ചമ്പല്‍ക്കൊള്ളക്കാരി ഫൂലന്‍ദേവിക്ക് ലോക്‌സഭയില്‍ അംഗമായിരിക്കാന്‍ സാധിക്കുമെങ്കില്‍ വനംകൊള്ളക്കാരന്‍ വീരപ്പന്റെയും മുത്തുലക്ഷ്മിയുടെയും ഏക മകള്‍ വിദ്യാറാണിക്ക് എന്തുകൊണ്ട് എംപിയായിക്കൂടാ? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി മണ്ഡലത്തില്‍ വീരപ്പന്റെ മകള്‍ വിദ്യാറാണി മത്സരിക്കുന്നു

ചമ്പല്‍ക്കൊള്ളക്കാരി ഫൂലന്‍ദേവിക്ക് ലോക്‌സഭയില്‍ അംഗമായിരിക്കാന്‍ സാധിക്കുമെങ്കില്‍ വനംകൊള്ളക്കാരന്‍ വീരപ്പന്റെയും മുത്തുലക്ഷ്മിയുടെയും ഏക മകള്‍ വിദ്യാറാണിക്ക് എന്തുകൊണ്ട് എംപിയായിക്കൂടാ.
അടുത്തു വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി മണ്ഡലത്തില്‍ വീരപ്പന്റെ മകള്‍ വിദ്യാറാണി എന്ന വിദ്യ മത്സരിക്കുകയാണ്. വിദ്യാറാണി വിജയിച്ചാല്‍ ഇന്ത്യാ രാഷ്ട്രീയത്തില്‍ അത് മറ്റൊരു ചരിത്രസംഭവമായി മാറുമെന്ന് തീര്‍ച്ചയാണ്. കൃഷ്ണഗിരിയില്‍ നാം തമിഴര്‍ കക്ഷി സ്ഥാനാര്‍ഥിയായാണ് വിദ്യാറാണി മൈക്ക് അടയാളത്തില്‍ മത്സരിക്കുന്നത്.
അഭിഭാഷകയായും അധ്യാപികയായും പ്രവര്‍ത്തിക്കുന്ന വിദ്യാറാണി 2020ല്‍ ബിജെപിയിലൂടെയാണ് തമിഴ് നാട്ടില്‍ രാഷ്ട്രീയത്തിലെത്തിയത്. ബിജെപി യുവജന വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ പാര്‍ട്ടി തന്നെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് രാജിവച്ച് എന്‍ടികെയില്‍ ചേരുകയായിരുന്നു. കൃഷ്ണഗിരിയില്‍ സ്‌കൂള്‍ നടത്തുന്ന വിദ്യാറാണിക്ക് പ്രദേശവാസികള്‍ക്കിടയില്‍ മോശമല്ലാത്ത സ്വാധീനമുണ്ട്.
ഇന്നും വനംകൊള്ളക്കാരന്‍ വീരപ്പനെ ആരാധിക്കുകയും അദ്ദേഹത്തെ ചതിവില്‍ കൊലപ്പെടുത്തുകയും ചെയ്തതിനെതിരെ ശക്തമായ അമര്‍ഷമുള്ള ആരാധകര്‍ തമിഴ് നാട്ടില്‍ ഏറെപ്പേരാണ്. കഴിഞ്ഞ ദിവസം വിദ്യാറാണി കൃഷ്ണഗിരിയില്‍ നടത്തിയ പ്രചാരണ യോഗത്തില്‍ ഇരുപതിനായിരം പേരാണ് പങ്കെടുത്തത്. അതിശക്തമായ മത്സരത്തില്‍ വിദ്യാറാണി വിജയിച്ചുവന്നാല്‍ വീരപ്പന്റെ മകള്‍ ലോക്‌സഭാംഗമാകുന്ന സാഹചര്യം സംഭവിക്കാന്‍ സാധ്യതയേറെയാണ്.
തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലേക്ക് വിദ്യാറാണി ഉള്‍പ്പെടെ 20 വനിതാ സ്ഥാനാര്‍ഥികളെയാണ് എന്‍ടികെ പ്രഖ്യാപിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ സീമന്റെ പാര്‍ട്ടിയാണ് എന്‍.ടി.കെ. സ്ഥാനാര്‍ഥികളില്‍ പകുതി പേരും വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്. നാലുവര്‍ഷംമുമ്പ് ബി.ജെ.പി.യില്‍ ചേര്‍ന്ന വിദ്യാറാണിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതില്‍ ഏറെക്കാലമായി നിരാശയുണ്ടായിരുന്നു.
