യൂത്ത് കോൺഗ്രസ് കോടതിയിൽ സമർപ്പിച്ച യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന പരാമർശം; സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ യൂത്ത് കോൺഗ്രസിന്റെ പടയൊരുക്കം; വക്കീൽ നോട്ടീസ് അയക്കാൻ നീക്കം

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ യൂത്ത് കോൺഗ്രസിന്റെ പടയൊരുക്കം. അദ്ദേഹത്തിനെതിരെ വക്കീൽ നോട്ടീസ് അയക്കാൻ തയ്യാറെടുക്കുകയാണ് യൂത്ത് കോൺഗ്രസ്. കോടതിയിൽ സമർപ്പിച്ച യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന് എം.വി ഗോവിന്ദൻ പ്രസ്താവന നടത്തിയിരുന്നു .
ഇതാണ് യൂത്ത് കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാൻ ഗോവിന്ദനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയതോടെ പോര് കടുക്കുകയാണ്. നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് തീരുമാനം, ഇന്ന് എം.വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയക്കാനാണ്.
എം വി ഗോവിന്ദൻ മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം ഉന്നയിക്കുകയാണ് . അതിനൊപ്പം അറസ്റ്റിനെതിരായ പ്രതിഷേധം യൂത്ത് കോൺഗ്രസ് തുടരും. ഇന്ന് കോട്ടയം, കണ്ണൂർ ജില്ലകളിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുവാനും ഒരുങ്ങുകയാണ്.
രാത്രി 8 മണിക്ക് ക്ലിഫ് ഹൗസിലേക്ക് സമരജ്വാല എന്ന പേരിൽ നൈറ്റ് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. 15 വരെയുള്ള സമരപരിപാടികൾ യു.ഡി.വൈ.എഫും ആസൂത്രണം ചെയ്തിട്ടുണ്ട്. 15-ന് യോഗം ചേർന്ന് തുടർ സമരപരിപാടികൾ തീരുമാനിക്കും.
https://www.facebook.com/Malayalivartha