പൗരത്വ ഭേദഗതിക്കെതിരെ സിപിഎം സുപ്രീംകോടതിയിൽ പോയതിനെക്കുറിച്ച് സഭാ നേതൃത്വത്തിന്‍റെ അഭിപ്രായം എന്താണ്; ആരെയെങ്കിലും ഉള്‍പ്പെടുത്തണമെന്നല്ല, മറിച്ച് ക്രിസ്ത്യാനികളടക്കം ആര്‍ക്കും പൗരത്വം കൊടുക്കരുത് എന്നാണ് സിപിഎമ്മിന്‍റെ നിലപാട്; തുറന്നടിച്ച് വി.മുരളീധരന്‍

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ ക്രിസ്ത്യാനിയായതിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ച വിശ്വാസികള്‍ക്കടക്കം പൗരത്വം നൽകാനുള്ള നിയമത്തിനെതിരായി സിപിഎം സുപ്രീംകോടതിയിൽ പോയതിനെക്കുറിച്ച് സഭാ നേതൃത്വത്തിന്‍റെ അഭിപ്രായം എന്തെന്ന് വി.മുരളീധരന്‍.
ആരെയെങ്കിലും ഉള്‍പ്പെടുത്തണമെന്നല്ല, മറിച്ച് ക്രിസ്ത്യാനികളടക്കം ആര്‍ക്കും പൗരത്വം കൊടുക്കരുത് എന്നാണ് സിപിഎമ്മിന്‍റെ നിലപാട്. ഇതിനോട് സഭാ നേതൃത്വം യോജിക്കുന്നുണ്ടോയെന്ന് മുരളീധരന്‍ ചോദിച്ചു. മണിപ്പൂരിലേത് വംശീയ കലാപമാണെന്ന് സഭാനേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha