മേജർ രവി ബിജെപിയുടെ നേതൃനിരയിലേക്ക്; ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി മേജർ രവിയെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആണ് നാമനിർദ്ദേശം ചെയ്തത്; സി രഘുനാഥ് ദേശീയ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു

മേജർ രവി ബിജെപിയുടെ നേതൃ നിരയിലേക്ക്. അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സി രഘുനാഥ് ദേശീയ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു . ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി മേജർ രവിയെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആണ് നാമനിർദ്ദേശം ചെയ്തത് . കണ്ണൂരിൽ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു.
സി.രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് അംഗത്വം നൽകി ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്നു സി.രഘുനാഥ്. ഡിസിസി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കഴിഞ്ഞയാഴ്ചയാണ് പാർട്ടി വിട്ടത്.
മേജർ രവി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയെ സന്ദർശിക്കുകയും ചെയ്തു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. മേജർ രവി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സി രഘുനാഥ്. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു കോൺഗ്രസ് വിട്ടത്. നേതൃത്വത്തിന്റെ അവഗണനയിൽ മനംമടുത്താണ് രാജിവെക്കുന്നതെന്നായിരുന്നു സി. രഘുനാഥ് പ്രതികരിച്ചത് .
https://www.facebook.com/Malayalivartha