അഴിമതി രഹിത കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച നാവ് വിശ്രമിക്കുന്നതിന് തൊട്ടുമുന്‍പാണ് കോടികളുമായി ഒരു വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലാകുന്നത്. സര്‍ക്കാര്‍ രേഖകളില്‍ ഒപ്പിട്ട് ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പോലും അധികാരമില്ലാത്ത ജീവനക്കാരന്‍ ഒരു വില്ലേജ് മുഴുവനായി നടന്ന് ചില്ലറക്കാശ് മുതല്‍ ആയിരങ്ങള്‍ വരെ പിരിച്ച് കോടീശ്വരനായ കഥ കേട്ട് കേരളത്തിന് വലിയ ഞെട്ടലൊന്നും തോന്നിയിട്ടുണ്ടാവില്ല.
കേന്ദ്ര ക്രൈംറേക്കോര്‍ഡ് ബ്യൂറേയുടെ പഴയ കണക്കു പ്രകാരം കേരളത്തിന് അഴിമതിയുടെ കാര്യത്തില്‍ പന്ത്രണ്ടാം സ്ഥാനമാണ്. എന്നാല്‍ മന്ത്രിമാരും ഉദ്യോഗ്‌സഥരും ഒത്തു പിടിച്ച് അതിനെ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നതെന്നു വേണം വിലിയിരുത്താന്‍. കോടിതികളായ കൈക്കൂലിക്കാരുടെ എണ്ണമെടുത്താല്‍ മറ്റു സംസ്ഥാനങ്ങളും നാണിച്ചു പോകും. അഴിമതി രഹിത കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച നാവ് വിശ്രമിക്കുന്നതിന് തൊട്ടുമുന്‍പാണ് കോടികളുമായി ഒരു വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലാകുന്നത്. സര്‍ക്കാര്‍ രേഖകളില്‍ ഒപ്പിട്ട് ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പോലും അധികാരമില്ലാത്ത ജീവനക്കാരന്‍ ഒരു വില്ലേജ് മുഴുവനായി നടന്ന് ചില്ലറക്കാശ് മുതല്‍ ആയിരങ്ങള്‍ വരെ പിരിച്ച് കോടീശ്വരനായ കഥ കേട്ട് കേരളത്തിന് വലിയ ഞെട്ടലൊന്നും തോന്നിയിട്ടുണ്ടാവില്ല.
കാരണം സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി കൈക്കൂലി കൊടുക്കാത്തവര്‍ എത്രപേരുണ്ടെന്ന് അന്വേഷിച്ചാല്‍ കേരളത്തിന് ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വരും. എങ്കിലും സുരേഷ് കുമാറിനെ അംഗീകരിക്കേണ്ടതാണ്. കൈക്കൂലി വാങ്ങി മദ്യത്തിനും മദിരാശിയ്ക്കും ചിലവഴിച്ച് ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ കൈക്കൂലിക്കാര്‍ക്ക് സുരേഷ് ഒരു മാതൃകയാകേണ്ടതാണ്. പച്ചവെള്ളം കുടിച്ചു കിടന്നപ്പോഴും കൈക്കൂലി പണം തൊട്ടില്ല. പകരം അതൊരു വലിയ സമ്പാദ്യമാക്കി മാറ്റാനാണ് അയ്യാള്‍ ശ്രമിച്ചത്. ആ സമ്പാദ്യ ശേഖരം രാജ്യത്തെ തന്നെ വലിയ കൈക്കൂലിയായി മാറിയിരിക്കുന്നു.
പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നണിയും അഴിമതി രഹതി മുദ്രാവാക്യം വിളിക്കുകയും അഴിമതി സ്വയം നടത്തി കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ അതിന്റെ ഭാഗമായ സര്‍ക്കാര്‍ ജീവനക്കാരന് വലിയ കൈക്കൂലി പ്രതീക്ഷയാണ് നല്കുന്നത്. ഏറ്റവും ഒടുവിലായി എ ഐ ക്യാമറ ഇടപാടിലെ കൊള്ളകള്‍ വെളിച്ചെത്തു വന്നിട്ടും അതിനെ വെള്ളപൂശി വെളുപ്പിച്ചു കൊണ്ടിരിക്കുയാണ്. ക്യാമറയുടെ വിലയിലാണ് വന്‍ അഴിമതി കാട്ടിയിട്ടുള്ളതെന്നാണ് ആദ്യ ആരോപണത്തെ പോലും വഴിതിരിച്ചു വിട്ടിരിക്കുകയാണ്. കെല്‍ട്രോണിന്റെ മേലാണ് സര്‍ക്കാര്‍ പഴി മുഴുവന്‍ എത്തിച്ചിരിക്കുന്നത്. എന്നിട്ട് സ്വയം സംരക്ഷിത കവചം തീര്‍ത്ത് അഴിമതിയ്‌ക്കെതിരെ വാ തോരാതോ സംസാരിച്ചു കൊണ്ടിരിക്കുന്നു.
ക്യാമറകള്‍ വാങ്ങിയ തുകയെത്ര എന്ന വിവരാകാശ ചോദ്യത്തിന് കെല്‍ട്രോണ്‍ മറുപടി നല്കയിട്ടില്ല. വ്യാപാര രഹസ്യങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നാണ് കെല്‍ട്രോണ്‍ പറയുന്നത്. രാജ്യസുരക്ഷയെ ബാധിക്കാത്ത എല്ലാ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം നല്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പൊതുജനത്തെ പിഴിയാനായി സ്ഥാപിച്ച ക്യാമറകളുടെ വിലയും രാജ്യസുരക്ഷയും തമ്മില്‍ എന്തു ബന്ധമെന്ന് ആര്‍ക്കും വ്യക്തമാകുന്നില്ല. ഇതേ അഴിമതി രീതിയ തന്നെയാണ് സര്‍ക്കാര്‍ ജീവനക്കാരും പിന്‍തുടരുന്നത്. കേരളത്തിലെ കോഴപ്പണമെല്ലാം ഒരേ പെട്ടിയിലേയ്ക്കാണ് എത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞതിന്റെ പൊരുള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ പറയുന്നുണ്ട്.
സര്‍ക്കാര്‍ ജോലികിട്ടി കഴിഞ്ഞാല്‍ ഭരണകക്ഷി യൂണിനില്‍ ചേര്‍ന്നില്ലെങ്കിലേ കൈക്കൂലി വാങ്ങിയില്ലെങ്കിലോ ആ ജീവനക്കാരന്റെ അവസ്ഥ പരിതാപകരമായി തന്നെ തുടരും .അത്രത്തോളം പീഡനങ്ങള്‍ സഹിക്കുന്നതിനേക്കാള്‍ നല്ലത് ഭരണകക്ഷിയോടൊപ്പം ചേരുക എന്നതു തന്നെയാണെന്ന് തീരുമാനമെടുക്കാന്‍ അവരെ പ്രേരിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരാണോ പാര്‍ട്ടി പത്രങ്ങള്‍ നിര്‍ബന്ധം. പിന്നെ പാര്‍ട്ടി മാഗസിനുകള്‍, പുസ്തകങ്ങള്‍ എന്നു വേണ്ട പാര്‍ട്ടിയുടെ പേരിലിറങ്ങുന്ന എല്ലാ ചവറും വാങ്ങിയിരിക്കണം എന്നു മാത്രമല്ല വരിക്കാരാകുകയും വേണം. പാര്‍്ട്ടി ചാനല്‍ തന്നെ കാണണമെന്ന നിര്‍ബന്ധവും അടിത്തിടെ വന്നിരുന്നു. ചാനല്‍ റേറ്റിംഗ് കൂട്ടുകയാണ് ലക്ഷ്യം. രണ്ടാമത്തെ കടമ അച്ചടക്കമുള്ള സംഘടന പ്രവര്‍ത്തകന്‍ മാസവരി കൊടുത്തിരിക്കണം. ആഴ്ചതോറുംമുള്ള പിരിവുകള്‍ മുറതെറ്റാതെ കൊടുക്കണം. എല്ലാറ്റിനേക്കാളുമുപരി സര്‍വ്വീസ് സംഘടനയെ പരിപോഷിപ്പിക്കാനും തീറ്റിപോറ്റാനും മുടങ്ങാതെ പിരിവു നല്കണം.
