സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്; തുറന്നടിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ
സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വികസിത് ഭാരത് സങ്കല്പ യാത്രയുടെ ഭാഗമായി തിരുവനന്തപുരം ബാലരാമപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു കേന്ദ്ര സഹ മന്ത്രി.
അടുത്ത 25 വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും ശക്തവും സമൃദ്ധവുമായ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം. എല്ലാവർക്കും ഭക്ഷണം, വാസയോഗ്യമായ വീട് എന്നിവ ഉണ്ടാകണം എന്നാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
രാജ്യത്തെ സർവ മേഖലയിലും വികസനം എത്തണം എന്ന കാഴ്ചപ്പാടിലൂന്നിയാണ് വികസിത് ഭാരത് സങ്കൽപ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ വ്യവസായ മേഖലയിലെ സുപ്രധാന സ്ഥാനമാണ് കൈത്തറി മേഖലയ്ക്കുള്ളത്. 30 ലക്ഷത്തോളം ആൾക്കാർ കൈത്തറി മേഖലയിൽ നേരിട്ട് പങ്കാളികളാകുന്നു.
ഇന്ന് ചെറുപ്പക്കാർ എത്രത്തോളം ഈ മേഖലയിലേക്ക് കടന്നു വരുന്നു എന്നത് ഒരു ചോദ്യമായി നിലനിൽക്കുന്നു. അവർക്ക് ഈ മേഖലയിൽ സാമ്പത്തികമായി മെച്ചമുണ്ടാക്കാനുള്ള സാഹചര്യം ഉണ്ടാവണം.കൈത്തറി മേഖലയിൽ കൂടുതൽ പുരോഗതി കൈവരിക്കാനും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികമായി മെച്ചമുണ്ടാക്കാനും കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ ആണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കൃത്യമായി ജനങ്ങളിൽ നേരിട്ട് എത്തിക്കാൻ ആണ് കേന്ദ്ര സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നും വി മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha