Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

വാദം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും വിധി പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്നാണ് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ലോകായുക്ത റജിസ്റ്റാറെ എതിര്‍കക്ഷിയാക്കി ഹര്‍ജി ഫയല്‍ ചെയ്തത്.

21 MARCH 2023 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സര്‍ക്കാരിനെയോ മുഖ്യമന്ത്രിയേയോ കുറ്റക്കാരാക്കുന്ന ഒരു സ്ഥാപനത്തെയെും വെച്ചു പൊറുപ്പിക്കില്ലെന്ന കര്‍ശന വാശിയുടെ ഭാഗമായാണ് ലോകായുക്തക്കെതിരെ കടുത്ത നിലപാടുകളുമായി പിണറായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ലോകായുക്തയുടെ സ്വതന്ത്ര ചിറകരിഞ്ഞ് പിണറായിയ്ക്കും സിപിഎമ്മിനും കീഴിലാക്കാനുള്ള ബില്ല് ഗവര്‍ണര്‍ ഒപ്പിടാതായതോടെ പിണറായി വിജയന്റെയും മന്ത്രിസഭയുടെയും ഭാവി അവതാളത്തിലായിരിക്കുകയാണ്. ഇപ്പോള്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായതോടെ സര്‍ക്കാരിന് മാത്രമല്ല ലോകായുക്തയ്ക്കും നാണക്കേടായി മാറിയിരിക്കുകയാണ്. ദുരിതാശ്വാസ നിധി വെട്ടിപ്പില്‍ വിചാരണ പൂര്‍ത്തിയായി ഒരു വര്‍ഷം വരെ വിധി പറയാന്‍ വൈകിപ്പിച്ചതെന്തിനെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ലോകായുക്ത മറുപടി പറയേണ്ടി വരും.

നിയമസഭ പാസാക്കിയ ലോകായുക്ത ബില്ല് ഗവര്‍ണര്‍ ഒപ്പിട്ട് അഴിമതിക്കാരെ സംരക്ഷിക്കാന്‍ ലോകായുക്തയെ സഹായിക്കുമെന്ന കണക്ക് കൂട്ടലും തെറ്റി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കുഴപ്പത്തില്‍ ചാടിക്കുന്ന തരത്തിലാണ് പിണറായി സര്‍ക്കാര്‍ ലോകായുക്തയെ നിയന്ത്രിക്കാനുള്ള ബില്ല് കൊണ്ടു വന്നത്. എന്തായാലും പിണറായി സര്‍ക്കാരിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന അഴിമതി കേസ് ഇന്നുമുതല്‍ ഹൈക്കോടതി തീരുമാനത്തിന് വിധേയാമായി ലോകായുക്ത വിധി പറയേണ്ടി വരുമെന്നതും ചരിത്രമായി മാറിയിരിക്കുകയാണ്. അഴിമതിയും അഴിമതി നടത്തിയവരേയും രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ഏതറ്റംവരേയും പോകുമെന്നതിന്റെ തെളിവാണ് ലോകായുക്തയുടെ അധികാരം കവര്‍ന്നെടുക്കാനുള്ള ബില്ല് എന്നതും വ്യക്തമാണ്.

ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും പ്രതികളാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതോടെ കേരള രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയായിരിക്കുകയാണ്. വാദം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും വിധി പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്നാണ് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ലോകായുക്ത റജിസ്റ്റാറെ എതിര്‍കക്ഷിയാക്കി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേന ഹര്‍ജി ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഇന്നാണ് ഹര്‍ഝി പരഗിണിക്കുന്നത്..

അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ സാധ്യമാണെന്നു വ്യക്തമാക്കുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്. ലോകായുക്തയുടെ നിഗമനങ്ങള്‍ റിപ്പോര്‍ട്ടാക്കി ബന്ധപ്പെട്ട അധികാരിക്കു കൈമാറിയാല്‍ മൂന്നു മാസത്തിനകം നടപടിയെടുത്ത് ലോകായുക്തയെ അറിയിക്കണം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ നിയമന അധികാരി ഗവര്‍ണറാണ്. മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും കാര്യത്തില്‍ മുഖ്യമന്ത്രിയും. ദുരിതാശ്വാസ നിധിവെട്ടിപ്പില്‍ ലോകായുക്ത വിധി സര്‍ക്കാരിനെതിരെ വന്നാല്‍ മുഖ്യമന്ത്രിയോട് രാജിവെയ്ക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. ഈ വകുപ്പില്‍ വെള്ളം ചേര്‍ക്കാനാണ് സര്‍ക്കാര്‍ ബില്ല് തയ്യാറാക്കിയത്.സിവില്‍ പ്രൊസീജ്യര്‍ കോഡിലെ ഓര്‍ഡര്‍ 20 റൂള്‍ 1 പ്രകാരം വിചാരണ പൂര്‍ത്തിയായി 30 ദിവസത്തിനകം ഉത്തരവിറക്കണമെന്നാണ്. അസാധാരണ സാഹചര്യമാണെങ്കില്‍ 15 ദിവസം കൂടിയെടുക്കാം.

സംസ്ഥാനത്ത് അഴിമതിക്കെതിരേ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്തയെന്നും വിജിലന്‍സിലനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയാണ് ഇല്ലാതാക്കിയതെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇ.കെ നായനാര്‍ 1999ല്‍ തുടക്കമിട്ട ലോകായുക്തക്ക് മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദകക്രിയ നടത്തി. വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും കേരളം കണ്ട വലിയ വെള്ളാനയാണിപ്പോഴെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടിയത് ഏറ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സര്‍ക്കാര്‍ ചിലവില്‍

 കഴിയുന്ന ലോകായുക്ത കെ.ടി.ജലീലിന്റെ രാജിയ്ക്ക് കാരണമായതു പോലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകാവുന്ന തെളിവുകളുമായാണ് കഴിഞ്ഞ ഒരു വര്‍ഷമായി കാത്തിരിക്കുന്നത്. ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ കൊണ്ട വന്ന ബില്ലിലൂടെ ഗവര്‍ണര്‍ എടുത്തു കളയുന്നത് നോക്കിയിരിക്കുകയാണവര്‍. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും നടക്കാന്‍ പോലും സാധ്യതയില്ലാത്ത തികഞ്ഞ അനീതിയാണിതെന്ന് നിസംശയം പറയാം. അഴിമതിക്കാരെ രക്ഷിക്കാന്‍ സ്വയം തരംതാഴുന്ന സംവിധാനത്തെ ഇനി ഹൈക്കോടതി നിയന്ത്രിക്കുമെന്ന് പ്രത്യാശിക്കാം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (43 minutes ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (1 hour ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (2 hours ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (2 hours ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (2 hours ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (3 hours ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (3 hours ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (3 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (3 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (4 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (4 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (4 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (4 hours ago)

Malayali Vartha Recommends