ലഹരിക്കെതിരെ എല്ലാവരും ഒരുമിക്കേണ്ട സമയം അതിക്രമിച്ചു; ലഹരിക്കെതിരെ ഗവർണർ

ലഹരിക്കെതിരെ ഗവർണർ രംഗത്ത്. ലഹരിക്കെതിരെ എല്ലാവരും ഒരുമിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു . കേരളത്തിൽ ഇത്തരം അക്രമങ്ങൾ അത്ഭുതപ്പെടുത്തുന്നു. ഒപ്പം ഇത് വേദനാജനകവുമാണ്. അക്രമങ്ങൾക്ക് ഒന്നല്ല കാരണം . പല തരം പ്രശ്നങ്ങളാണ് ഈ അക്രമങ്ങൾക്ക് പിന്നിലെന്നും ഗവർണ്ണർ പറഞ്ഞു.
അതിക്രമങ്ങൾക്ക് എതിരെ നമുക്ക് ഒരുമിച്ച് നിൽക്കാം എന്നും ഗവർണ്ണർ പറഞ്ഞു . അതിക്രമങ്ങൾ തടയാൻ നടപടി എടുക്കാൻ വിസിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ് ഭവനും വേണ്ട നടപടി സ്വീകരിക്കും. സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട നടപടി പോരാ. സർക്കാരുമായി സംസാരിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിക്കണമെന്നും ഗവർണ്ണർ പറഞ്ഞു
https://www.facebook.com/Malayalivartha