നേരത്തെ വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെങ്കില്‍ ഇപ്പോള്‍ ഗുഹയിലാണ് പൂട്ടിയിരിക്കുന്നതെന്ന് വ്യക്തം. കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്കി. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതിനാണ് വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയ്ത
മാത്യു കുഴല്‍നാടനെ കോണ്‍ഗ്രസ് നിരയിലെ ശ്രദ്ധിക്കുന്ന എംഎല്‍എയായി വളര്‍ത്തിയതും കേരളം കുഴല്‍നാടനെ കേള്‍ക്കാന്‍ തുടങ്ങിയതിന്റെയും ക്രെഡിറ്റ് പിണറായി വിജയന് മാത്രം സ്വന്തമാണ്. മുഖ്യമന്ത്രിയെ ഏഴുമാസക്കാലം നാവടക്കി ഇരുത്താന്‍ കുഴല്‍നാടനായത് നിയമസഭയിലെ പ്രസംഗങ്ങളാണെന്നതും ചരിത്രമാണ്. സഭയില്‍ വാ തുറന്നതിന് കുഴല്‍നാടന്റെ സ്വത്തുക്കളെല്ലാം സര്‍ക്കാര്‍ വേലക്കാരെ കൊണ്ട് സൗജന്യമായി അളന്ന് തിരിച്ച് അതിരിട്ടു നല്കി. ചിന്നക്കനാലിലെ ഹോസ്‌റ്റേയ്ക്ക് ലൈസന്‍സ് നേടി കൊടുത്തു. എല്ലാം പിണറായിയുടെ നന്മകളായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. അതു കൂടാതെ മാത്യ കുഴല്‍നാടന്റെ െപ്രാഫൈല്‍, ജീവിതം, കുടുംബം, തൊഴില്‍, ബിസിനസ് തുടങ്ങി എല്ലാം കേരളത്തിന് മുന്നില്‍ വെളിവാക്കി കൊടുത്തതും പിണറായിയുടെ മഹാമനസ്‌ക്ത തന്നെയാണ്.
ഇപ്പോഴിതാ വിജിലന്‍സ് അന്വേഷണമെന്ന ഓലപാമ്പിനെ രംഗത്തിറക്കിയിരിക്കുന്നു. അനധികൃത സ്വത്ത് കണ്ടെത്തുമെന്നാണ് പിണറായി സര്‍ക്കാര്‍ പറയുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് എന്തെങ്കിലും പണി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിലും സംശയമാണ്. നേരത്തെ വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെങ്കില്‍ ഇപ്പോള്‍ ഗുഹയിലാണ് പൂട്ടിയിരിക്കുന്നതെന്ന് വ്യക്തം. കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്കി. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതിനാണ് വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയ്ത. ആഭ്യന്തര അഡി. സെക്രട്ടറിയാണ് സര്‍ക്കാര്‍ തീരുമാന പ്രകാരം വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്.വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി.
ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ വിജിലന്‍സ് അന്വേഷണങ്ങള്‍ ഏതുവരെയായി എന്ന് അന്വേഷിക്കുന്നതും ഉചിതമായിരിക്കും. എന്തായാലും നിലപാടില്‍ മാറ്റമില്ലെന്നും ഏത് അന്വേഷണത്തേയും സ്വീകരിക്കുന്നതായി കുഴല്‍നാടന്‍ പറഞ്ഞു. ഇന്ന് അദ്ദേഹം വിശദമായി മാധ്യമങ്ങോട് സംസാരിക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. പിണറായി വിജയന്റെ മകള്‍ വീണ വിജയന് കരിമണല്‍ കമ്പനി നല്കിയ മാസപ്പടിയെ കുറിച്ച് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതലാണ് കുഴല്‍നാടനെതിരെയുള്ള വേട്ട തുടങ്ങിയത്. എന്നാല്‍ ഒന്നിലധികം കമ്പനികള്‍ വീണയുടെ പേരിലുള്ള ഷെല്‍ കമ്പനികളിലേയ്ക്ക് മാസപ്പടി നല്കിയിട്ടുണ്ടെന്ന് പിന്നീട് പത്രസമ്മേളനത്തില്‍ കുഴല്‍നാടന്‍ പറഞ്ഞിരുന്നു. അതിന്റെ തെളിവുകളൊന്നും അദ്ദേഹം അന്ന് നല്കിയിരുന്നില്ല. മാധ്യമങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം മാസപ്പടി നല്കിയ മറ്റു കമ്പനികളുടെ പേരുകള്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ ഇന്ന് അദ്ദേഹം അടുത്ത ബോംബ് പൊട്ടിക്കുമെന്നു തന്നെയാണ് കരുതുന്നത്.
കരിമണല്‍ കര്‍ത്ത മാത്രമല്ല, പിണറായി വിജയന്റെ സ്ഥാനം വെച്ച് വീണ നിരവധി കമ്പനികളില്‍ നിന്ന് സേവനം നല്കാതെ മാസപ്പടി വാങ്ങിയെന്ന് തെളിയിക്കുന്ന രേഖകള്‍ കുഴല്‍നാടന്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നാണറിയുന്നത്. കരിമണല്‍ മാസപ്പടിയെ സിപിഎം നേതാക്കള്‍ വളരെ മയത്തില്‍ കൈകാര്യം ചെയ്‌തെങ്കിലും അടുത്ത ആരോപണങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതാക്കളിലും സംശയമുണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് കുഴല്‍നാടനെതിരെ നടത്തിയ പരാക്രമം വേണ്ടായിരുന്നുവെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്നല്‍ എങ്ങനെയും മുഖ്യന്റെ പ്രതിഛായ കാത്തു സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പോകുന്ന സിപിഎമ്മിന് കുഴല്‍നാടന്റെ ആരോപണങ്ങളെ ചെറുത്തു നില്ക്കാന്‍ എത്രകണ്ട് കഴിയുമെന്ന് കണ്ടറിയേണ്ടതാണ്. മുഖ്യന്റെ മകള്‍ കേരളത്തില്‍ വ്യവസായം തുടങ്ങാത്തതും എക്‌സാലോജിക് കമ്പനി നടത്തിയിരുന്ന ധനസമാഹരണവും കുഴല്‍നാടന്‍ പൊളിച്ചടുക്കുമെന്നു തന്നെയാണ് കരുതുന്നത്.
ചിന്നക്കനാല്‍ വില്ലേജില്‍ 1.14 ഏക്കര്‍ സ്ഥലവും കെട്ടിടവും വില്‍പ്പന നടത്തിയതിലും രജിസ്റ്റര്‍ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്. ഉത്തരവില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നില്ല. പേര് പറയാതെ വസ്തു വാങ്ങി ആളിനെ വിജിലന്‍സ് തപ്പി കണ്ടു പിടിക്കുന്നതിന് മുന്നേ മാധ്യമങ്ങള്‍ കുഴല്‍നാടനെതിരെയുള്ള അന്വേഷണം എന്നു കണ്ടെത്തിയിട്ടുണ്ട്.
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവു ചട്ടം ലംഘിച്ചാണ് നിര്‍മ്മിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന്, സിപിഎം വിജിലന്‍സിന് പരാതി നല്‍കി. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഭൂമി റജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കിയിരുന്നു.
നെഞ്ചുംവിരിച്ച് പിണറായി വിജയനെതിരെ പരസ്യയുദ്ധത്തിന് കുഴല്‍നാടനെ പ്രാപ്തനാക്കിയതിന്റെ ക്രെഡിറ്റ് മുഴുവന്‍ മുഖ്യമന്ത്രിയ്ക്ക് തന്നെയാണ്. ചുമ്മാതിരുന്ന കുഴലന്‍നാടനെ ചൊറിഞ്ഞ് ആവശ്യത്തിലും അധിലധികവുമുള്ള കാര്യങ്ങള്‍ പറയിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ഇപ്പോഴിതാ കുഴല്‍നാടന്റെ പുതിയ ബോംബിനായി കാത്തിരിക്കുകയാണ്. എന്നാല്‍ മാസപ്പടിയാണോ മറ്റെന്തെങ്കിലും ആരോപണമാണോ അദ്ദേഹം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യ്കതമല്ല. എങ്കിലും സിപിഎമ്മുകാരുടെ നെഞ്ചിടിപ്പേറ്റുന്ന കാര്യത്തില്‍ കുഴല്‍നാടന്‍ മിടുക്കന്‍ തന്നെയാണ്.
https://www.facebook.com/Malayalivartha