മരണ വീട്ടിൽ പോയത് ആശ്വസിപ്പിക്കാനാണ്; ഇത് സ്വാഭാവിക നടപടിയാണ്; പോലീസ് പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനാണ്; പാനൂർ സ്ഫോടനത്തിൽ പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്ഫോടനത്തിൽ പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . സംഭവത്തിൽ ന്യായീകരണങ്ങൾ നിരത്തിയിരിക്കുകയാണ് എം വി ഗോവിന്ദൻ . മരണ വീട്ടിൽ പോയത് ആശ്വസിപ്പിക്കാനെന്നാണ് അദ്ദേഹം ന്യായീകരിച്ചിരിക്കുന്നത് . ഇത് സ്വാഭാവിക നടപടി ആണെന്നും അദ്ദേഹം പറഞ്ഞു. പോലീസ് പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനെന്ന് അദ്ദേഹം പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകനാണ് പിടിയിലായത് .
സന്ദര്‍ശനത്തില്‍ മനുഷ്യത്വപരമായ സമീപനം മാത്രമേയുള്ളൂ. സ്ഫോടനത്തില്‍ മരിച്ചയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വപരമായി കണ്ടാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെയും പ്രതികരണം. കേരളത്തില്‍ ബോംബ് നിര്‍മിക്കേണ്ട ആവശ്യമില്ലെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്.
മൂന്നുപേർക്കു പരുക്കേറ്റു. വിനീഷ് (39), വിനോദ് (39), അശ്വന്ത് (28) എന്നിവർക്കാണു പരുക്കേറ്റത്. ഇവരിൽ വിനീഷിന്റെ നില അതീവഗുരുതരമാണ്. അശ്വന്തിന്റെ കാലിനും വിനോദിന്റെ കണ്ണിനുമാണു പരുക്കേറ്റത്.
https://www.facebook.com/Malayalivartha