ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

ഇസ്ലാമാബാദിലെ പെട്രോൾ സ്റ്റേഷനുകളും ഇന്ധനസ്റ്റേഷനുകളും അടച്ചിടാൻ ഉത്തരവ് വന്നതായാണ് വിവരം. പുലർച്ചെ ആറ് മണിയോടെ രാജ്യത്തെ എല്ലാ ഇന്ധനസ്റ്റേഷനുകളും അടയ്‌ക്കണമെന്ന് പുറത്തുവന്ന ഉത്തരവിൽ പറയുന്നു. പാകിസ്താനിൽ നിന്ന് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും വലിയ തോതിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ ഇതിന് സ്ഥിരീകരണമുണ്ടായിട്ടില്ല.പാകിസ്താൻ വലിയ ഇന്ധനക്ഷാമം നേരിടുന്നുവെന്നും അത് തടയാൻ വേണ്ടിയാണ് ഇന്ധനസ്റ്റേഷനുകൾ അടിയന്തരമായി അടയ്‌ക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
പാകിസ്താന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടുകൾ ഉൾപ്പെടെ ബ്ലോക്ക് ചെയ്ത സാഹചര്യത്തിൽ ചില പാക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സർക്കാരിന്റെ ഉത്തരവിന്റെ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്.ഉത്തരവ് പ്രകാരം അടുത്ത 48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇസ്ലാമാബാദിലെ വാണിജ്യ പ്രവർത്തനങ്ങൾക്കും ഇന്ധനം ലഭിക്കില്ല. ഇന്ധനത്തിന്റെ പെട്ടെന്നുള്ള ലഭ്യതക്കുറവ് ഗതാഗതത്തെയും ജനറേറ്ററുകളെ ആശ്രയിക്കുന്ന ബിസിനസുകളെയും ഇസ്ലാമാബാദിലെ മൊത്തത്തിലുള്ളചലനാത്മകതയെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലുള്ള കരുതൽ ശേഖരം കൈകാര്യം ചെയ്യാനും ഇന്ധനലഭ്യതയെ കുറിച്ചുള്ള പരിഭ്രാന്തി ഇല്ലാതാക്കാനും പൂഴ്ത്തിവയ്പ്പ് തടയാനും ലക്ഷ്യമിട്ടാണ് പെട്രോൾ പമ്പുകൾ അടച്ചുപൂട്ടിയതെന്നാണ് ഒരു വാദം. കൂടുതൽ നിയന്ത്രിതമായ രീതിയിലായിരിക്കും വിതരണം പുനസ്ഥാപിക്കുകയെന്നും റിപ്പോർട്ടുണ്ട്.രാജ്യത്തുടനീളമുള്ള നിരവധി വ്യോമതാവളങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായും തുടർന്ന് പാകിസ്ഥാന്റെ വ്യോമാതിർത്തി അടച്ചുപൂട്ടിയതായും റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പമ്പുകൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കിയത്.
എന്നാൽ ഇതിന് ആക്രണവുമായി ബന്ധമുണ്ടെന്ന് അധികൃതർ സ്ഥിരീകരിക്കുന്നില്ല.: പാകിസ്താൻ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയെന്ന് വിദേശകാര്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പമെത്തി കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്ങുമാണ് സാഹചര്യങ്ങൾ വിശദീകരിച്ചത്.
https://www.facebook.com/Malayalivartha