കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയ ഒരു സാധാരണക്കാരനെ പിടികൂടി മർദ്ദിച്ചു കൊന്നിരിക്കുന്നു പിണറായി വിജയന്റെ പോലീസ്; ഒരു കുടുംബത്തിന് തങ്ങളുടെ ആശ്രയത്തെ നഷ്ടപ്പെട്ടിരിക്കുന്നു; ആഭ്യന്തര മന്ത്രിയെയും കാക്കിക്കുള്ളിലെ ക്രിമിനലുകളെയും ജനം തെരുവിൽ വിചാരണ ചെയ്യുന്ന കാലം വിദൂരമല്ല; പൊട്ടിത്തെറിച്ച് കെ സുധാകരൻ എം പി

കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയ ഒരു സാധാരണക്കാരനെ പിടികൂടി മർദ്ദിച്ചു കൊന്നിരിക്കുന്നു പിണറായി വിജയന്റെ പോലീസ്. മുഖ്യമന്ത്രിയുടെ ഭാഷയിൽ ഇത് വെറും ഒരു ഒറ്റപ്പെട്ട സംഭവം മാത്രമായിരിക്കും. എന്നാൽ ഒരു കുടുംബത്തിന് തങ്ങളുടെ ആശ്രയത്തെ നഷ്ടപ്പെട്ടിരിക്കുന്നു. രണ്ടു കുട്ടികൾക്ക് തങ്ങളുടെ താങ്ങും തണലുമായ അച്ഛനെ നഷ്ടപ്പെട്ടിരിക്കുന്നു. തുറന്നടിച്ച് കെ സുധാകരൻ എം പി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയ ഒരു സാധാരണക്കാരനെ പിടികൂടി മർദ്ദിച്ചു കൊന്നിരിക്കുന്നു പിണറായി വിജയന്റെ പോലീസ്. മുഖ്യമന്ത്രിയുടെ ഭാഷയിൽ ഇത് വെറും ഒരു ഒറ്റപ്പെട്ട സംഭവം മാത്രമായിരിക്കും. എന്നാൽ ഒരു കുടുംബത്തിന് തങ്ങളുടെ ആശ്രയത്തെ നഷ്ടപ്പെട്ടിരിക്കുന്നു. രണ്ടു കുട്ടികൾക്ക് തങ്ങളുടെ താങ്ങും തണലുമായ അച്ഛനെ നഷ്ടപ്പെട്ടിരിക്കുന്നു.
കൈകൂപ്പി പേടിച്ചുവിറച്ച് ആ പാവം മനുഷ്യൻ പോലീസുകാരോട് അപേക്ഷിച്ചുവത്രേ, "പേടികൊണ്ട് നിർത്താതെ പോയതാണ് സർ, ഉപദ്രവിക്കരുതെന്ന് ". എന്നിട്ടും കേൾക്കാതെ കാക്കിയിട്ട ക്രിമിനലുകൾ പൊതുജനം നോക്കി നിൽക്കേ ആ പാവത്തിനെ മർദിച്ചു. ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു. സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ മനോഹരൻ എന്ന തൃപ്പൂണിത്തുറ സ്വദേശിയെ പിന്നീട് ആരും ജീവനോടെ കണ്ടില്ല.
തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള അത്താഴപ്പട്ടിണിക്കാരുടെ നേർക്ക് കൈയ്യോങ്ങാൻ കാക്കിയിട്ട ഗുണ്ടാപ്പടയ്ക്ക് കഴിയും. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വർണം കടത്തിയവരെയും സിപിഎമ്മിന് വേണ്ടി കൊല്ലാൻ ഇറങ്ങുന്ന കൊടി സുനിമാരെയും ,സ്ത്രീ പീഡകരെയും ഒക്കെ കാണുമ്പോൾ പഞ്ച പുച്ഛമടക്കി ഓച്ഛാനിച്ച് നിൽക്കും നട്ടെല്ലില്ലാത്ത കേരള പോലീസ്.
തന്റെ ആഡംബര ജീവിതത്തിനുവേണ്ടി ആയിരം കോടി ടാർഗറ്റും കൊടുത്ത് പോലീസിനെയും ഗുണ്ടാപ്പിരിവിന് വിട്ടിരിക്കുകയാണ് പിണറായി വിജയൻ .ക്രൂര മനസ്സുള്ള ഒരു ആഭ്യന്തര മന്ത്രി നയിക്കുന്ന പോലീസ് സേനയുടെ മനസ്സ് ക്രിമിനലിസത്തിലേക്ക് രൂപപ്പെടുത്തിയെടുക്കാൻ പിണറായി വിജയന് ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞിരിക്കുന്നു. പരാതിയും കൊണ്ട് സ്റ്റേഷനിലേക്ക് ചെല്ലാൻ പോലും സാധാരണക്കാർ ഭയക്കുകയാണ്. കാക്കിയിട്ട ക്രിമിനലുകൾ പിണറായി വിജയനുവേണ്ടി തങ്ങളുടെ പോക്കറ്റ് അടിക്കും എന്നും ആക്രമിക്കുമെന്നും പൊതുജനം കരുതുന്നു.
കേരള പോലീസിന്റെ കെടുകാര്യസ്ഥതയും ഗുണ്ടായിസവും നാൾക്കുനാൾ കൂടിക്കൂടി വരുകയാണ്. അറുപതിനായിരം പോലീസുകാരെയും കൊണ്ട് മൂന്നരക്കോടി ജനങ്ങളെ കൊല്ലാക്കൊല ചെയ്യാമെന്ന് മുഖ്യമന്ത്രി വിജയൻ കരുതിയാൽ ആഭ്യന്തര മന്ത്രിയെയും കാക്കിക്കുള്ളിലെ ക്രിമിനലുകളെയും ജനം തെരുവിൽ വിചാരണ ചെയ്യുന്ന കാലം വിദൂരമല്ല.
https://www.facebook.com/Malayalivartha