കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...

ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കരുതി വാടക വീട്ടിലേയ്ക്ക് യുവാവിനെ വിളിച്ച് വരുത്തുക, ശേഷം ഭാര്യയുടെ സഹായത്തോടെ തന്നെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാക്കിൽ ഉപേക്ഷിക്കുക. കോട്ടയം മാങ്ങാനത്ത് സന്തോഷ് എന്ന യുവാവിന്റെ വെട്ടിനുറുക്കിയ ശരീര ഭാഗങ്ങൾ കിട്ടുമ്പോൾ ആ നാട് ഒന്നാകെ നടുങ്ങി. 2017 ഓഗസ്റ്റ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യപ്പാടി സ്വദേശി സന്തോഷ് ഫിലിപ്പിനെയാണ് പ്രതികൾ കൊന്നത്. കേസിൽ മുട്ടമ്പലം സ്വദേശി വിനോദ് കുമാർ എന്ന കമ്മൽ വിനോദ്, ഭാര്യ കുഞ്ഞുമോൾ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം ജില്ലാ സെഷൻസ് കോടതി ജഡ്ജി ജെ നാസറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. കൂടാതെ പ്രതികള്‍ 5 ലക്ഷം രൂപ പിഴയും ഒടുക്കണം.
സുഹൃത്തായിരുന്ന വർഗീസിനെ കുഞ്ഞുമോൾ വീട്ടിലേക്കു വിളിച്ചുവരുത്തിയെന്നും പിന്നിലൂടെയെത്തി വിനോദ് കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയെന്നുമാണു കേസ്. ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു. ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തിയപ്പോൾ പൊലീസിനു ലഭിച്ച ഷർട്ടിലെ ബട്ടൻസും കൊലപാതകം നടന്ന സ്ഥലത്തു നിന്നു ലഭിച്ച ഷർട്ടിലെ ബട്ടൻസും ഒരുപോലെയെന്നു കണ്ടെത്തിയതാണു കേസിൽ നിർണായകമായത്. പ്രതികളുടെയും കൊല്ലപ്പെട്ട വർഗീസിന്റെയും ടവർ ലൊക്കേഷൻ ഒരിടത്തായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ കുറ്റകൃത്യം തെളിയിക്കാൻ ഏറെ ബുദ്ധി മുട്ടു നേരിടേണ്ടി വന്നുവെന്ന് പ്രോസിക്യൂട്ടർ സിറിൾ തോമസ് പാറപ്പുറം പറഞ്ഞു. കോട്ടയം ഈസ്‌റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട സന്തോഷ്. സ്വന്തം പിതാവിനെ ചവിട്ടി കൊന്ന കേസിൽ ജയിലിൽ കഴിഞ്ഞ വിനോദ് ഇടയ്ക്ക് പുറത്തിറങ്ങിയപ്പോഴാണ് രണ്ടാമത്തെ കൊലനടത്തിയത്.
പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം 28 ന് അടുത്തുള്ള തുരുത്തേൽ പാലത്തിന് സമീപം തല കണ്ടെത്തുകയായിരുന്നു. സന്തോഷുമായി വിനോദിന്റെ ഭാര്യ കുഞ്ഞുമോൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും വിനോദിന്റെ ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.കുഞ്ഞുമോളുടെ ഫോണിൽ നിന്ന് കോൾ വന്നതിനെ തുടർന്ന് വീട്ടിലെത്തിയ സന്തോഷിനെ വിനോദ് കൊലപ്പെടുത്തി. തുടർന്ന് വിനോദും കുഞ്ഞുമോളും ചേർന്ന് ശരീരഭാഗങ്ങൾ ഒരു ഓട്ടോറിക്ഷയിൽ പലയിടങ്ങളിലായി ഉപേക്ഷിച്ചു.കമ്മൽ വിനോദ് തന്റെ പിതാവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന സമയത്താണ് സംഭവം ആരംഭിച്ചത്. അച്ഛനെ കൊന്നതിന് വിനോദ് കുമാർ ജയിലിലായപ്പോഴും സന്തോഷ് ജയിലിലായിരുന്നു.
മോചിതനായ സന്തോഷിനോട് ഭാര്യ കുഞ്ഞുമോളുടെ കാര്യം നോക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സന്തോഷും കുഞ്ഞുമോളും വിവാഹേതര ബന്ധം ആരംഭിച്ചത്. ഇതറിഞ്ഞ വിനോദ് സന്തോഷിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഇതിനായി ഭാര്യയെയും കേസിലെ പ്രതി കുഞ്ഞുമോളെയും സന്തോഷിനെ മീനടത്തെ വാടക വീട്ടിലേക്ക് വിളിപ്പിക്കാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭർത്താവ് വീട്ടിലില്ലെന്നും രാത്രിയിൽ വരണമെന്നും പറഞ്ഞു.
രാത്രിയിൽ സന്തോഷ് സിറ്റ്ഔട്ടിലെ ഒരു കസേരയിൽ ഇരിക്കുമ്പോൾ, പിന്നിൽ നിന്ന് വന്ന വിനോദ് ഇരുമ്പ് വടി കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തി. സന്തോഷ് ഭാര്യ കുഞ്ഞുമോളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാലാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു. കൊല്ലപ്പെട്ട സന്തോഷ് ഒരു സ്ത്രീയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.
https://www.facebook.com/Malayalivartha