തിരഞ്ഞെടുപ്പ് സമയത്തു വലിഞ്ഞു നടന്നതും മുതുകിൽ ടേപ്പ് ഒട്ടിച്ചതും വെറുതെയായില്ലേ എന്ന് സഹ സ്ഥാനാർഥിയുടെ ചോദ്യം; അത്രയും അവഹേളനം സഹിച്ചു; മനസ്സ് വേദനിച്ചുവെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

ബിജെപി തൃശൂർ നിയോജകമണ്ഡല തല സ്വീകരണ യോഗത്തിൽ പ്രസംഗിച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നിർണായകമായ ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്തു വലിഞ്ഞു നടന്നതും മുതുകിൽ ടേപ്പ് ഒട്ടിച്ചതും വെറുതെയായില്ലേ എന്ന് സഹ സ്ഥാനാർഥി സഹോദരനോടു ചോദിച്ചു. ചേട്ടനെന്നു വിളിക്കുന്ന ആളുടെ ചോദ്യം വല്ലാതെ വേദനിപ്പിച്ചു. അത്രയും അവഹേളനം സഹിച്ചു.
തൻകാലിൽ തന്റെ പാർട്ടിക്കു ബലമുണ്ടാക്കണമെന്നും സിനിമാതാരത്തിന്റെ പേരിലല്ല എന്നു സ്ഥാപിക്കുന്ന പ്രവർത്തനം 5 വർഷം കൊണ്ടു കാഴ്ചവയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉരച്ചുനോക്കാൻ നടന്നവരൊക്കെ ഇപ്പോൾ എവിടെയാണ്. ഉരയ്ക്കണമെങ്കിൽ എന്റെ ഹൃദയം എടുത്തുകൊടുക്കാം, ഉരയ്ക്കട്ടെ എന്നും ലൂർദ് മാതാവിനു സമർപ്പിച്ച സ്വർണക്കിരീടവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു
.
‘ബൂത്തു പ്രവർത്തകന്റെ പണിയും ഓരോരുത്തരുടെയും പാതിപണിയും വരെ നിങ്ങൾ എന്നെക്കൊണ്ടു ചെയ്യിച്ചു. നടുവൊടിച്ചു. ഇതിനുള്ള പ്രതികാരമാകും ഇനിയുള്ള അഞ്ചുവർഷം എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഒരു മണ്ഡലത്തിലും ഒരു പഞ്ചായത്തിലും ഞാൻ വരില്ല. ആർക്കൊക്കെ വാക്കുകൊടുത്തോ ഏതൊക്കെ വീടുകളിൽച്ചെന്ന് ഉറപ്പുകൊടുത്തോ അവരെക്കൊണ്ട് നിങ്ങളെ തല്ലിക്കുന്ന രീതിയിലാക്കും എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha