃഷ്ണനെയോ പോലെ കരുത്തന്‍ അല്ലാത്തതും തുടക്കക്കാരന്‍ മാത്രമായതും ഒരു പരിമിതി തന്നെയായാകും.

.ഏറ്റവും പരിതാപകരമായത് ജനകീയ പ്രതിരോധ ജാഥയുടെ കുന്തമുന ക്ലൈമാക്‌സില്‍ ഇടിത്തീപോലെ സ്വര്‍ണ്ണക്കടത്തുകാരി നിഷ്പ്രയാസം റാഞ്ചിക്കൊണ്ടുപോയി എന്നതാണ്. കുന്തമുന വിസ്മൃതിയിലായി. ലോകമാകെ നരേന്ദ്ര മോദി വിചാരണ ചെയ്യപ്പെടുമ്പോള്‍ കേരളത്തില്‍ അതിനുവേണ്ടി മാത്രം സിപിഎം ഏറെ അദ്ധ്വാനിച്ചു നിര്‍മിച്ച പ്രതിക്കൂട് ഒഴിഞ്ഞുകിടന്നു എന്നത് ജനകീയ പ്രതിരോധ ജാഥയുടെ ഏറ്റവും വലിയ പരാജയമായിരുന്നു. മോദിക്ക് പകരം സ്വര്‍ണ്ണക്കടത്തുകാരി സ്വപ്ന സുരേഷിനെയാണ് സിപിഎമ്മും പ്രതികൂട്ടില്‍ അവരോധിച്ചത്! 30 കോടിയുടെ ആരുടെയോ ഓഫറുമായി നാടകീയമായി രംഗത്തെത്തിയ സ്വപ്നയെ തളയ്ക്കാന്‍ സിപിഎമ്മിന്റെ കയ്യിലുള്ള ആയുധങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നുമാത്രമല്ല, സ്വപ്നയുടെ താണ്ഡവനൃത്തം കയ്യും കെട്ടി കണ്ടിരിക്കേണ്ടിയും വന്നു.

ഇങ്ങനെ പൊളിച്ചെഴുതുകയാണ് അദ്ദേഹം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ സിപിഎമ്മിനെ ഭയന്നാണ് സ്വപ്‌ന കേരളം വിട്ടത്. ഇനി അവരെ കേരളത്തിലേയ്ക്ക് വരുത്താന്‍ കേസുകളുടെ കൂമ്പാരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സുരക്ഷിതമായി കേരളത്തിലെത്തി മടങ്ങാമെന്ന് സ്വപ്‌നയ്ക്കും അത്ര വിശ്വാസമില്ല. കാരണം അത്രത്തോളം വെല്ലുവിളികളാണ് സ്വപ്‌ന ഉയര്‍ത്തിയിരിക്കുന്നത്. സ്വപ്‌നയുടെ ഓരോ നീക്കവും പിണറായി വിജയനെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്നുണ്ട് . കൂടാതെ സിപിഎമ്മിന്റെ ജനകീയ മുഖങ്ങളായ ഒരുപറ്റം നേതാക്കളേയും വാരിവലിച്ചിട്ട് അലക്കുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (43 minutes ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (1 hour ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (2 hours ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (2 hours ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (2 hours ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (3 hours ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (3 hours ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (3 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (3 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (4 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (4 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (4 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (4 hours ago)

Malayali Vartha Recommends