അമേരിക്കയിലെ ലോക കേരളസഭയ്ക്കും , മന്ത്രിമാരുടെയും പിരവാരങ്ങളുടെയും യാത്രയ്ക്കുള്ള സകല ചിലവും വഹിക്കുന്നത് നോര്‍ക്ക റൂട്ട്‌സാണ്. നോര്‍ക്കയുടെ ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനാണ് വിദേശത്തെ ലോക കേരളസഭയുടെ സംഘാടകനെന്നതും ശ്രദ്ധേയമാണ്.

കേന്ദ്രസര്‍ക്കാര്‍ പിണറായിയുടെയം സംഘത്തിന്റെയും വിദേശ യാത്രയ്ക്ക് അനുമതി നല്കിയതോടെ യാത്രയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച് പല കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുകയാണ്. അമേരിക്കയില്‍ മാത്രമല്ല ക്യൂബയും സന്ദര്‍ശിക്കും.
അമേരിക്കയില്‍ ചികിത്സയും സുഖവാസവുമാണെങ്കില്‍ ക്യൂബയില്‍ എന്തു മലമറിക്കാനാണ് സന്ദര്‍ശനമെന്ന കാര്യത്തില്‍ കൂടെ പോകുന്നവര്‍ക്ക് പോലും നിശ്ചയമില്ല. പിണറായി വിജയനും , മന്ത്രി മുഹമ്മദ് റിയാസും യുഎഇയില്‍ പോകാനായി അനുമതി തേടിയെങ്കിലും കേന്ദ്രം അത് നിഷേധിക്കുകയായിരുന്നു. ഔദ്യോഗിക ക്ഷണമില്ലാത്തതിനാലാണ് കേന്ദ്രം യുഎഇ യാത്ര നിഷേധിച്ചത്. യുഎഇ പ്രതിനിധികള്‍ ക്ഷണിച്ചിരുന്നില്ലെന്ന വിവരം കേന്ദ്രം യാത്രനുമതി നിഷേധിച്ചപ്പോഴാണ് പുറത്തായത്. അമേരിക്കയിലെ ലോക കേരളസഭയ്ക്കും , മന്ത്രിമാരുടെയും പിരവാരങ്ങളുടെയും യാത്രയ്ക്കുള്ള സകല ചിലവും വഹിക്കുന്നത് നോര്‍ക്ക റൂട്ട്‌സാണ്. നോര്‍ക്കയുടെ ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനാണ് വിദേശത്തെ ലോക കേരളസഭയുടെ സംഘാടകനെന്നതും ശ്രദ്ധേയമാണ്.
അങ്ങോട്ട് പണം ചിലവഴിച്ച് ലോക കേരള സഭ അമേരിക്കയില്‍ നടത്തുന്നതും മന്ത്രിമാരുടെയും പരിവാരങ്ങളുടെയും യാത്രയുടെയും ആഡംബരത്തിന്റെയും ചിലവുകളും എല്ലാം കേരളത്തിന്റെ ഖജനാവിനെയാണ് ചോര്‍ത്തുന്നത്. കേരളത്തില്‍ നടത്തിയ പ്രവാസി സംഗമങ്ങളെല്ലാം അമ്പേ പരാജയമായിരുന്നു. അപ്പോഴാണ് വിദേശത്ത് സര്‍ക്കാര്‍ പണം ചിലവാക്കി ലോക കേരള സഭ നടത്തുന്നത്. വലിയ നിക്ഷേപം വരുമെന്ന വീമ്പിളക്കിയാണ് വിദേശ യാത്രയ്ക്ക് സംഘം പുറപ്പെടാനൊരുങ്ങുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും യുഎസ്, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇന്നലെയാണ് ലഭിച്ചത്. ജൂണ്‍ 8 മുതല്‍ 18 വരെയാണ് സന്ദര്‍ശനം. . ചില ആശയക്കുഴപ്പങ്ങള്‍ ക്യൂബന്‍ സന്ദര്‍ശനത്തിലും ഉണ്ടായിരുന്നു എങ്കിലും ആശയ വിനിമയത്തിലൂടെ അതെല്ലാം പരിഹരിച്ചെടുത്തു. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായ കെവി തോമസാണ് ഈ ഇടപെടലുകള്‍ നടത്തിയത്. അമേരിക്കയില്‍ മുഖ്യമന്ത്രി വിശദ തുടര്‍ ചികില്‍സയ്ക്കും വിധേയനാകുമെന്നാണ് സൂചന.ക്യൂബന്‍ യാത്രയും നിഷേധിച്ചിരുന്നെങ്കിലുണ്ടാകാന്‍ സാധ്യതയുള്ള അപമാനം ഭയന്ന് കേന്ദ്രത്തിന്റെ കാല് നക്കി അനുമതി ഒ്പ്പിച്ചെടുത്തെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലോക കേരള സഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നതെന്നാണ് വിവരം. ലോക ബാങ്ക് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.എബ്രഹാം എന്നിവരും വിവിധ ഐഎഎസ് ഉദ്യോഗസ്ഥരും യാത്രയില്‍ അനുഗമിക്കുന്നുണ്ട്.
