പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...

പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ . ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. പുതിയ ഇ-മെയിൽ ഐഡി: cdmdkerala@kfon.in പഴയ മെയിൽ ഐ.ഡിക്ക് (cdmdkerala@kerala.gov.in) പകരം ഇനി മുതൽ പുതിയ മെയിൽ ഐ.ഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്.
സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.സെക്രട്ടേറിയറ്റിൽ ആരംഭിച്ച കൺട്രോൾ റൂമിൽ വാട്‌സ് ആപ്പിലും ബന്ധപ്പെടാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.. 9037810100 ആണ് വാട്‌സ് ആപ്പ് നമ്പർ.ന്യൂഡൽഹി കേരള ഹൗസിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്.ഹെൽപ്‌ലൈൻ നമ്പർ: 011 23747079.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക.
സഹായം ആവശ്യമുണ്ടെങ്കിൽ കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം..അതിര്‍ത്തിയിലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും സൈനിക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും.
ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി കലക്ടര്‍മാരുടെ യോഗം വിളിക്കും.വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം. കൊച്ചിയുടെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha