ഇന്ത്യൻ അതിർത്തിയിൽ അക്രമണം നടത്താൻ ശ്രമിച്ച, പാക്കിസ്ഥാന്റെ രണ്ട് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടു..എല്ലാം ഇന്ത്യയ്ക്ക് മുൻപിൽ മുട്ടുവിറച്ച് നിന്നു..

പാക്കിസ്ഥാൻ സേനയുടെ രണ്ട് പ്രധാന വിമാനങ്ങളാണ് അമേരിക്കൻ നിർമിത എഫ് 16 ഫ്ലൈയിങ് ഫാൽക്കണും ചൈനീസ് നിർമിത ജെഎഫ് 17 തണ്ടറും. 2019 ലെ ബാലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിൽ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ എഫ് 16 വെടിവച്ചിട്ടിരുന്നു. അമേരിക്കൻ നിർമിത പോർവിമാനമാണ് എഫ്–16. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന പോർവിമാനങ്ങളിലൊന്നാണ് എഫ് 16 ഫൈറ്റിങ് ഫാൽക്കൺ. യുഎസിന് പുറമെ 25 രാജ്യങ്ങൾ ഉപയോഗിക്കുന്നു. 1978 ഓഗസ്റ്റ് 17നാണ് നിർമാണം ആരംഭിക്കുന്നത്.
2018 ജൂൺ വരെ 4606 എഫ് 16 വിമാനങ്ങൾ നിർമിച്ചിട്ടുണ്ട്.1983 ലാണ് എഫ് 16 പാക്ക് വ്യോമസേനയുടെ ഭാഗമായത്. 1986 ലെ സോവിയറ്റ് - അഫ്ഗാൻ യുദ്ധത്തിൽ പാക്കിസ്ഥാൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച വിമാനങ്ങളെ വെടിവച്ചിടാൻ പാക്ക് എയർഫോഴ്സ് ഉപയോഗിച്ചത് ഈ വിമാനമായിരുന്നു. ഭാരം കുറഞ്ഞ അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമായാണ് ജനറൽ ഡൈനാമിക്സ് ഇതിനെ വികസിപ്പിച്ചെടുത്തത്.മൂന്ന് വ്യോമ താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. ഇതോടെ പാക്കിസ്ഥാന്‍ തിരിച്ചടിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാജ്യത്തെ വിവിധയിടങ്ങളില്‍ പാക് ഡ്രോണുകള്‍ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി ഇന്ത്യ തിരിച്ചടിക്കുകയാണെന്ന് പ്രതിരോധവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.ജമ്മു സെക്ടറിന്റെ മറുഭാഗത്താണ് ഇന്ത്യയുടെ തിരിച്ചടി. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. അതേസമയം പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായകയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തെ കര, വ്യോമ, നാവികസേനകളുടെ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്ലാമാബാദും ലഹോറും ഉള്‍പ്പെടെ അഞ്ച് പാക്കിസ്ഥാന്‍ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha