Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎമ്മിലെ പിണറായി വിജയന്‍ മുതല്‍ താഴെത്തട്ടിലുള്ള എല്ലാ നേതാക്കളുമായും ഫാരിസിന് ബിസിനസ് ബന്ധങ്ങളുണ്ട്. പെട്ടെന്ന് ബിസിനസ് തലവനായി വളര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയക്കാരുടെ അഴിമതി പണമാണമെന്ന് നേരത്തെ വി.എസ്.അച്യുതാനന്ദന്‍ കേരളത്തോട് പറഞ്ഞിരുന്നു

22 MARCH 2023 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഫാരിസ് അബൂബക്കറെന്ന ബിസിനസുകാരന്റെ വളര്‍ച്ച സിനിമാക്കഥയെ വെല്ലുന്ന തരത്തില്ഡ ഇപ്പോഴും അതിശയമായി തുടരുകയാണ്. ബിനിസില്‍ വളര്‍ന്നതിനേക്കാള്‍ രാഷ്ട്രീയ സൗഹൃദങ്ങളുടെ കാര്യത്തില്‍ മറ്റേതൊരു ബിസിനസുകാരനേക്കാളും മുകളിലാണ് ഫാരിസിന്റെ സ്ഥാനം. സിപിഎമ്മിലെ പിണറായി വിജയന്‍ മുതല്‍ താഴെത്തട്ടിലുള്ള എല്ലാ നേതാക്കളുമായും ഫാരിസിന് ബിസിനസ് ബന്ധങ്ങളുണ്ട്. പെട്ടെന്ന് ബിസിനസ് തലവനായി വളര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയക്കാരുടെ അഴിമതി പണമാണമെന്ന് നേരത്തെ വി.എസ്.അച്യുതാനന്ദന്‍ കേരളത്തോട് പറഞ്ഞിരുന്നു. വെറുക്കപ്പെട്ട ആ പരാമര്‍ശത്തിലൂടെ കേരളത്തില്‍ ഫാരസിനെ എല്ലാ വരും അറിഞ്ഞു.

പിണറായി വിജയന്റെയും കുടംബത്തിന്റെയും സ്വത്തുക്കള്‍ സംരക്ഷിക്കുന്നത് ഫാരിസാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പിണറായിയുടെ മാത്രമല്ല പല രാഷ്ട്രീയ നേതാക്കളുടേയും ബിനാമിയാണ് ഫാരിസെന്ന ഇഡി കണ്ടെത്തിയതല്ല. ഇഡിയേയും , ആദായ നികുതി വകുപ്പിനേയും സ്വപ്‌ന അങ്ങോട്ട് എത്തിക്കുകയായിരുന്നു . പിണറായി വിജയന്റെയും മകള്‍ വീണ വിജയന്റെയും സ്വത്ത് വിവരങ്ങള്‍, അനധികൃത സമ്പാദ്യം എന്നിവയെ കുറിച്ചെല്ലാം സ്വപ്‌ന സുരേഷിന് വ്യക്തമായി അറിവുണ്ടായിരുന്നു. സ്വപ്‌ന ഇഡിയ്ക്ക് തെളിവ് സഹിതം നല്കിയ വിവരങ്ങളാണ് ഇഡി ഇപ്പോള്‍ അന്വേഷിക്കുന്നത്.

എന്നാല്‍ അന്വേഷണം ഫാരിസ് അബൂബേക്കറിലേയ്ക്ക് എത്തുമെന്ന് അയ്യാള്‍ നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് സ്വപ്‌ന സുരേഷിനെ അനുനയിപ്പിച്ച് തങ്ങളുടെ വഴിയ്ക്ക് കൊണ്ടു വന്നാല്‍ കേസിലെ തെളിവുകളെല്ലാം നശിപ്പിക്കാമെന്ന് ഫാരിസും സംഘവും കരുതയിരുന്നു. പലവിധ ബിസിനസുകള്‍ നടത്തി നഷ്ടത്തില്‍ നിന്ന സമയത്താണ് വിജേഷ് പിള്ള ഫാരിസുമായി ബന്ധപ്പെടുന്നത്.

ഫാരിസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിജേഷ് പിള്ള ബാംഗ്ലൂരിലെത്തി സ്വപ്‌ന സുരേഷിനെ കണ്ടെതെന്നാണ് പുറത്തു വരുന്ന വിവരം. കേസില്‍ നിന്ന് പിന്മാറിയാല്‍ രാജ്യം വിടാനുള്ള പാസ്‌പോര്‍ട്ടും ജീവിക്കാനായി മുപ്പത് കോടി രൂപയും വിജേഷ് പിള്ള സ്വപ്‌ന സുരേഷിന് വാഗ്ദാനം നല്കിയിരുന്നു. അതല്ല കേസുമായി മുന്നോട്ട് പോകാനാണ് ഭാവമെങ്കില്‍ എം.വി.ഗോവിന്ദനെ പോലുള്ളവര്‍ കൊല്ലാന്‍ പോലും മടിക്കില്ലെന്ന ഭീഷണിയും മുഴക്കിയിരുന്നു.