നിലവില്‍ പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുകയാണ് ഒരുകാലത്ത് ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകളുടെ വാഗ്ദത്ത ഭൂമിയായിരുന്ന ക്യൂബ. സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും അതിരൂക്ഷമായതിനാല്‍ കഴിഞ്ഞ മെയ് ദിനത്തില്‍ പരമ്പരാഗത മെയ്ദിന പരേഡ് പോലും റദ്ദാക്കിയ ക്യൂബയുടെ മാതൃക പഠിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് ഒരു ഉന്നതതല സംഘം അവിടേക്ക് പോകുന്നത്. ജൂണ്‍ 8 മുതല്‍ 12 വരെ അമേരിക്കയില്‍ വച്ച് നടക്കുന്ന ലോകകേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷയോടൊപ്പമാണ് ക്യൂബന്‍ സന്ദര്‍ശനത്തിനുള്ള അപേക്ഷ മുഖ്യമന്ത്രി കേന്ദ്രത്തിന് നല്‍കിയത്. അമേരിക്കയില്‍ നിന്ന് അന്‍പത്തെട്ട് കിലേമീറ്റര്‍ മാത്രമാണ് ക്യൂബയിലേയ്ക്കുള്ളത്.
അമേരിക്ക സകല സമ്പല്‍ സമൃദ്ധിയിലും ജീവിക്കുമ്പോള്‍ ക്യൂബയില്‍ പട്ടിണി കൊണ്ട കുട്ടികള്‍ പോലും മരിച്ചു വീഴുകയാണ്. തെറ്റായ സാമ്പത്തിക നയങ്ങളിലൂടെയാണ് ക്യൂബ പട്ടിണിയിലേയ്ക്ക ്‌നീങ്ങിയത്. ലോക രാഷ്ട്രങ്ങളുടെ മുന്നിലെ ദയനീയ കാഴ്ചയാണിപ്പോള്‍ ക്യൂബ. ക്യൂബയില്‍ കേരളത്തില്‍ നിന്നും നിക്ഷേപമെത്തിക്കാനാണ് ലക്ഷ്യമെന്നറിയുന്നു.
ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന ലോകകേരള സഭയുടെ സമ്മേളനത്തില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും ഉദ്യോഗസ്ഥ സംഘവും പങ്കെടുക്കും. ലോക കേരള സഭയുടെ മുഖ്യ സ്‌പോണ്‍സര്‍ കേരളമാണ്. ഒരു കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ നല്കുന്നത്. സംഘാടക വേദയില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പങ്കെടുപ്പിക്കുമെന്നതാണ് ആകെയുള്ള മെച്ചം.
കേരളത്തിലേയ്ക്ക് അമേരിക്കന്‍ പ്രവാസികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ മുതല്‍ മുടക്കിയാല്‍ സര്‍ക്കാര്‍ എല്ലാ സുരക്ഷയും നല്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും കേരളത്തില്‍ നിക്ഷേപത്തിന് ആളെ കിട്ടാത്ത അവസ്ഥയായി. വ്യവസായ സംരംഭങ്ങള്‍ക്കുള്ള ഏക ജാലക സംവിധാനം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയും ചെയ്തു. വ്യവസായികള്‍ കൂട്ടത്തോടെ കേരളത്തെ ഉപേക്ഷിച്ചു തുടങ്ങിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അങ്ങോട്ട് പണം കൊടുത്ത് ലോക കേരള സഭ സംഘടിപ്പിച്ചിരിക്കുന്നത്. ലോക കേരള സഭയുമായി ബന്ധപ്പെട്ട പരിപാടിയായതിനാലാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha