Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

ബിജെപി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ആണിക്കല്ലെളക്കാനുള്ള പദ്ധതികളുമായിട്ടാണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. പരമ്പരാഗതമായ ഇടതു വലതു മുന്നണികളുടെ മാറിമാറിയുള്ള ഭരണത്തില്‍ തരാതരം പോലെ ചാടി കളിച്ചു കൊണ്ടിരിക്കുന്ന ഘടകകക്ഷികളെ വലയിലാക്കണമെങ്കില്‍ ഹിന്ദുക്കള്‍ ഒഴികെയുള്ള സമുദായത്തിന്റെ പിന്‍തുണ തേടണമെന്ന് ആദ്യം നിര്‍ദ്ദേശിച്ചത് അമിത് ഷായാണ്

10 APRIL 2023 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ് ഹാജരാക്കാത്തതെന്തെന്ന് കോണ്‍ഗ്രസ്

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

ബിജെപി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ആണിക്കല്ലെളക്കാനുള്ള പദ്ധതികളുമായിട്ടാണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. പരമ്പരാഗതമായ ഇടതു വലതു മുന്നണികളുടെ മാറിമാറിയുള്ള ഭരണത്തില്‍ തരാതരം പോലെ ചാടി കളിച്ചു കൊണ്ടിരിക്കുന്ന ഘടകകക്ഷികളെ വലയിലാക്കണമെങ്കില്‍ ഹിന്ദുക്കള്‍ ഒഴികെയുള്ള സമുദായത്തിന്റെ പിന്‍തുണ തേടണമെന്ന് ആദ്യം നിര്‍ദ്ദേശിച്ചത് അമിത് ഷായാണ്.

അതിന്റെ ഭാഗമായാണ് ക്രിസ്ത്യന്‍ അരമനകളിലും പള്ളികളിലും ബിജെപി നേതാക്കള്‍ കയറിയിറങ്ങി തുടങ്ങിയത്. ശരത് പവാര്‍ ബിജെപി അനകൂല പ്രസ്താവനകളുമായി രംഗത്തെത്തിയതോടെ കേരളത്തിലെ എന്‍സിപി ഘടകവും വെട്ടിലായിരിക്കുകയാണ്. അതുപോലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ തങ്ങളുടെ പാളയത്തിലാക്കാനുള്ള ചര്‍ച്ചകളും നടക്കുകയാണ്. ബിഷപ്പുമാരുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

യുഡിഎഫില്‍ നിന്നും മുസ്ലീംലീഗിനെ പിളര്‍ത്തിയെടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നറിയുന്നു. അതിന് ആദ്യം ലീഗിനെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് പരാജയപ്പെട്ടതോടെയാണ് ലീഗിനെ കൂട്ടത്തോടെ കടന്നാക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കി രംഗത്തിറങ്ങിയിരിക്കുന്നത്. എ.പി.അ്ബ്ദുള്ളക്കുട്ടി വന്നിട്ട് മുസ്ലീം വിഭാഗത്തിനിടയില്‍ ഒരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് സമുദായ പിന്‍തുണയോടെ നേതാക്കളെയും പ്രവര്‍ത്തകരേയും ബിജെപിയിലേയ്‌ക്കെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ മാറ്റവും അത്തരത്തില്‍ പരുവപ്പെടുത്തിയെടുത്തതെന്നാണ് പറയപ്പെടുന്നത്.

എല്ലാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ വോട്ട് ബാങ്കിന്റെ മുഖമായിരുന്ന എ.കെ.ആന്റണി. ആ ആന്റണിയുടെ കുടുംബത്തില്‍ ഒരാളെ ബിജെപിയില്‍ എത്തിച്ചാല്‍ കോണ്‍ഗ്രസ് തകര്‍ന്നു എന്നു വരുത്തി തീര്‍ക്കാമെന്ന് ആദ്യം മനസിലാക്കിയത് ബിഷപ്പുമാരാണ്. ബിജെപിയോട് അകലം പാലിച്ച് നിന്നാല്‍ ഇന്ത്യയൊട്ടാകെ ക്രിസ്ത്യന്‍ സമൂഹത്തിന് നേരിടേണ്ടി വരുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ കഴിയാതെ വരും. കോണ്‍ഗ്രസാകട്ടെ ക്രിസത്യന്‍ വിഭാഗത്തിന് വേണ്ടത്ര പരിഗണന നല്കുന്നില്ലെന്ന പരാതിയുമുണ്ട്.

 കേരളത്തില്‍ ആര്‍ എസ് എസും ബിജെപിയും ബിഷപ്പുമാരെ കണ്ട് ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുമ്പോഴാണ് മോദിയുടെ ഡെല്‍ഹി കത്തീഡ്രല്‍ സന്ദര്‍ശനവും. അതും ഈസ്റ്റര്‍ ദിനത്തില്‍ എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. രാജ്യമൊട്ടുക്ക് പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍ ബിജെപി ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു വിജയം അവര്‍ക്ക് നേടാന്‍ കഴിയാതെ വരും. അതിന് ദക്ഷിണ സംസ്ഥാനങ്ങളില്‍ പിടിമുറുക്കേണ്ടതായിട്ടുണ്ട്. ക്രിസത്യന്‍ ന്യൂനക്ഷം ശക്തിയാര്‍ജ്ജി്ച്ചിട്ടുള്ള കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പരമാവധി സീറ്റ് കുറയ്ക്കുന്നതിനോടൊപ്പം പാലക്കാട്, തൃശ്ശൂര്‍,തിരുവന്തപുരം മണ്ഡലങ്ങളില്‍ ഇത് വോട്ടാക്കി മാറ്റാനാണ് ബിജെപി തീരുമാനം. കര്‍ദ്ദിനാളിന്റെ മോദി സ്തുതിയും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.

ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ ബിജെപി അനുകൂല പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തുന്നത് ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത് ഇടതുപക്ഷത്തും ചലനങ്ങളുണ്ടായെന്നതിന്റെ സൂചനയാണ്. പ്രസ്താവനകളുടെ അടിസ്ഥാനമെന്തെന്ന് ഗൗരവമായി ചിന്തിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു, പ്രധാനമന്ത്രിമാരുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്. പല രീതിയിലുള്ള ആക്രമണമാണ് ക്രിസ്ത്യന്‍ ജനവിഭാഗത്തിനു നേരെ നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ക്രിസ്തീയ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇതില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിജെപി നേതാക്കള്‍ ബിഷപ്‌സ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത് കോണ്‍ഗ്രസിലെ വിള്ളല്‍ മുന്നില്‍ കണ്ടു കൊണ്ടാണ്. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണു നേതാക്കള്‍ ബിഷപ്‌സ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്നു സതീശന്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറഞ്ഞു.
''ലോകാരാധ്യയായ മദര്‍ തെരേസയ്ക്കു നല്‍കിയ ഭാരതരത്ന പോലും പിന്‍വലിക്കണമെന്നാണ് ആര്‍എസ്എസ് പറയുന്നത്. ഇതുവരെ ആര്‍എസ്എസ് നേതാക്കള്‍ ഈ നിലപാടില്‍ നിന്നു പിന്നാക്കം പോയിട്ടുമില്ല.''-സതീശന്‍ ആരോപിച്ചിരുന്നു.

 തിരഞ്ഞെടുപ്പിന് മുന്‍പ് റബ്ബറിന് വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറായാല്‍ ബിജെപി ഉദ്ദേശിക്കുന്ന തരത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തെ ഏതു തരത്തില്‍ വേണമെങ്കിലും വളച്ചൊടിക്കാമെന്ന ധാരണയിലാണ് ബിജെപി നേതാക്കളും എത്തി നില്ക്കുന്നത്. കേരളത്തില്‍ തൃശ്ശൂര്‍, തിരുവന്തപുരം, പാലക്കാട് പാര്‍ലമന്റു മണ്ഡലങ്ങള്‍ മാത്രമല്ല ബിജെപി ലക്ഷ്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം പിടിയ്ക്കുകയെന്ന ലക്ഷ്യം തന്നെയാണ് ബിജെപിയെ മുന്നോട്ട് നയിക്കുന്നതും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (14 minutes ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (21 minutes ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (45 minutes ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (54 minutes ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (1 hour ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (1 hour ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (7 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (7 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (7 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (7 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (7 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (7 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (7 hours ago)

Malayali Vartha Recommends