പാര്‍ട്ടി നടത്തുന്ന പരിപാടികളില്‍ പിരിവ് നിശ്ചയിക്കമ്പോള്‍ വില്ലേജ് ആഫീസര്‍ മുതല്‍ എഡിഎം വരെയുള്ളവര്‍ക്ക് ക്വാട്ട നിശ്ചയിക്കും. നിശ്ചിത ക്വാട്ട തുക അവര്‍ നല്കണം. അത് ആയിരവും പതിനായിരവുമല്ല, ചിലപ്പോള്‍ ലക്ഷത്തിനും വെളിയിലാകും തുക നിശ്ചയിക്കുക. പാര്‍ട്ടി നേതാക്കള്‍ പറയുന്ന തുക പിരിച്ചു നല്കിയില്ലെങ്കില്‍ സ്ഥാലം മാറ്റത്തില്‍ തുടങ്ങുന്ന ശിക്ഷ ചിലപ്പോള്‍ ഡിസ്മിസല്‍ വരെ എത്താം. കുട്ടി സഖാക്കള്‍ നടത്തുന്ന പരിപാടികള്‍ മുതല്‍ ഇടതുപക്ഷ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളുടെ പേരില്‍ വരെ സര്‍ക്കാര്‍ ജീവനക്കാരെ പിഴിയും. ശമ്പളത്തില്‍ നിന്ന് കൊടുക്കാന്‍ തുടങ്ങിയാല്‍ മിച്ചമുണ്ടാകില്ലെന്നറിയാവുന്ന ജീവനക്കാര്‍ സ്വാഭാവികമായും പൊതുജനങ്ങളില്‍ നിന്ന് വാങ്ങിയ്ക്കും . ഇതിനെയാണ് കൈക്കൂലി എന്നു വിളിക്കുന്നത്. പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന് ആരുമായും ബന്ധമില്ലാത്തതിനാലും കീ പോസ്റ്റില്‍ അല്ലാത്തതിനാലുമാണ് ഇത്രയും കൈക്കൂലി സംഭരിക്കനായത്. ബാക്കിയുള്ളവരെല്ലാം കൈക്കൂലിയുടെ ഒട്ടുമിക്ക പങ്കും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് തന്നെയാണ് ചിലവഴിക്കുന്നത്. ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാരെ വി്ട്ട് പൊതുജനത്തെ കൊള്ളയടിക്കുന്നത് പേരാഞ്ഞിട്ടാണ് ഇപ്പോള്‍ ക്യാമറ കൊള്ളയ്ക്കും പുറപ്പെട്ടിരിക്കുന്നത്.
ദേശീയ ക്രൈം റേക്കോര്‍ഡ്‌സ് ബ്യൂറേയുടെ കണക്കനുസരിച്ച് 2022 ല്‍ മാത്രം കേരളം 215 അഴിമതി കേസുകളാണ് രിജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ പന്ത്രണ്ട് പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 23 കേസുകളില്‍ തെളിവില്ലെന്നും പത്തൊന്‍പത് പേര്‍ നിരപരാധികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിലൂടെ എല്ലാ കൈക്കൂലിക്കാരേയും മാന്യന്‍മാരാക്കി മാറ്റുകയായിരുന്നു പിണറായി സര്‍ക്കാര്‍. കൈക്കൂലി വാങ്ങി രാഷ്ട്രീയക്കാരെ തീറ്റിപ്പോറ്റുന്ന സര്‍ക്കാര്‍ ജീവനക്കാരെ കേസില്‍ നിന്നു രക്ഷിക്കേണ്ട ചുമതലും അവര്‍ക്കുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഒരുതരം ഗീവ് ആന്റ് ടേക്ക് പോളിസി. ഇവിടെ ഇങ്ങനാണ് ഭായി.. ഇവിടെ ഇങ്ങനെ നടക്കൂ.
https://www.facebook.com/Malayalivartha