വിജേഷ് പിള്ളയ്ക്ക് എ.വി.ഗോവിന്ദനുമായി ബന്ധമില്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ പേര് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. സ്വപ്നയെ അ്‌നുനയിപ്പിച്ച് കേസില്‍ നിന്ന് പിന്മാറിയാന്‍ വിജേഷ് പിള്ളയ്ക്ക് അഞ്ചു കോടി രൂപയും ഫാരിസ് അബൂബക്കര്‍ ഓഫര്‍ ചെയ്തിരുന്നു. സ്വ്പനയെ ഭീഷണിപ്പെടുത്തി കേസില്‍ വിജഷ് പിള്ള വെറും ബിനാമി ാത്രമായിരുന്നു. അന്ന് ഹോട്ടലില്‍ വിജേഷിനോടൊപ്പമുണ്ടായിരുന്ന വ്യക്തി ഫാരിസാണോയെന്ന കാര്യത്തിലും സംശയം തുടരുകയാണ്.

പിണറായി വിജയനേയും കുടുംബത്തേയും കേസുകളില്‍പെടുത്താതെ സംരക്ഷിക്കേണ്ടത് ഫാരിസിന്റെയും കൂടി ആവശ്യമായിരുന്നു.  ഇഡി , ഇന്‍കംടാക്‌സ് അന്വേഷണങ്ങള്‍ തന്നിലേയ്ക്കും എത്തുമെന്നും ഫാരിസ് ഭയപ്പെട്ടിരുന്നു. സ്വപ്നയെ മയപ്പെടുത്താന്‍ കഴിഞ്ഞതുമില്ല ഫാരിസിന് അന്വേഷണത്തില്‍ നിന്നും ര്കഷപ്പെടാന്‍ കഴിഞ്ഞതുമില്ല.വി.എസ് .ഭരണകാലത്ത് ഇത്തരം ബിനാമി അവതാരങ്ങളെ ഭരണത്തിന്റെ പിരസിരത്ത് പോലും അടുപ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഇഡി) തെളിവുശേഖരണം തുടങ്ങി. ആദായനികുതി (ഐടി) ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫിസുകളിലും നടന്ന  ഐടി പരിശോധനകളില്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഫാരിസുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്ന കെട്ടിട നിര്‍മാതാക്കള്‍, ഇടനിലക്കാര്‍ എന്നിവരുടെ കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലും ഫ്‌ലാറ്റുകളിലും തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലുമായി പരിശോധന തുടരുന്നുണ്ട്. ഫാരിസുമായി ബിസിനസ് ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്..

വര്‍ഷങ്ങളായി ഫാരിസിന്റെ ഇടനിലക്കാരനായ കണ്ണൂര്‍ പിലാക്കണ്ടി സ്വദേശിയുടെ ചിലവന്നൂരിലെ ഫ്‌ലാറ്റില്‍ ഐടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു ഫ്‌ലാറ്റ് മുദ്രവച്ചു. തിങ്കളാഴ്ച വൈകിട്ടു തുടങ്ങിയ പരിശോധന ഇന്നലെ വൈകിട്ട് 7 മണിക്കാണു അവസാനിച്ചത്. ചിലവന്നൂരിലെ കെട്ടിട നിര്‍മാതാവിന്റെ കേരളത്തിലെ മുഴുവന്‍ അപ്പാര്‍ട്‌മെന്റ് പ്രോജക്ടുകളിലും പിലാക്കണ്ടി സ്വദേശിക്കു സ്വന്തം ഫ്‌ലാറ്റുകളുണ്ട്. ഇയാള്‍ ഫാരിസിന്റെ ബെനാമിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.

കൊച്ചിയിലെ തണ്ണീര്‍ത്തടങ്ങള്‍, പൊക്കാളിപ്പാടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ചെമ്മീന്‍കെട്ടുകള്‍ എന്നിവിടങ്ങളില്‍ 2008 മുതല്‍ ഫാരിസ് അബൂബക്കര്‍ വന്‍തോതില്‍ പണമിറക്കിയതിന്റെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥരെയും തദ്ദേശസ്ഥാപനങ്ങളെയും സ്വാധീനിച്ച് ഇത്തരം ഭൂമികള്‍ കരഭൂമിയായി രേഖയുണ്ടാക്കിയാണു ഫാരിസ് കെട്ടിട നിര്‍മാതാക്കള്‍ക്കു മറിച്ചു വിറ്റത്. ഇത്തരം ഇടപാടുകള്‍ക്ക് സിപിഎമ്മിന്റെ വന്‍നേതൃനിര തന്നെ ഫാരിസിനെ സഹായിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കണ്ടല്‍ക്കാടുകളും, പൊക്കാളിപാടങ്ങളും , തണ്ണീര്‍തടങ്ങളും നികത്തി കരഭൂമിയായി വില്ക്കുമ്പോള്‍ സിപിഎം നേതാക്കള്‍ക്ക് കൈക്കൂലിയല്ല, ഷെയറായാണ് പണം നല്കിയിരുന്നത്. അതായത് ചിലവില്ലാതെ വലിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകളില്‍ നിന്ന് വന്‍തുകകള്‍ ലാഭമായി ലഭിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് സിപിഎമ്മില്‍ ഒരു വിഭാഗത്തിന്റെ വേണ്ടപ്പെട്ടവനായി ഫാരിസ് മാറിയത്.

ഉറവിടം വെളിപ്പെടാത്ത 100 കോടിരൂപ അടുത്തകാലത്തു ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലേക്ക് എത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഐടി വിഭാഗം പരിശോധന തുടങ്ങിയതെങ്കിലും ഫാരിസ് നേരത്തെ നിരീക്ഷണത്തിലായിരുന്നു.ഫാരിസ് അബൂബക്കറുമായി റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ള ശോഭ ഡെവലപ്പേഴ്‌സിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. മലയാളിയായ പിഎന്‍സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്സില്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് ഓഹരിപങ്കാളിത്തമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഇപ്പോഴത്തെ റെയ്ഡിന് രാഷ്ട്രീയ സ്വഭാവവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടത്തില്‍ അടുത്തിടെ തെരഞ്ഞെടുപ്പു നടക്കാനിരിക്കയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന എന്നതും ശ്രദ്ധേയമാണ്.

ഫാരിസിന് സിപിഎം രാഷ്ട്രീയത്തില്‍ മാത്രമല്ല കോണ്‍ഗ്രസ് , ബിജെപി നേതാക്കളുമായും ബിസിനസ് സംരംഭങ്ങളുള്ളതായുള്ള വിവരമാണ് പുറത്തു വരുന്നത്. ഫാരിസിന് 97 കമ്പനികളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇവയില്‍ പലതിലും ഫാരിസ് ഉള്‍പ്പെട്ടിട്ടില്ല. പകരം കുടുംാംഗങ്ങളേയാണ് ഡയറക്ടര്‍മാരായി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം കമ്പനികളിലാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് നിക്ഷേപമുള്ളത്. ബാംഗലൂരില്‍ വീണ വിജയന്‍ ആരംഭിച്ച സ്ഥാപനത്തിന്റെ മെയിന്‍ സ്‌പോണ്‍സര്‍ ഫാരിസ് ആണെന്ന കാര്യം നേരത്തെ സിപിഎമ്മില്‍ ഉയര്‍ന്നുവന്നിരുന്നു. കോടികള്‍ കൊണ്ട് അമ്മാനമാടുന്നത് അഴിമതി പണമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഫാരിസ് രാഷ്ട്രീയക്കാരുടെ പണം സ്വീകരിച്ചതും ബിസിനസ് നടത്തി ലാഭം കൊടുത്തതു.

എന്നാല്‍ സ്വ്പന സുരേഷിന്റെ വെല്ലുവിളിയും തെളിവുകളും ഫാരിസിനെയും കിടത്തുമെന്നുറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വ്പനയെ സ്വാധീനിക്കാനായി പരിചിതനല്ലാത്ത വിജേഷ് പിള്ളയെ ബാംഗ്ലൂരിലേയ്ക്ക് അയച്ചത്. സ്വപ്‌നയ്ക്ക് പരിചമില്ലാത്ത ആളായതു കൊണ്ട് ഓഫര്‍ സ്വീകരിക്കുമെന്നായിരുന്ന ധാരണ, ഓഫര്‍ സ്വീകരിച്ചില്ലെങ്കിലും വിവരങ്ങള്‍ പുറത്തുവിടുമെന്നും ധരിച്ചില്ല. എല്ലാ കണക്ക് കൂട്ടലുകളും സ്വപ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ തകര്‍ത്തു. അതോടെ ഫാരിസിന്റെ അടിത്തറയും ഇളകി തുടങ്ങി.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (2 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (2 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (3 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (3 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (3 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (3 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (3 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (3 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (3 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (4 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (4 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (4 hours ago)

പ്രതീക്ഷയേകി ഇസ്രോ  (4 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends