തനിക്ക് വകുപ്പിനെ കുറിച്ച് പഠിക്കാൻ ഉണ്ട്; ഭാരിച്ച ചുമതലയാണ് ഏറ്റെടുക്കുന്നത്; യുകെജിയിൽ കയറിയ പ്രതീതിയാണ് ഇപ്പോൾ; കേന്ദ്രമന്ത്രിസഭയിൽ പെട്രോളിയം വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് സുരേഷ് ഗോപി

കേന്ദ്രമന്ത്രിസഭയിൽ പെട്രോളിയം വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് സുരേഷ് ഗോപി. ഹർദീപ് സിംഗ് പുരിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേരളത്തിന്റെയും പ്രത്യേകിച്ച് തൃശൂരിലെയും ജനങ്ങളോട് നന്ദിയറിയിച്ചു.
കേന്ദ്രമന്ത്രിസഭയ്ക്ക് വകുപ്പുകൾ അനുവദിച്ചതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് സുരേഷ് ഗോപിയെ ടൂറിസം, പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സഹമന്ത്രിയാക്കിയത്. കേന്ദ്ര സഹ മന്ത്രിയായ ശേഷം അദ്ദേഹം ആദ്യമായി പ്രതികരിച്ചരിക്കുകയാണ്.
തനിക്ക് പഠിക്കാൻ ഉണ്ട് . തീർത്തും പുതിയതാണ്. ഭാരിച്ച ചുമതലയാണ് ഏറ്റെടുക്കുന്നത്. സീറോയിൽ നിന്നും തുടങ്ങുകയാണ്. തന്റെ മന്ത്രാലയത്തെ കുറിച്ച് എല്ലാം പഠിക്കണം .പ്രധാനമന്ത്രി നിയോഗിക്കുന്ന പാനലിനെ കുറിച്ച് പഠിക്കണം .അവരെ കേൾക്കണം. യുകെജിയിൽ കയറിയ പ്രതീതിയാണ്. പെട്രോൾ വില വർദ്ധവിനെ നേരിടാനുള്ള മാർഗങ്ങൾ അവലംബിക്കും.
കാവേരി ബേസിൽ ഓയിൽ എക്‌സ്‌പ്ലോർ ചെയ്യണം . കൊല്ലത്ത് അതിനൊരു സാധ്യതയുണ്ട് എന്നറിഞ്ഞു അതിന്റെ സാധ്യതകൾ നോക്കും.കേരളത്തിൽ നിന്നും ഒരു മലയാളി മന്ത്രി ഉള്ളത് കൊണ്ട് കൊല്ലത്തെ ഊഹാപോഹങ്ങൾ കുറിച്ച് അന്വേഷിക്കും . അതിന്റെ സത്യസന്ധമായ അന്വേഷണം നടത്തും ഫലവത്തായി അത് നടപ്പിലാക്കും . കൊച്ചിയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. എല്ലാത്തിനെയും കുറിച്ച് പഠിച്ച ശേഷ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha