രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒരു കോടിയിലധികം രൂപ പിടികൂടി പോലീസ്

വാഹനപരിശോധനക്കിടെ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 1,91,48,000 രൂപ കൊണ്ടോട്ടി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കൊളത്തൂരില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് പണം പിടികൂടിയത്.
മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്പ് വടക്കീടന്‍ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്സീറ്റിനോടനുബന്ധിച്ച് ഒരുക്കിയ മൂന്ന് രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
ബംഗളൂരുവില്‍നിന്നുള്ള പണമാണ് കടത്താന്‍ ശ്രമിച്ചതെന്ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പണം കടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി .
https://www.facebook.com/Malayalivartha

























