Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍ വേട്ടയാടിയത് ഉപതെരഞ്ഞെടുപ്പ് ദിവസങ്ങളിലായിരുന്നു; തെരഞ്ഞടുപ്പു ദിവസം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്കു ചോദിക്കലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

13 NOVEMBER 2024 06:34 PM IST
മലയാളി വാര്‍ത്ത

More Stories...

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു; ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തെരഞ്ഞടുപ്പു ദിവസം സിപിഎം കേന്ദ്രകമ്മിറ്റി അംഗം  ഇപി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്കു ചോദിക്കലാണെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍  വേട്ടയാടിയത് ഉപതെരഞ്ഞെടുപ്പ് ദിവസങ്ങളിലായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുകയും പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്തി ടൈറ്റാനിയം കേസ് സിബിഐക്കു വിടുകയും  2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കേസ് സിബിഐക്കു വിടുകയും ചെയ്തത് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലം നല്കുന്ന തിരിച്ചടിയാണ് ഇപി ജയരാജന്റെ പുസ്തക വിവാദം.കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സിപിഎമ്മിന് തിരിച്ചുകിട്ടുകയാണ്.



ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനം പ്രതി കൂടുകയാണ്. സിപിഎമ്മിലും എല്‍ഡിഎഫിലും അമര്‍ഷവും പ്രതിഷേധവും ഉള്ളവരുടെ എണ്ണം വര്‍ധിക്കുന്നു. അതിന് തെളിവാണ്  ഇപ്പോഴത്തെ സംഭവം. ഇപി ജയരാന്‍ സിപിഎമ്മിന് അകത്ത് നില്‍ക്കുമോയെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് ആത്മകഥയെന്ന രീതിയില്‍ പുറത്തുവന്ന പുസ്തകത്തിലെ വരികള്‍. ഇപി ജയരാജന്റെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യതയെന്നും കെ.സുധാകരന്‍ പറഞ്ഞു.



തന്റെ പേരിലുള്ള പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് ഇപി ജയരാജന്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഈ വിഷയത്തില്‍ സിപിഎമ്മിന്റെയും ഇപിയുടെയും വിശദീകരണം യുക്തിസഹമല്ല. നിയമനടപടിയെ കുറിച്ചൊക്കെ പറയുന്നത് ജനത്തെ പറ്റിക്കാനാണ്. സിപിഎം  നേതാക്കളുടെ വാക്കിലും പ്രവര്‍ത്തിയിലും സത്യസന്ധതയില്ല. ബന്ധുനിയമനത്തിലും വൈദേകം റിസോര്‍ട്ട് ഇടപാടിലും ജാവദേക്കര്‍ കൂടിക്കാഴ്ച്ചയിലും വിമാനത്തിലെ കയ്യേറ്റ ശ്രമത്തിലും ഇപി പറഞ്ഞതും പിന്നീടുള്ള യാഥാര്‍ത്ഥ്യവും നാം കണ്ടതും കേട്ടതുമാണ്.

ഡിസി ബുക്‌സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണ്. അപഖ്യാതികളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന പാരമ്പര്യം അവര്‍ക്കുണ്ടായിട്ടില്ല. മറിച്ചാണെങ്കില്‍ ഡിസി ബുക്‌സ് കാര്യങ്ങള്‍ വിശദീകരിക്കണം. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്റെ പക ഇപിയ്ക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. അതിന് പരിഹാരം കാണാതെ ഇപി നിശബ്ദനും തൃപ്തനുമാകില്ല. ഇപിയുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (5 minutes ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (23 minutes ago)

വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു  (35 minutes ago)

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍  (1 hour ago)

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (1 hour ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (1 hour ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (1 hour ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (7 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (7 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (7 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (7 hours ago)

ജെഎസ്‌കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു  (8 hours ago)

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍  (8 hours ago)

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (9 hours ago)

വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends