Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

മോദിയുടെ മതനിരപേക്ഷ ചേരിയിലേയ്ക്കുള്ള മാറ്റം ബിഷപ്പുമാരെയും മെത്രാന്‍മാരെയും കൂടെ കൂട്ടാനുള്ള തന്ത്രമാണെന്ന് ആദ്യം തിരിച്ചറിഞ്ഞതും സിപിഎം തന്നെയാണ്.

13 APRIL 2023 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സിപി ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് ദേശീയ അംഗീകാരം നഷ്ടപ്പെട്ടതോടെ സിപിഎമ്മിന്റെ ക്യാമ്പുകളിലും വേവലാതിയാണ്. കേന്ദ്രം ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ് .എന്തും സംഭവിക്കാം . രാഷ്ട്രീയമായും മതപരമായും ബിജെപിയെ എതിര്‍ക്കുന്ന കക്ഷികള്‍ക്കും വ്യ്കതികള്‍ക്കും എതിരെ എന്ത് ഹീനമായ നടപടിയും അവരെടുക്കുമെന്നതാണ് സിപിഎമ്മിന്റെ ഭയം. ദേശീയ പാര്‍ട്ടി പദവി കൂടി നഷ്ടപ്പെട്ടാല്‍ സിപിഎമ്മിന്റെ തകര്‍ച്ചയുടെ അവസാനത്തെ ആണി അടിക്കലാവു അതെന്ന് അവര്‍ക്കുമറിയാം. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ബിജെപി ന്യൂനപക്ഷം പ്രേമവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മോദിയുടെ മതനിരപേക്ഷ ചേരിയിലേയ്ക്കുള്ള മാറ്റം ബിഷപ്പുമാരെയും മെത്രാന്‍മാരെയും കൂടെ കൂട്ടാനുള്ള തന്ത്രമാണെന്ന് ആദ്യം തിരിച്ചറിഞ്ഞതും സിപിഎം തന്നെയാണ്.

പള്ളികളും പാതിരിമാരുടെ അരമനകളും ബിജെപി നേതാക്കള്‍ ഇടതടവില്ലാതെ നിരങ്ങി കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ന്യൂനപക്ഷമായ ക്രിസത്യന്‍ സമൂഹത്തിന്റെ പിന്നാലെ വാലാട്ടി നടക്കുന്ന ബിജെപിയോട് ഇവിടെത്തെ ഭൂരിപക്ഷ സമുദായങ്ങള്‍ അകലം പാലിച്ചു തുടങ്ങിയിരിക്കുന്നു. അമ്പിളി അമ്മാവനെ പിടിച്ചു കൊടുക്കാന്‍ പറഞ്ഞാല്‍ അതിനും തയ്യാറായാണ് ബിജെപി പ്രവര്‍ത്തകര്‍ അരമനകളും ക്രിസത്യന്‍ ഭവനങ്ങളും കയറിയിറങ്ങുന്നത്. ഇതിനൊക്കെ ചെരിപ്പ് തേയുന്നതിന്റെ ഫലമെങ്കിലും കിട്ടുമോയെന്ന മറുചോദ്യം ചോദിക്കുന്നവരുമുണ്ട്. ഇങ്ങനെ അധ്വാനിച്ചാല്‍ കേരളത്തിലെ ഇരുപത് പാര്‍ലമെന്റ് സീറ്റുകളും മോദിയുടെ കരങ്ങളിലിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കള്‍ ന്യൂനപക്ഷ പ്രീണനത്തിനിറങ്ങിയിരിക്കുന്നത്.

നാടകീയമായ സംഭവവികാസങ്ങള്‍ക്കു വരുംദിവസങ്ങളില്‍ കേരള രാഷ്ട്രീയം സാക്ഷ്യംവഹിക്കുമെന്നു ബിജെപി കേരള പ്രഭാരി (സംസ്ഥാന ചുമതലക്കാരന്‍) പ്രകാശ് ജാവഡേക്കര്‍ എംപിയുടെ പ്രസ്താവനയില്‍ കൂടുതല്‍ കൊഴിഞ്ഞു പോക്കുണ്ടാകുമെന്ന സൂചനയാണ് നല്കുന്നത്.കോണ്ഡഗ്രസിന് കൊഴിഞ്ഞു പോക്ക് പുത്തരിയല്ല. എന്നാല്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേയ്ക്ക് യാത്ര തുടര്‍ന്നാല്‍ ബംഗാളിന്റെ സ്ഥിതിയേക്കാള്‍ മോശമാകുമെന്ന് സിപിഎം ഭയക്കുന്നുണ്ട്.. കൊച്ചിയില്‍ ബിജെപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് ജാവഡേക്കര്‍ സംസാരിച്ചതെല്ലാം മറ്റ് പാര്‍ട്ടി അണികളേയും നേതാക്കളേയും ലക്ഷ്യമിട്ടായിരുന്നു.

ഏതു മതമായാലും ജാതിയായാലും നാമെല്ലാം ഇന്ത്യന്‍ പൗരന്മാരാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്നത്. അതിന്റെ ഭാഗമായാണ് ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ക്രിസ്തീയ ദേവാലയങ്ങളും ഭവനങ്ങളും സന്ദര്‍ശിച്ചത്. വിഷുദിനത്തില്‍ മുസ്ലിം-ക്രിസ്ത്യന്‍ മതക്കാരെ വീടുകളിലേക്കു ക്ഷണിക്കാനും കൈനീട്ടമടക്കം നല്‍കാനും ബിജെപി പ്രവര്‍ത്തകര്‍ തയാറാകണം. ഈദിനു മുസ്ലിം ഭവനങ്ങള്‍ സന്ദര്‍ശിക്കണം - ജാവഡേക്കര്‍ പറഞ്ഞു.

പ്രധാനമന്ത്രി ക്രിസ്ത്യന്‍-മുസ്ലിം ജനവിഭാഗങ്ങള്‍ക്കു സ്വീകാര്യനാകുന്നതു വിറളിപിടിപ്പിക്കുന്നതു കേരളത്തിലെ എല്‍ഡിഎഫിനെയും യുഡിഎഫിനെയുമാണെന്നു അധ്യക്ഷത വഹിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. മോദിയുടെ ഹിന്ദു ലൈന്‍ ഒഴിവാക്കി മതേതര നിലപാടിലേയക്ക് എത്തിച്ചത് ന്യൂനപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ്. ക്രിസ്ത്യന്‍ മതമേലധികാരികളുമായി വര്‍ഷങ്ങളായി ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. മുസ്ലീം മതമേലധികാരികളെ അടുത്തിടെയാണ് ഡെല്‍ഹിയില്‍ വിളിച്ച് ചര്‍ച്ച നടത്തിയത്. അത് രഹസ്യമാക്കി സൂക്ഷിക്കാനും ബിജെപി നിര്‍ദ്ദേശിച്ചു. മാസങ്ങള്‍ക്ക് ശേഷം ബിജെപി തന്നെ ചര്‍ച്ചയുടെ വിവരം പുറത്തു വിടുകയും ചെയ്തത് വ്യക്തമായ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിരുന്നു.

ഇഡിയും എന്‍ഫോഴ്‌സ് മെന്റും മാറി മാറി അയയ്ക്കുന്ന നോട്ടീസുകള്‍ പല നേതാക്കളുടെയും സമുദായ ആചാര്യന്‍മാരുടെയും ഉറക്കം കെടുത്തുന്നുണ്ട്. വിളിച്ചിട്ട് വന്നില്ലെങ്കില്‍ പേടിപ്പിച്ച് കൊണ്ടു വരികയെന്ന ഉത്തരേന്‍ഡ്യന്‍ രാഷ്ട്രീയ വിലപേശല്‍ ലൈന്‍ കേരളത്തിലും പ്രാവര്‍ത്തികമാക്കി വരികയാണ്. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന വിദേശ ഫണ്ടുകള്‍ നിറുത്തലാക്കിയതോടെ മിഷണറിമാരുടെ സ്ഥാപനങ്ങള്‍ എല്ലാം പ്രതിസന്ധിയിലായി. വിദേശ ഫണ്ടാണ് ക്രിസ്ത്യന്‍ വിഭാഗത്തിന്‍െര വളര്‍ച്ചയ്ക്ക് അടിത്തറ പാകിയിരുന്നത്. അടിത്തറ മാന്തി പൊളിച്ചു കൊണ്ടാണ് ബിജെപി അരമനകളിലും പള്ളികളിലും കടന്നു കൂടിയത്. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ക്രിസ്ത്യാനി സമൂഹത്തിന് കേവലമൊരു റബ്ബര്‍ വിലയല്ല പ്രശ്‌നെമെന്ന് എല്ലാവര്‍ക്കുമറിയാം. ബിഷപ്പ് പാംപ്ലാനി നടത്തിയ റബ്ബര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലും മുന്‍ധാരണ പ്രകാരമുള്ളതായിരുന്നു.

ഇന്ത്യയില്‍ തന്നെ 2.33 ശതമാനം മാത്രമുള്ള ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്നാലെ ബിജെപി ഇത്രത്തോളം അലയുമ്പോള്‍ സ്വാഭാവികമായു ഉയരുന്ന സംശയം എന്‍പത്തഞ്ച് ശതമാനം വരുന്ന ഹിന്ദുക്കളില്‍ ബിജെപിയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയോ, അതോ ബിജെപിയില്‍ ഹിന്ദുക്കള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും ബിജെപിയുടെ ന്യൂനപക്ഷ പ്രീണനം വരും ദിവസങ്ങളില്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (37 minutes ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (51 minutes ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (1 hour ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (1 hour ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (1 hour ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (2 hours ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (2 hours ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (2 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (3 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (3 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (3 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (3 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (3 hours ago)

Malayali Vartha Recommends