എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു...

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക കളക്ടറേറ്റിലേക്ക് എത്തി സമർപ്പിച്ചു. രാജീവ് ചന്ദ്രശേഖറിന് പിന്തുണ അറിയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ റോഡ് ഷോയിൽ പങ്കെടുത്തു. പേരുർക്കടയിൽ നിന്ന് കുടപ്പനക്കുന്ന് വരെയാണ് റോഡ് ഷോ നടന്നത്. ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുത്തത്. തിരുവനന്തപുരം മണ്ഡലത്തിലെ വിവിധ മേഖലയിലെ ആളുകളാണ് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള പണം രാജീവ് ചന്ദ്രശേഖറിന് കൈമാറിയത്. വാഹന അകമ്പടിയോടെയാണ് പേരുർക്കടയിൽ നിന്നും രാവിലെ 9.30ന് റോഡ് ഷോ ആരംഭിച്ചത്.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കളുടെ നീണ്ട നിര തന്നെ റോഡ് ഷോയിലുണ്ടായിരുന്നു. നേതാക്കളായ ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, വി വി രാജേഷ് എന്നിവരും പങ്കെടുത്തു.
അയ്യായിരത്തിലേറെ പ്രവർത്തകർ അണിനിരന്ന റോഡ് ഷോയുടെ അകമ്പടിയിൽ സ്ഥാനാർത്ഥി 11 മണിയോടെ കലക്ട്രേറ്റിലെത്തി. തുടർന്ന് പത്രികാ സമർപ്പണ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. ഭരണാധികാരിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് മുമ്പാകെയാണ് അദ്ദേഹം പത്രിക നൽകിയത്.
https://www.facebook.com/Malayalivartha