വന്ദേഭാരത് ട്രെയിനിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി; ഒപ്പം കെ.കെ. ശൈലജ എം.എൽ.എ; ചിത്രം പങ്ക് വച്ച് സംവിധായകൻ മേജർ രവി

വന്ദേഭാരത് ട്രെയിനിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഒപ്പം കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ് ഇരുവരോടുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. കേന്ദ്ര മന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
ഒരു വലിയ ആലിംഗനത്തോടെ സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നു. ഇതോടൊപ്പം കെ.കെ. ശൈലജയുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്താനായി. ഈ നിമിഷത്തെ ഇഷ്ടപ്പെടുന്നു. ജയ് ഹിന്ദ്’ -എന്ന കുറിപ്പോടെയാണ് മേജർ രവി ചിത്രം പങ്കു വെച്ചത് .
അതേസമയം , രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് തുടങ്ങും. ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ ഓഗസ്റ്റ് 15 ന് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.സ്ലീപ്പര്‍ റേക്കുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. രണ്ടു മാസത്തിനകം ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു .
https://www.facebook.com/Malayalivartha