നാലു പതിറ്റാണ്ട് സത്യമംഗലം വനത്തില്‍ ചന്ദനക്കൊള്ളയും ആനക്കൊമ്പ് വേട്ടയുമായി വനത്തിനുള്ളില്‍ കഴിഞ്ഞ കൂസ് മുനിസ്വാമി എന്ന വീരപ്പന്‍ 2004 ഒക്ടോബര്‍ 24-നാണ് പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റുമരിച്ചത്. ആകെ ഒരു തവണ മാത്രമാണ് അച്ഛന്‍ വീരപ്പനെ കണ്ടിട്ടുള്ളതെന്നും മുത്തച്ഛന്റെ വീട്ടില്‍ വെച്ച് ആദ്യമായി കാണുമ്പോള്‍ താന്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നെന്നും വീണാറാണി പറയുന്നു.
ആദ്യമായും അവസാനമായും അച്ഛനെ കണ്ട ആ കാഴ്ച്ച മുപ്പത് മിനിറ്റ് മാത്രമാണ് നീണ്ടത്. എന്നാലും ആ സംഭാഷണങ്ങള്‍ എല്ലാം തനിക്ക് ഓര്‍മയുണ്ടെന്ന് വിദ്യാറാണി പറയുന്നു. ഡോക്ടറാകാന്‍് പഠിക്കണമെന്നും ജനങ്ങള്‍ക്ക് ആവുംവിധം സേവനം ചെയ്യണമെന്നുമാണ് അച്ഛന്‍ ആ കാഴ്ചയില്‍ പറഞ്ഞതെന്നും വിദ്യാ റാണി വ്യക്തമാക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ എ. ചെല്ലകുമാര്‍ ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് കൃഷ്ണഗിരി. ഇത്തവണ കെ. ഗോപിനാഥാണ് കൃഷ്ണഗിരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇതേ മണ്ഡലത്തില്‍ എഐഡിഎംകെ സ്ഥാനാര്‍ത്ഥിയായി വി ജയപ്രകാശും ബിജെപിക്കു വേണ്ടി സി നരസിംഹനും ജനവിധി തേടുന്നു.
പതിനാറാം വയസിലായിരുന്നു മുത്തുലക്ഷ്മിയെ 1990ല്‍ വീരപ്പന്‍ വിവാഹം ചെയ്തത്. ഈ ബന്ധത്തിലുണ്ടായ പെണ്‍മക്കളില്‍ മൂത്ത മകളാണ് വിദ്യാറാണി.
അന്തരിച്ച കാട്ടുകള്ളന്‍ വീരപ്പന്റെ മകളുടെ പ്രണയവിവാഹം 2011ല്‍ ഏറെ വാര്‍ത്തകകള്‍ സൃ്ഷ്ടിച്ചിരുന്നു. ഇരുപത്തിയൊന്നാം വയസിലായിരുന്നുപ്രണയവിവാഹം.
ഒരു ക്രിസ്ത്യാനി യുവാവിനെയാണ് വിദ്യ വിവാഹം ചെയ്തിരിക്കുന്നത്. വിദ്യയെ അമ്മ മുത്തുലക്ഷ്മി വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാണിച്ച് വിദ്യയുടെ ഭര്‍ത്താവ് മരിയ ദീപകാണ് ഹൈക്കോടതിയെ അന്നു സമീപിച്ചത്. ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞ കാലത്ത് വീരപ്പനുവേണ്ടി ചില പൂജകള്‍ നടത്താനുണ്ടെന്ന് പറഞ്ഞ് മുത്തുലക്ഷ്മി മകളെ കൊണ്ടുപോയെന്നും പിന്നീട് വിദ്യ തിരിച്ചുവന്നില്ലെന്നുംവ്ക്തമാക്കിയായിരുന്നു കേസ്.
ദിവ്യയുടെ സുരക്ഷയെക്കരുതി ഭര്‍ത്താവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. വീരപ്പന്‍ പലപ്പോഴായി 150 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. വിദ്യാറാണിയെക്കൂടാതെ പ്രഭ എന്ന മകള്‍ക്കൂടി വീരപ്പനുണ്ട്.
https://www.facebook.com/Malayalivartha