സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു. സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നതിന് മുൻപു തന്നെ നിയമനം നടത്താൻ തയ്യാറാകണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
കത്തില്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യം, 2019ല്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുകയും തുടര്‍ന്ന് 2021ല്‍ പ്രാഥമിക പരീക്ഷയും 2022ല്‍ മുഖ്യപരീക്ഷയും ശാരീരിക ക്ഷമത പരീക്ഷയും വിജയിച്ച് പി.എസ്.സി നിയമനത്തിനായി കാത്തിരിക്കുകയാണെന്നാണ് .
അവരുടെ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ഏപ്രില്‍ 12ന് അവസാനിക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. റാങ്ക്‌ലിസ്റ്റ് കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ ഈ ഉദ്യോഗാര്‍ത്ഥികളുടെ നിയമനം ഉറപ്പാക്കിക്കൊണ്ട് പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് രാജീവ് ചന്ദ്രശേഖര്‍ കത്തിൽ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha